24 C
Kochi
Friday, August 6, 2021

Daily Archives: 27th September 2019

കൊറിയൻ ഓപ്പണിൽ വീണ്ടും ഇന്ത്യൻ കുതിപ്പ്, ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി കശ്യപ് സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക രണ്ടാം നമ്പര്‍ താരം ജാന്‍ ഒ ജോര്‍ജെന്‍സെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തുകൊണ്ടാണ് കശ്യപിൻറെ മുന്നേറ്റം. ഡെന്‍മാര്‍ക്കിന്‍റെ താരമാണ് ജാന്‍ ഒ ജോര്‍ജെന്‍സെൻ. സ്കോര്‍: 24-22, 21-8.ആരംഭിച്ചു വെറും 37 മിനിറ്റില്‍ തന്നെ, കശ്യപ് മത്സരം അവസാനിപ്പിക്കുകയായിരുന്നു.2014ൽ കോമ്മൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ ജേതാവായിരുന്ന കശ്യപ്...
മതസൗഹാർദമാണ്‌ കേരളത്തിന്റെ തനിമയും സൗന്ദര്യവുമെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. പരസ്പരം സനേഹത്തോടെ ഇടപഴകുന്ന നാടാണ് കേരളം. കേരളത്തിന്റെ രാഷ്ട്രീയ പരമായ പ്രത്യേകതകള്‍ എന്താണെന്നും എന്ത് കൊണ്ടാണ് ഇവിടം മോദി-ഫൈഡ് ആവാത്തതെന്നുമുള്ള മോഡറേറ്റര്‍ നമ്രത സക്കറിയയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.'കേരളത്തിന്റെ സൗന്ദര്യം അതാണ്. നിങ്ങള്‍ക്ക് ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും എല്ലാം വെറും പത്ത് മീറ്റര്‍ അകലത്തില്‍ തന്നെ കാണാനായെന്നു വരും. അവയൊക്കെ പ്രശ്‌നങ്ങളൊന്നുമില്ലാതെ സമാധാനത്തോടെ, നിലനില്‍ക്കുന്നു. പ്രശ്‌നങ്ങളൊന്നും...
കോട്ടയം: പാലായിൽ 1965നു ശേഷം ചുവന്ന കൊടി വീശി. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വിജയിച്ചത് 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. 54137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ യുഡിഎഫിന്റെ ജോസ് ടോമിന്‌ നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി 18044 വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തേക്കും പോയി.മുമ്പത്തെ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി.കാപ്പന് കൈകൊടുക്കുകയായിരുന്നു....
കൊച്ചി: ആഗോളതാപനത്തിൽ കേരള തീരങ്ങൾക്കും മുങ്ങാനാണ് വിധിയെന്ന് റിപ്പോർട്ടുകൾ. ആദ്യമാദ്യം കേരളത്തെ തീരദേശത്തുള്ളവരുടെയും പിന്നാലെ സംസ്ഥാനത്തെ ഒട്ടുമിക്ക ജനജീവിതത്തെയും ഇത് വഴിയാതാരമാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ‘ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്’(ഐ.പി.സി.സി.) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അന്തരീക്ഷത്തിലെ ചൂട് നിയന്ത്രിച്ചില്ലെങ്കിൽ 2100 ആകുന്നതോടെ സമുദ്രനിരപ്പ് 1.1 മീറ്റർ വരെ ഉയർന്നേക്കുമെന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുപഠിക്കുന്ന അന്താരാഷ്ട്രസംഘടനയാണ് ഐപിസിസി. ഓരോ കൊല്ലവും രണ്ടുമില്ലീമീറ്റർ വച്ച് സമുദ്രനിരപ്പ് ഉയരും....
ഇന്ത്യൻ ക്രിക്കറ്റ് ഭൂമികയിൽ നാളുകൾ കഴിയവേ മുറുകി വരുകയാണ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള ചർച്ചകൾ. ലോകകപ്പിൽ ന്യൂസ്‌ലാൻഡിനെതിരെ ഇന്ത്യ സെമിയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് ചര്‍ച്ചകൾക്ക് ആക്കം കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇതിഹാസ താരങ്ങളും മുൻ നായകൻമാരുമായിരുന്ന സുനില്‍ ഗവാസ്കറും, സൗരവ് ഗാംഗുലിയും കൂടി പരോക്ഷമായും പ്രത്യക്ഷമായും ധോണി വിരമിക്കേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു. അതേസമയം, ഈ ചര്‍ച്ചകളില്‍...
അട്ടപ്പാടി:  അട്ടപ്പാടിയിൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക സിറ്റിങ് നടത്തി. സെപ്റ്റംബർ 26 വ്യാഴാഴ്ചയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അസിസ്റ്റന്റ് ലീഗൽ ഓഫീസർ അലക്സാണ്ടർ ജയ്‌സന്റെ അദ്ധ്യക്ഷതയിൽ അഗളി IT DP ഹാളിൽ സിറ്റിങ് നടന്നത്.63 പരാതികളിൽ 20 എണ്ണത്തിൽ പരാതിക്കാരും ഉദ്യോഗസ്ഥരും ഹാജരായി. 19 കേസുകളിലെ റിപ്പോർട്ട് കമ്മീഷന് സമർപ്പിച്ചു. ആറ് പുതിയ പരാതികൾ ലഭിച്ചു. വഴി ലഭിക്കുന്നത് സംബന്ധിച്ചുള്ള പരാതികളായിരുന്നു കൂടുതലും. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടവ, ഊരുകൂട്ടം...
#ദിനസരികള്‍ 892   വടിയുടെ പ്രത്യയശാസ്ത്രം എന്ന പേരില്‍ എം മുകുന്ദന്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്.- “ഒരു കാലത്ത് വടിക്ക് നമ്മുടെ നിത്യജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു. വടിയില്ലാത്ത വീടുകള്‍ അപൂര്‍വ്വമായിരുന്നു. പല വീടുകളിലേയും ഇറയത്ത് അച്ഛന്‍ ഒരു വടി തിരുകി വെച്ചിട്ടുണ്ടാകും. എന്റെ വീടിന്റെ ഇറയത്തുമുണ്ടായിരുന്നു ഒരെണ്ണം കുറുക്കുട്ടിമരത്തിന്റെ ഇല കളഞ്ഞ കമ്പായിരുന്നു അത്. വളച്ച് അമ്പു (വില്ല് എന്നായിരിക്കും ഉദ്ദേശിച്ചത്) പോലെയാക്കിയാലും ഒടിയുകയില്ല. അയല്‍പക്കത്തെ പുരയിലും ഞാന്‍ അത്തരമൊരു വടി കണ്ടിരുന്നു....