24 C
Kochi
Tuesday, October 26, 2021

Daily Archives: 23rd September 2019

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരനായ മുതുപാറകുന്നേല്‍ ജോയിയുടെ മരണത്തിന് കാരണക്കാരായ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി മുന്‍ എക്‌സിക്യൂട്ടീവംഗം, കെ. കുഞ്ഞികൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ കെ സുരേഷ്‌കുമാര്‍, മുസ്ലിം ലീഗ് നേതാവ് ടി വി അബ്ദുള്‍ സലിം എന്നിവര്‍ക്കെതിരെ് ചെറുപുഴ പോലീസ് കേസെടുത്തത്. നിലവില്‍ വഞ്ചനാക്കുറ്റക്കേസില്‍ റിമാന്റിലാണ് നാലുപേരും.ചെറുപുഴ സ്വദേശി ജോയിയെ സെപ്റ്റംബര്‍...
ടെക്സാസ്:കഴിഞ്ഞ ദിവസം ഹോസ്റ്റണിൽ സമാപിച്ച 'ഹൗഡി മോദി' റിപ്പോർട്ടുകളിലൂടെ ഇന്ത്യൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അവർ എത്രത്തോളം മൃതരായിരിക്കുന്നുവെന്ന്. മോദിയെ വരവേൽക്കവേ ഹോസ്റ്റൺ ജനത ആ രംഗം ആഘോഷമാക്കുന്നു, പ്രത്യേകിച്ചും നിരവധി തീവ്രഹിന്ദുത്വവാദികൾ. എന്നാൽ, അവിടെ അത് മാത്രമായിരുന്നോ നിങ്ങൾ കണ്ടത്, ചിലത് കാണാതെ പോയതിന്റെ പൊരുളെന്താണ്...?ഹോസ്റ്റൺ നഗരത്തെ നടുക്കിക്കൊണ്ടുള്ള ജനലക്ഷങ്ങളുടെ മോദി വിരുദ്ധ പ്രതിഷേധങ്ങളായിരുന്നു, അവിടെ അരങ്ങേറിയതെന്നാണ് റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ, വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ടെക്സാസിലെ...
കൊച്ചി: എറണാകുളം പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ അന്വേഷണം നടത്തണമെന്ന് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുറ്റാരോപിതനായിരിക്കുന്ന മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഭരണകാലത്ത് നടന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സിബിഐയുടെ നേതൃത്തില്‍ തന്നെ അന്വേഷിക്കാനന്‍ നടപടിയെടുക്കണമെന്നും എസിപിഎം കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ദേശീയപാതയിലുള്ള മേല്‍പാലങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ദേശീയപാത അതോറിട്ടി വീഴ്ച വരുത്തിയതും അന്വേഷണ വിധേയമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.എറണാകുളം സമത...
കാക്കനാട്:   പേട്ട - തൃപ്പൂണിത്തുറ മെട്രോ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ മെട്രോ - ജല മെട്രോ പദ്ധതികളുടെ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകി. വടക്കേക്കോട്ട സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്താൻ ഏജൻസിയെ ചുമതലപ്പെടുത്തി.ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ സ്ഥലമെടുക്കുന്നതിന് വാഴക്കാല കാക്കനാട് വില്ലേജുകളിലെ സർവ്വേ പൂർത്തിയാക്കി.ജല മെട്രോയുടെ കൊറങ്കോട്ട ബോട്ട് ജെട്ടിയിൽ സെപ്റ്റംബർ 26 ന് ഉച്ചയ്ക്ക് 1.30...
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ഒന്നാമതായി നല്‍കിയിരിക്കുന്നത് വി കെ പ്രശാന്തിന്റെ പേരാണ്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ജില്ലാ സെക്രട്ടറിയേറ്റു നല്‍കിയ ലിസ്റ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായാണ് വിഷയം ചര്‍ച്ചചെയ്യാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ പ്രശാന്തിന്റെ...
ന്യൂഡല്‍ഹി: മരടിലെ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് കേരള സര്‍ക്കാര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ടു നല്‍കണമെന്ന് സുപ്രീം കോടതി. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ നടപടികളും കോടതിയുടെ വിമര്‍ശനത്തിനിടയാക്കി.രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറി ടോംജോസിനെയാണ് കോടതി അന്വേഷിച്ചത്. തുടര്‍ന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും രവീന്ദ്രഭട്ടും അടങ്ങിയ ബെഞ്ചിന് മുന്‍പാകെ ടോം ജോസ് ഹാജരായി. ബെഞ്ചിനു മുന്നിലേക്കു വന്ന...
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും തിഹാർ ജയിലിലെത്തി സന്ദർശിച്ചു. മുൻ ധനമന്ത്രിയായിരുന്ന പി ചിദംബരം ഐ എൻ എക്സ് മീഡിയക്കേസിലും ഡി കെ ശിവകുമാ‌ർ കള്ളപ്പണക്കേസിലുമായി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്.ഐ എന്‍ എക്സ് മീഡിയ കേസിൽ സെപ്തംബർ 5 മുതൽ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരം....
മണ്ണാർക്കാട്:   അട്ടപ്പാടി സൈലന്റ് വാലിയിൽ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർ, കോർ സോണുകൾ കേന്ദ്രീകരിച്ച് നടന്ന തുമ്പി സർവ്വേയിൽ 75 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ 8 ഇനം പുതിയതായി കണ്ടത്തിയതാണ്. ഇതോടെ ഈ മേഖലയിൽ ആകെ തുമ്പികളുടെ ഇനം 91 ആയി. 2018 ൽ നടന്ന സർവ്വേയിൽ 83 ഇനം തുമ്പികളെ കണ്ടെത്തിയിരുന്നു. എന്നാൽ തുടർച്ചയായ പ്രളയത്തെ തുടർന്ന് തുമ്പികളുടെ എണ്ണത്തിൽ കുറവ് വന്നതായി സർവ്വേ വിലയിരുത്തി.തുമ്പികൾ പരിസ്ഥിതിയിലെ...
ബെംഗളൂരു: ഇന്ത്യ, ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി-20യില്‍ നേടിയ ക്യാച്ചിലൂടെ ലോക റെക്കോഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന ബഹുമതിയാണ് മില്ലര്‍ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്.ഇന്ത്യ ബാറ്റ് ചെയ്ത അവസാന ഓവറില്‍ കാഗിസൊ റബാദയെറിഞ്ഞ പന്ത് ആഞ്ഞടിച്ച ഹര്‍ദിക് പാണ്ഡ്യയെ ലോങ് ഓണില്‍ നിന്ന മില്ലർ കരങ്ങളിൽ ഒതുക്കി. അതോടുകൂടി അന്താരാഷ്ട്ര റെക്കോർഡ് മില്ലേറെ തേടിയെത്തുകയായിരുന്നു.പാണ്ഡ്യയയെ പുറത്താക്കിയതോടെ 72 മത്സരങ്ങളില്‍...
ശ്യാം സത്യൻ ഫേസ്ബുക്കിലിട്ട, അച്ഛൻ എന്ന തലക്കെട്ടോടുകൂടിയുള്ള ജീവസ്സുറ്റ കുറച്ചു ചിത്രങ്ങൾ എല്ലാവരേയും ആകർഷിക്കുകയാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രങ്ങളിലൂടെ ശ്യാം സത്യൻ കാഴ്ചവയ്ക്കുന്നത്. ഭാര്യയുടെ ചിതയ്ക്കുമുന്നിൽ കുഞ്ഞിനെ എടുത്തുനിൽക്കുന്ന അച്ഛനിൽ തുടങ്ങി, കുഞ്ഞിന് ആപത്തുവന്നപ്പോൾ കാരണക്കാരനായവനെ ഇല്ലാതാക്കുന്ന അച്ഛൻ വരെയുള്ള ചിത്രങ്ങൾ, സ്വയം കഥ പറയുന്നുണ്ടെങ്കിലും വിവരണത്തോടെയാണ് നൽകിയിരിക്കുന്നത്. അവസാനചിത്രത്തിൽ, എല്ലാറ്റിനേയും നേരിടാൻ മകളെ പ്രാപ്തയാക്കിയ ശേഷം അവളെ കണ്ടുനിൽക്കുന്ന അച്ഛനാണ്. ചിത്രങ്ങളിൽ, ജിതു...