Daily Archives: 14th September 2019
റിയാദ്:
പ്രശസ്ത എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ എണ്ണ സംസ്കരണ ശാലക്കു നേരെ ഡ്രോണ്‍ ആക്രമണം. അബ്ഖൈഖിലെ എണ്ണ ശുദ്ധീകരണ പ്ലാന്റിലും ഖുറൈസിലെ എണ്ണപ്പാടത്തും ഡ്രോണുകള്‍ പതിച്ചതായി സൗദിയിലെ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. യമനിലെ ഹൂതികളാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. പുലര്‍ച്ചെ 4.15 ഓടെയാണ് രണ്ടിടത്തും ഡ്രോണുകള്‍ പതിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റാണ് അബ്ഖൈഖിലേത്. ദമ്മാമിനടുത്ത ദഹ്റാനില്‍ നിന്നും 60 കി.മീ മാത്രം ദൂരമാണ് ഇവിടേക്കുള്ളത്. സൗദിയില്‍ നിന്ന്...
മുംബൈ:
വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങളെ കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും മൂന്നു മക്കള്‍ക്കുമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ജനീവയിലെ എച്ച് എസ് ബി സി ബാങ്കിലുള്ള നിക്ഷേപത്തെ കുറിച്ച് വിശദീകരിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ടു ചെയ്തത്.2015ല്‍ നിലവില്‍ വന്ന കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പിന്റെ...
തൃശൂര്‍:
പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തിയേറ്റര്‍ നടത്തിപ്പുകാരന് സമീപവാസിയായ ലോട്ടറി വില്പനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. മാപ്രാണം വര്‍ണ തിയേറ്ററിന് സമീപം താമസിക്കുന്ന വാലത്ത് വീട്ടില്‍ രാജന് (65) ആണ് കൊല്ലപ്പെട്ടത്.മാപ്രാണത്തെ വര്‍ണ തിയേറ്റര്‍ ലീസിന് ഏറ്റെടുത്തു നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി സഞ്ജയും ഇയാളുടെ ഗുണ്ടകളും ചേര്‍ന്നാണ് രാജനെ ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ രാജന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ സഞ്ജയും ഗുണ്ടകളും ചേര്‍ന്ന് രാജനെയും മകന് വിനുവിനെയും വെട്ടി...
#ദിനസരികള് 879
ഒരു ആദര്‍ശാത്മക ലോകത്തിലൊന്നുമല്ല ഇടതുപക്ഷം പ്രവര്‍ത്തിച്ചു പോകുന്നത്. മറിച്ച് മനുഷ്യസഹജമായ എല്ലാ നന്മതിന്മകളും നിലകൊള്ളുന്ന ഒരു സമൂഹത്തിലാണ്. അതുകൊണ്ട് ആ സമൂഹത്തിന്റെ പരിച്ഛേദമായ ഇടതു കൂട്ടായ്മകളിലും ഏറിയും കുറഞ്ഞും എല്ലാവിധ ഗുണദോഷങ്ങളും സ്വഭാവികമായും ഉള്‍ച്ചേര്‍ന്നിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.ഒരുദാഹരണത്തിന് സ്ത്രീയും പുരുഷനും എല്ലാ തലത്തിലും തരത്തിലും തുല്യരാണ് എന്നാണ് ഇടത് ചിന്തിക്കേണ്ടത്. എന്നാല്‍ സ്ത്രീ പുരുഷനെക്കാള്‍ ഒരല്പം താഴെയാണെന്ന് ചിന്തിക്കുന്നവരും ഇടതുകൊടി പിടിക്കുന്നവരിലുണ്ട്. അത്തരം വാസനകളെ എത്രമാത്രം കുറച്ചു...
നാലു പതിറ്റാണ്ടിനു ശേഷം യുപിയിലെ മന്ത്രിമാര്‍ ആദ്യമായി സ്വന്തം കയ്യില്‍ നിന്നും ആദായനികുതി അടയ്ക്കും
ലഖ്നൗ:
നാലു പതിറ്റാണ്ടായി പൊതു ഖജനാവില്‍ നിന്നും നികുതി അടയ്ക്കുന്ന ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ശീലം മാറുന്നു. എല്ലാ മന്ത്രിമാരും ഇനി മുതല്‍ സ്വന്തം കയ്യില്‍ നിന്നു തന്നെ നികുതി അടയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. 38 വര്‍ഷത്തോളമായി പൊതുഖജനാവില്‍ നിന്നാണ് ഉത്തര്‍പ്രദേശിലെ മന്ത്രിമാരുടെ നികുതി അടയ്ക്കുന്നത് എന്ന വാര്‍ത്ത വിവാദമായതോടെയാണ് മുഖ്യമന്ത്രിതന്നെ നേരിട്ട് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.ഇനി മുതല്‍ യുപിയിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്വന്തം പണം...
ലഖ്നൗ:നാലു പതിറ്റാണ്ടായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി നല്‍കുന്നത് സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയോളം ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ആദായ നികുതി നല്‍കാനായി മാത്രം ട്രഷറിയില്‍നിന്നും ചിലവഴിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്.1981ല്‍ പാസാക്കിയ ഒരു നിയമത്തിന്റെ പിന്‍ബലത്തിലാണ് 38 വര്‍ഷത്തിനു ശേഷവും യുപിയിലെ മന്ത്രിമാരുടെ ആദായനികുതി പൊതു...
ന്യൂഡല്‍ഹി:
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വീണ്ടും മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെ മീഡിയ സെന്ററില്‍ ഉച്ചക്ക് 2.30ന് വാര്‍ത്താ സമ്മേളനം ഉണ്ടാകുമെന്നാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിട്ടുള്ളത്.രാജ്യത്തെ വ്യവസായങ്ങള്‍ പലതും പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി സാമ്പത്തിക രംഗത്തിന് കൂടുതല്‍ ഉത്തേജനം നല്കുന്ന നടപടികള്‍ പ്രഖാപിച്ചേക്കുമെന്നാണ് സൂചന. വ്യവസായ വാണിജ്യ മേഖലകളിലും, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളിലും കൂടുതല്‍ ഇളവുകള്‍ നല്കാന് സാധ്യതയുണ്ടെന്നാണ്...