24 C
Kochi
Tuesday, October 26, 2021
Home 2019 October

Monthly Archives: October 2019

തിരുവനന്തപുരം: 'മഹ' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍, അടുത്ത എട്ടു മണിക്കൂർ കൊച്ചി മുതൽ കാസർകോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.മഴയിലും ചുഴലിക്കാറ്റിലും...
ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിൽ ശേഷിക്കുന്ന നാല് പ്രതികളുടെയും വധശിക്ഷ, ഏഴു ദിവസത്തിനകം നടപ്പാക്കുമെന്ന് തീഹാർ ജയിൽ അധികൃതർ അറിയിച്ചു.ഇക്കാര്യം സംബന്ധിച്ച്,  തീഹാർ ജയിൽ ഭരണകൂടം പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്." നാലു പ്രതികളിൽ മൂന്നുപേർ തീഹാർ ജയിലിലും നാലാമത്തെ പ്രതി മണ്ടോളിയിലെ ജയിൽ നമ്പർ 14 ലും ആണ് കഴിയുന്നത്. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിട്ടുമുണ്ട് ” തീഹാർ ജയിൽ, ഡയറക്ടർ ജനറൽ സന്ദീപ്...
മുംബൈ:  നികുതി ഇളവുകളെക്കുറിച്ചുള്ള പ്രതീക്ഷകളുടെ പശ്ചാത്തലത്തിൽ ഓഹരിവിപണിയിലെ ഉണർവ് മുംബൈ സൂചികയെ 40,000 കടത്തി. സൂചിക 220 പോയിന്റ് ഉയർന്നാണ് ഇന്നലെ വൈകിട്ട് 40,000 കടന്നത്.220.03 പോയിന്റ് ഉയർന്ന സൂചിക 40,051.87 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയിലും ഇതേ ട്രെൻഡ് തുടർന്നു. 57.25 ഉയർന്ന നിഫ്റ്റി സൂചിക 11,844.10 ലാണ് ക്ലോസ് ചെയ്തത്.എസ്ബിഐ, ടിസിഎസ്, ഐടിസി, ഭാരതി എയർടെൽ സൺ ഫാർമ, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ ഓഹരികൾ.
ചെന്നൈ:   പ്രതീക്ഷിക്കാതെ റെയില്‍ഗതാഗതം താളംതെറ്റുമ്പോള്‍ മൊത്തം ഗതാഗതം അവതാളമാവുമ്പോള്‍ ആപ്പില്‍ കാണിക്കുന്നത് തെറ്റായ സമയമായിരിക്കും. ഗതാഗതം നേരെയാക്കാന്‍ റെയില്‍വേ ട്രാഫിക് വിഭാഗം ഒന്നാം പരിഗണന കൊടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തീവണ്ടിയുടെ ഓട്ടത്തെപ്പറ്റി അറിയാന്‍ മുപ്പതോളം ആപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. റെയില്‍വേയുടെ സ്വന്തം ആപ്പായ എന്‍.ടി.ഇ.എസാണ് (നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) മറ്റുള്ള ആപ്പുകളുടെ അടിസ്ഥാനം.എന്‍.ടി.ഇ.എസില്‍നിന്നുള്ള ഡേറ്റയില്‍നിന്നാണ് മറ്റ് ആപ്പുകളിലും സമയവിവരം ലഭ്യമാവുന്നത്. സാധാരണ ഓരോ സ്റ്റേഷനും പിന്നിടുമ്പോള്‍ അതത് സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ കൊടുക്കുന്ന സമയവിവരമാണ് എന്‍.ടി.ഇ.എസിലേക്കെത്തുന്നത്. അപ്രതീക്ഷിതമായി...
സാന്‍ഫ്രാന്‍സിസ്കോ:  2020 ലെ യുഎസ് തിരഞ്ഞടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക്  ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാൽ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്.ട്വിറ്ററിലൂടെ തന്നെയാണ് ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെ ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ദശലക്ഷം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും ജാക് ഡോര്‍സെ ട്വീറ്റ് ചെയ്തു.പുതിയ...
തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍. കെപിഎംഎസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.എല്ലാ സഹായങ്ങളും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും, മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.വാളയാര്‍ കേസ് സിബിഐക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി നാളെയാണ് കോടതി പരിഗണിക്കുന്നത്.അതേസമയം, വാളയാര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഡിജിപി...
അമരാവതി:  അപകീർത്തികരവും അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ആന്ധ്ര സർക്കാർ.ഇന്നലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.മാധ്യമങ്ങളെ ചൂഷണം ചെയ്യുകയാണെന്നും, മാധ്യമങ്ങളോട് സാഹോദര്യപരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രതിഷേധം കടുക്കുകയാണെങ്കില്‍ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവുകൾ പുറപ്പെടുവിച്ചു.“അച്ചടി / ഇലക്ട്രോണിക് /...
ലണ്ടൻ:  ആഗോളതലത്തില്‍  സിനിമയിലെ മികച്ച പ്രകടനത്തിനുള്ള ഗോള്‍ഡന്‍ ഡ്രാഗൺ പുരസ്കാരം പ്രശസ്ത ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി ഏറ്റുവാങ്ങി. കാര്‍ഡിഫ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെയ്ല്‍സ് കൗണ്‍സില്‍ ജനറല്‍ മിക്ക് ആന്റൊനിവാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.'കാർഡിഫ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കും, വെയ്ല്‍സ് കൗണ്‍സില്‍ ജനറല്‍ മിക്ക് ആന്റൊനിവിനും ഒരുപാട് നന്ദി. തനിക്ക് ഈ വലിമതിക്കാനാവാത്ത ഗോൾഡന്‍ ഡ്രാഗണ്‍ അവാർഡ് നല്‍കിയതിന്'- സിദ്ദിഖി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ഹോളിവുഡിലെ ഇതിഹാസ താരം ജൂഡി ഡെഞ്ചിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും സമ്മാനിച്ചു. ജൂഡി...
ന്യൂ ഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം, കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനുവേണ്ടി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതി പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണമുപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.നിയമം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിശ്ചിത പരിധിയിൽ കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമർപ്പിക്കുന്ന രീതിയിലാണു നിയമം കൊണ്ടുവരിക. പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള...
ന്യൂ ഡല്‍ഹി: കൂടംകുളം ആണവ റിയാക്ടറില്‍, അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം നടന്നന്നതായി എന്‍പിസിഐഎല്‍ (ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അസോസിയേറ്റ് ഡയറക്ടര്‍ എകെ നേമ അറിയിച്ചു.എന്നാല്‍ റഷ്യന്‍ നിര്‍മിത റിയാക്ടറുകളില്‍ സൈബര്‍ ആക്രമണം നടന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ എന്‍പിസിഐഎല്‍ നിരസിച്ചിരുന്നു.സ്വതന്ത്ര സെക്യൂരിറ്റി വിദഗ്ധനായ പുഖിരാജ് സിംഗ്, കൂടംകുളം ആണവ റിയാക്ടറുകളുടെ സുരക്ഷയില്‍ സംശയമുള്ളതായി സെപ്റ്റംബര്‍ നാലിന് ഗവണ്‍മെന്‍റിന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സൈബര്‍ ആക്രമണം നടന്നത്.ഭരണപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു...