27 C
Kochi
Sunday, December 5, 2021

Daily Archives: 12th September 2019

#ദിനസരികള്‍ 877 1981 ല്‍ രാമരാജ്യം എന്ന കവിതയില്‍ തിരുനെല്ലൂര്‍ കരുണാകരന്‍ എഴുതി,രാപകലാഹ്ലാദിക്കാതെന്തു നാം ചെയ്യും? രാമ - രാജ്യത്തിലതിവേഗം ചെന്നു ചേര്‍ന്നല്ലോ നമ്മള്‍! പൂണ്യമാര്‍ജ്ജിക്കാന്‍ ശൂദ്രതാപസന്മാരെക്കൊന്നും മണ്ണിന്റെ പെണ്‍മക്കളെക്കണ്ണുനീര്‍ കുടിപ്പിച്ചും കൌശിക വസിഷ്ഠരെപ്പൂജിച്ചു, മവര്‍ക്കെന്നു - മൈശ്വര്യമേകും നല്ല പൈക്കളെ സംരക്ഷിച്ചും ഏകാധിപത്യം ജൈത്രയാത്രക്കു മുമ്പേ വിടും യാഗാശ്വം നിരപായമെത്തുവാന്‍ സഹായിച്ചും ആവതും പുരുഷാര്‍ത്ഥം നേടുവാന്‍ കൈവന്നൊരീ ക്കേവലസന്ദര്‍ഭത്തെപ്പാടിവാഴ്ത്തുക നമ്മള്‍ വെല്ലട്ടെ വര്‍ണാശ്രമ ധര്‍മ്മങ്ങള്‍,യാഗങ്ങളാല്‍ നല്ലപോല്‍ തെളിഞ്ഞിന്ദ്രന്‍ നന്മഴ പെയ്യിക്കട്ടെ –ഇന്ന് നാം എത്തിനില്ക്കുന്ന ജീവിത പരിസരത്തു നിന്നും വീണ്ടും ഈ കവിത വായിക്കാനെടുക്കുമ്പോള്‍...
ന്യൂഡൽഹി :ടെസ്റ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിച്ചതിൽ പിന്നെയാണ്, ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ധോണിയുടെ എല്ലാ ഫോർമാറ്റിൽ നിന്നുമുള്ള വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയത്. കഴിഞ്ഞ ലോകകപ്പിന് പിന്നാലെ എം. എസ്. ധോണി ടീമിൽ എത്രയും പെട്ടന്ന് വിരമിക്കുക തന്നെ വേണമെന്ന തരത്തിൽ ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുകയും അതിനു സമാനമായ ഒരു അഭിമുഖം യുവതാരം മനോജ് തിവാരി...
കോഴിക്കോട്: സംസ്ഥാനത്ത് സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. തുടര്‍ച്ചയായി രണ്ടു തവണ നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ സ്ഥിരം ജാഗ്രതാ സംവിധാനം വേണമെന്ന നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം എത്തിയിരിക്കുന്നത്.രണ്ട് മാസം മുന്‍പ്, മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെയുള്ള പനികളില്‍ സ്ഥിരം ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്ത് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞയാഴ്ച കേരള ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട...
ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ കേസിലെ സുപ്രീം കോടതിയുടെ സമീപനത്തിനും ഉത്തരവിട്ട വിധിക്കുമെതിരെ വിമർശനവുമായി മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. പിന്നെ എന്തുകൊണ്ടാണ് മരടിന് സമാനമായ ഡി.എല്‍.എഫ്. ഫ്‌ളാറ്റ് കേസ്, മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് കേസ് മുതലായവയിൽ സുപ്രീം കോടതി വിധി മറ്റൊരുതരത്തിലായിരുന്നു വെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വിമർശിച്ചു.തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട...
ന്യൂഡല്‍ഹി: ഏത് വിവാഹമായാലും ഭര്‍ത്താവ് വിശ്വസ്തനും സ്‌നേഹമുള്ളവനുമായാല്‍ മതിയെന്ന് സുപ്രീംകോടതി. ഛണ്ഡീഗഡിലെ വിവാദമായ മിശ്രവിവാഹിതരുടെ കേസ് കേൾക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന പരാമര്‍ശം.യഥാക്രമം മുസ്ലീമും ഹിന്ദുവുമായ യുവാവും യുവതിയും വിവാഹിതരായതായിരുന്നു കേസിനാസ്പദമായ സംഭവം. പിന്നാലെ, പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത് മാനിച്ചു യുവാവ് ഹിന്ദുമതവിശ്വാസം സ്വീകരിക്കുകയും ചെയ്തു.അതേസമയം, പെണ്‍കുട്ടികളെ കബളിപ്പിക്കുന്ന സംഘത്തിൽപ്പെട്ടയാളാണ് ഈ യുവാവെന്നും തന്റെ മകളെ വഞ്ചിക്കാനുള്ള അയാളുടെ നാടകമാണ് വിവാഹമെന്നും ആരോപിച്ചു യുവതിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു....
ദോഹ : ഫുട്ബാൾ ലോകകപ്പിന്റെ യോഗ്യത മത്സരത്തിൽ, കഴിഞ്ഞ ദിവസം ഏഷ്യൻ ചാമ്പ്യൻമാരും ശക്തൻമാരുമായ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചത് ടീമിനും ആരാധകർക്കും കുറച്ചൊന്നുമല്ല ആത്മവിശ്വാസം പകരുന്നത്. എന്നാൽ, ഈ മൂല്യമുള്ള നേട്ടത്തിന് പിന്നിൽ പുതിയ പരിശീലകൻ ഇഗര്‍ സ്റ്റിമാച്ചാണെന്നാണ് ഇന്ത്യൻ താരങ്ങൾ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു, ക്രൊയേഷ്യക്കാരനായ തങ്ങളുടെ പുതിയ കൊച്ചിന്റെ മാഹാത്മ്യം താരങ്ങൾ പങ്കുവച്ചത്.കോച്ചിന് ആവശ്യത്തിന് സമയം നല്‍കിയാല്‍ ഇന്ത്യയ്ക്ക് ലോകകപ്പ്...
തിരുവനന്തപുരം: മാതൃഭാഷയായ മലയാളത്തിലും പരീക്ഷ നടത്താന്‍ തയാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടണമെന്ന് പ്രശസ്ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന പി.എസ്.സി. വാദം യുക്തി രഹിതമാണെന്നും സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനത്തിൽ മാറ്റം വരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ പി.എസ്.സി. പിരിച്ചുവിടേണ്ടതാണെന്നും അടൂര്‍ പറഞ്ഞു.മലയാളത്തില്‍ പി.എസ്.സി. പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പി.എസ്.സി. ഓഫീസിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരപന്തലിൽ ബുധനാഴ്ച സംസാരിക്കവെയായിരുന്നു അടൂരിന്റെ വിമർശനം.ഒരാള്‍ക്ക് സ്വാഭാവികമായും മനസിലാക്കാണാനാവുന്ന ഭാഷ...
അമരാവതി: ഭരണകക്ഷിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്താനിരിക്കവേ ടി.ഡി.പി. പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും മകന്‍ നാരാ ലോകേഷിനെയും അമരാവതിയിൽ വീട്ടുതടങ്കലിലാക്കി. വ്യാഴാഴ്ച വൈകിട്ട് വരെ വീട്ടുതടങ്കൽ തുടരുമെന്ന് ആന്ധ്ര പോലീസ് അറിയിച്ചു. ക്രമസമാധാന പ്രശ്നം മുൻനിർത്തിയാണ് നടപടിയെന്നാണ് വിശദീകരണം.വൈ.എസ്.ആർ. കോൺഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരിൽ ടി.ഡി.പി. റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലീസ് വീട്ടുതടങ്കലില്‍ ആക്കിയത്.'ചലോ ആത്മാക്കുർ' എന്ന റാലിക്ക് ചന്ദ്രബാബു...
റിയാദ്: ഗൾഫ് നാടുകളിൽ വച്ച് സൗദി അറേബ്യയിലും സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. ആദ്യ പടിയായി മേഖലയിലെ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശികളെ നിയമിച്ചേക്കും. 12 മേഖലകളിലായി ഷോറൂം മാനേജര്‍മാരുടെ തസ്തികകളിലേക്ക് സ്വദേശിവല്‍ക്കരണം നടത്താൻ കൊടുത്തിരുന്ന സാവകാശം അവസാനിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.കാര്‍-ബൈക്ക് ഷോറൂമുകള്‍, റെഡിമൈഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, കണ്ണട, എന്നിവ വില്‍ക്കുന്ന കടകള്‍, സ്പെയര്‍പാര്‍ട്സുകള്‍, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പെറ്റ്,...