27 C
Kochi
Sunday, December 5, 2021

Daily Archives: 13th September 2019

വയനാട്: സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് സെപ്റ്റംബർ 15 രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ സെന്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രം മീനങ്ങാടിയിൽ സൗജന്യ ക്യാമ്പ് നടത്തപ്പെടുന്നു.മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സെന്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രം മീനങ്ങാടി, എംജെഎസ്എസ് ജെ ജ്യോതിർഗമയ, സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ വയനാട്സെന്റർ എന്നിസംഘടനകകളുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്.തലയോട്ടിയിലെ...
സൗദി അറേബ്യ: സൗദിയില്‍ എല്ലാ വിസിറ്റിങ് വിസകള്‍ക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കും ബന്ധു സന്ദര്‍ശനത്തിനും ഇനി വിസാ ഫീസായി മുന്നൂറ് റിയാല്‍ മാത്രം മുടക്കിയാല്‍ മതി. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസകള്‍ക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ തന്നെ നല്‍കിയാല്‍ മതിയാകും. ഹജ്, ഉംറ വിസകള്‍, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ എന്നിവയ്‌ക്കെല്ലാം ഫീസ് 300 റിയാല്‍...
ന്യൂഡല്‍ഹി: ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്തും. ഇത് സാധ്യമല്ലെന്നും നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു പറഞ്ഞു.ഇതേത്തുടര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് നല്‍കിയ ഹര്‍ജി...
മധ്യപ്രദേശ്: മഴ പെയ്യുന്നതിനു വേണ്ടി മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഭോപ്പാലിലാണ് ഒന്നരമാസം മുമ്പ് തവളകളെ കല്യാണം കഴിപ്പിച്ചത്. കടുത്ത വേനലില്‍ നാട് വരണ്ടുണങ്ങിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഭോപ്പാല്‍ ഇന്ദ്രാപുരിയിലെ ഓം ശിവ സേവാ ശക്തി മണ്ഡല്‍ എന്ന സംഘടനയാണ് ജൂലായ് 19ന് തവളകളെ കല്യാണം കഴിപ്പിച്ചത്.അന്ധവിശ്വാസമാണെന്ന് പലരും പറഞ്ഞെങ്കിലും വൈകാതെ മഴയെത്തി. ദൈവങ്ങളുടെ പ്രീതി അല്പം കൂടിപ്പോയതിനാല്‍ തോരാത്ത പേമാരിയും വെള്ളപ്പൊക്കവുമായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍. മധ്യപ്രദേശിലെ പല സ്ഥലങ്ങളും വെള്ളത്തിനിടിയിലായി....
ന്യൂഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര നഗര വികസന വ്യോമകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. പരിസ്ഥിതി സൗഹൃദമായ ചെലവു കുറഞ്ഞ ഗതാഗത മാര്‍ഗങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കും എന്നതിന് ഏറ്റവും വലിയ തെളിവാണ് കൊച്ചി മെട്രോ എന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.കുറഞ്ഞ കാലം കൊണ്ട് കൊച്ചി മെട്രോ കൈവരിച്ചത് വലിയ നേട്ടമാണ്. മെട്രോയുടെ പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പ്രതിദിനമുള്ള ശരാശരി യാത്രക്കാരുടെ എണ്ണം മുപ്പത്തി അയ്യായിരത്തില്‍ നിന്നും ഒരു...
#ദിനസരികള്‍ 878 തങ്ങളുടെ ചരിത്രപരമായ ദൌത്യം പൂര്‍ത്തിയാക്കി അസ്തമയം പ്രതീക്ഷിച്ചിരിക്കുന്ന ഒന്നല്ല ഇന്ത്യയിലെ ഇടതുപക്ഷമെന്നു കരുതാന്‍ നിരവധി ന്യായങ്ങളുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കുവാനും വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍‌ക്കൊള്ളാനും കഴിയുന്ന തരത്തിലുള്ള ഒരു ജൈവികത ആ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിപ്പോരുന്നുണ്ടെന്നത് വാസ്തവമാണ്.എന്നാല്‍ ആശയദാര്‍ഡ്യമുള്ള പ്രസ്ഥാനങ്ങളെന്ന നിലയില്‍ പെട്ടെന്ന് വഴങ്ങാത്ത ഒരു ശരീരഘടനയെ സൂക്ഷിക്കുന്ന ഇടതുപ്രസ്ഥാനങ്ങള്‍ തങ്ങള്‍‌ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ പരിശോധിക്കുന്നത് ഇടതു മൂല്യങ്ങളുടെ കല്ലില്‍ ഉരച്ചു നോക്കിയാണ്. അങ്ങനെ കുലങ്കഷമായി പരിശോധനക്കു വിധേയമാക്കുന്ന...
ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ വജ്രവ്യാപാരിയായ നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ ദീപക് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,600 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. നെഹാല്‍ മോദിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ലോകമെങ്ങുമുള്ള നിയമപാലകരോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, രാജ്യത്തിനെതിരായ ഭീഷണികള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന...
ചരമംനിക്കളോസ്മാനന്തവാടി:താഴെയങ്ങാടി റോഡിൽ താഴത്ത് വീട് എഫ്. നിക്കളോസ് (96) നിര്യാതനായി.ഭാര്യ മേരി മക്കൾ ഫ്രാൻസിസ് ബേബി (ബാബു) ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി, റെജിനോൾഡ് മാത്യു, സൂസമ്മ (റിട്ട. അദ്ധ്യപിക) വിൻസെന്റ് (വിമുക്ത ഭടൻ)നെൽസൺ (ഫോട്ടോഗ്രാഫർ) ബീന (അദ്ധ്യ പിക ചെറുവണ്ണൂർ) മരു. ജോയ്സി (അദ്ധ്യപിക ജി.എം.യു.പി.സ്കൂൾ അഞ്ചു കുന്ന്) ലിസി, ഷീബ (അദ്ധ്യ പിക എൽ.എഫ്.യു.പി.എസ്.മാനന്തവാടി) റീമ(അദ്ധ്യപികആർ.സി.എച്ച്.എസ്.എസ്.ചുണ്ടേൽ) അൽറോയ്മെൻഡോൺ സ (ബിസിനസ് കോഴിക്കോട്) ജോസഫ് ജോൺ (ക്ലർക്ക് ജലാലിയ...