27 C
Kochi
Sunday, December 5, 2021

Daily Archives: 18th September 2019

ജറുസലേം: ഇസ്രയേല്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിനു പുറത്തേക്കെന്നു സൂചന. 91 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയേക്കാള്‍ ഒരു സീറ്റിന് മുന്നിലാണ് ബെന്നി ഗ്ലാന്റ്‌സിന്റെ കഹോള്‍ ലാവന്‍ പാര്‍ട്ടി. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി 31 സീറ്റുകള്‍ നേടിയപ്പോള്‍ കഹോള്‍ ലവന് 32 സീറ്റുകളില്‍ ലീഡുണ്ട്.നെതന്യാഹുവിനൊപ്പം നില്‍ക്കുന്ന മറ്റു പാര്‍ട്ടികളുടെ ആകെ സീറ്റുകള്‍ കൂട്ടിയാലും കേവല ഭൂരിപക്ഷമായ 61 സീറ്റുകളിലേക്കെത്തില്ല. 54 സീറ്റുകള്‍ മാത്രമാണ് നെതന്യാഹു പക്ഷത്തിനു...
ന്യൂഡല്‍ഹി: രാജ്യത്ത് ഇ സിഗരറ്റുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും വ്യാപകമായി ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.ഇന്ത്യയില്‍ ഇ സിഗരറ്റുകള്‍ നിര്‍മ്മിക്കുന്നില്ലെങ്കിലും 400ഓളം ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. 150 ഓളം ഫ്‌ളേവറുകളില്‍ ഇവ ലഭ്യമാണെന്നും മണമില്ലാത്തിനാല്‍ ആളുകള്‍ ഇതിലേക്ക് കൂടുതലായി ആകൃഷ്ടരാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ-സിഗരറ്റ് വലിക്കുമ്പോള്‍ വലിയ അളവിലാണ് നികോട്ടിന്‍...
മസ്കത്ത്: ഒമാന്‍ ആരോഗ്യമന്ത്രാലത്തില്‍ നിന്നും നിരവധി പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് എല്ലാവർക്കും ഉപജീവനം നഷ്ട്ടമായിരിക്കുന്നത്. ജനറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന 44 പ്രവാസികളാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി തെരുവിലായിരിക്കുന്നത്. ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശികളായ യുവാക്കളുടെ എണ്ണം ദിനം തോറും വര്‍ദ്ധിച്ചുവരികയാണെന്നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം...
ലോക സിനിമ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ടെർമിനേറ്റർ സീരിസിലെ പുതിയ ചിത്രം കാത്തിരിക്കവേ 'ടെർമിനേറ്റർ: ഡാർക് ഫേറ്റ്' നെക്കുറിച്ചു ത്രസിപ്പിക്കുന്ന അനുഭവം പങ്കുവച്ചു സൂപ്പർ താരം അർണോൾഡ് ഷ്വാർസ്നെഗര്‍. പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്, 'ഡെഡ് പൂൾ' സംവിധായകൻ ടിം മില്ലെർ ആണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന സിനിമയുടെ ട്രെയിലര്‍ ആരാധക വൃന്ദത്തെ ആവേശത്തിലെത്തിച്ചിട്ടുണ്ട്. താൻ കാണാൻ ആഗ്രഹിക്കുന്ന ടെര്‍മിനേറ്റര്‍...
കൊച്ചി: പാലാരിവട്ടം പാലം 'പഞ്ചവടിപ്പാലം' പോലെ ആയല്ലോ എന്നു ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിമര്‍ശനം. ഒരു സിനിമാക്കഥ യാഥാര്‍ത്ഥ്യമാകുന്നതു പോലെയാണല്ലോ കാര്യങ്ങള്‍ പോകുന്നതെന്നും ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്നും കോടതി ഇന്നു ചോദിച്ചു. പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള ടി ഒ സൂരജ് ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണത്തിലെ പുരോഗതിയും പ്രതികളില്‍ ഓരോരുത്തര്‍ക്കും കേസിലുള്ള പങ്കാളിത്തവും...
തിരുവനന്തപുരം: അസഭ്യവാക്കുകള്‍ ഏതു സാഹചര്യത്തിലായായും പൊലീസുകാർ ഉപയോഗിക്കരുതെന്ന് കേരള ഡി ജി പി ലോക്നാഥ് ബെഹ്‌റയുടെ നിർദ്ദേശം. എതെങ്കിലുമൊരു പൊലീസുകാരനെതിരെ ആരോപണുണ്ടായി കഴിഞ്ഞാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അതേ ഉദ്യോഗസ്ഥന് തന്നെയായിരിക്കുമെന്നും ഡി ജി പി സർക്കുലർ വഴി അറിയിച്ചു. സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പുറത്തിറക്കിയ സർക്കുലറിലാണ് പോലീസ് മേധാവിയുടെ പുതിയ നിർദ്ദേശങ്ങൾ.മുഖ്യമന്ത്രി വിളിച്ചുചേർത്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്‍റെ പ്രേരണയിലാണ് എല്ലാ പൊലീസുകാർക്കുമായി പുതിയ മാർഗനിദ്ദേശങ്ങളിറക്കിയിരിക്കുന്നത്....
മുംബൈ: ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു. 1500 രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പാചകവനിതാ ടെലിവിഷൻ പരിപാടിയിൽ നിന്നും നേടിയത് ഒരു കോടി രൂപ, ഒപ്പം അമിതാഭ് ബച്ചന്റെ സമ്മാനമായ ഒരു സ്മാർട്ട് ഫോണും.അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന പ്രശസ്ത ടെലിവിഷന്‍ ക്വിസ്‌ ഷോയായ "കോന്‍ ബനേഗാ ക്രോര്‍പതി"യിലാണ് ചുരുങ്ങിയ കാലയളവിനിടെ രണ്ടാമതൊരാൾ കോടീശ്വരി സമ്മാനം നേടുന്നത്.https://www.instagram.com/p/B2gTGSBlJM9/?utm_source=ig_web_copy_linkമഹാരാഷ്‌ട്രയിലെ അമരാവതിയിലുള്ള ഒരു സര്‍ക്കാര്‍...
ന്യൂഡൽഹി: മരട് ഫ്‌ളാറ്റ് പൊളിച്ചാൽ ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള പഠനം നടത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കാൻ വൈകുമെന്ന് സുപ്രീംകോടതി.മരട് സ്വദേശി അഭിലാഷാണ് ഹർജിയുമായി സുപ്രീകോടതിയെ സമീപിച്ചത്. അഭിലാഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ, ജസ്റ്റിസ്മാരായ എന്‍ വി രമണ, അജയ് രസ്‌തോഗി എന്നിവര്‍ക്ക് മുമ്പാകെ ഈ വിഷയത്തിൽ ഹര്‍ജിയുടെ വാദം അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.തിങ്കളാഴ്ചയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക്...
തൃശ്ശൂർ: ഇന്ത്യൻ ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സൈൻസ് ചലച്ചിത്രമേള തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സെപ്റ്റംബർ 26 മുതൽ 30 വരെ നടക്കും. അഞ്ചുദിവസത്തെ ഈ മേളയിൽ നൂറ്റമ്പതോളം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. സംഗമങ്ങളും സങ്കരങ്ങളും എന്നതാണ് ഈ വർഷത്തെ സൈൻസ് മേളയുടെ പ്രമേയം.വിവിധ ഭാഷകളിലെ ഹ്രസ്വകഥാചിത്രങ്ങളും ഡോക്യുമെൻററികളും ജോൺ അബ്രഹാം പുരസ്കാരത്തിനുവേണ്ടി മത്സരിക്കും. ഡോക്യുമെൻററി സംവിധായകരായ സുപ്രിയോ സെൻ, ബാബുരാജ്, ചലച്ചിത്രഗവേഷകയും സംവിധായികയുമായ ഡോ. ആശാ...
എറണാകുളം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ ലിറ്ററിന് 5-6 രൂപ വരെ ഉയർന്നേക്കും. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രമായ സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടുത്ത ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയില്‍ വന്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യത കല്പിക്കപ്പെടുന്നത്. അസംസ്കൃത എണ്ണയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന വില വര്‍ധന തുടർന്നുപ്പോരുകയാണെങ്കിൽ പെട്രോളിന്റെയും ഡീസലിന്റെയും...