27 C
Kochi
Sunday, December 5, 2021

Daily Archives: 5th September 2019

ന്യൂഡൽഹി : കശ്മീർ ജനത നേരിടുന്ന പീഡനങ്ങൾക്കു തെളിവായി, സൈന്യത്തിന്റെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ പതിനാറുകാരൻ മരണമടഞ്ഞു. ശ്രീനഗറിലെ ഇല്ലാഹിബാഗിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വെടിയേറ്റ അസ്‌റാർ അഹ്മദ് ഖാനാണു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇഹലോഹം വെടിഞ്ഞത്. തലയോട്ടിയിലും മുഖത്തുമുൾപ്പെടെ വളരെയധികം പെല്ലറ്റുകൾ കൊണ്ടതാണ് മരണകാരണമെന്ന് ആശുപത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കല്ലേറു കൊണ്ട് അസ്‌റാർ മരിച്ചതെന്നാണ് സൈന്യവും പോലീസും വാദിക്കുന്നത്. അതേസമയം, പതിനാറുകാരന്റെ മരണത്തെ തുടർന്ന്, കശ്മീരിൽ സംഘർഷം...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ(6/09/2019) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനമായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെയും യെല്ലോ അലർട്ട് നിലനിൽക്കും, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനിയാഴ്ച(7/09/2019) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച(8/09/2019) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ...
ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി, അയോധ്യയിലെ രാമക്ഷേത്ര വിഷയങ്ങളിൽ താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ശരിയായി വ്യാഖ്യാനിച്ചില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ടു താൻ ഞെട്ടിപ്പോയി, ഈ രണ്ട് വിഷയത്തിലും താൻ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നുവെന്നാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും തരൂർ പറഞ്ഞു. എന്നാൽ, ഈ വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ സ്പഷ്ടമാണെന്നും അത് ബിജെപി നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണെന്നും ശശി തരൂർ ട്വീറ്റിലൂടെ...
കൊച്ചി: യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിലാക്കിക്കൊണ്ടിരിക്കുന്ന, കൊച്ചിയിലെ റോഡുകളുടെ തകർന്നടിഞ്ഞ അവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചു തന്നെ കേസെടുക്കാൻ ഉത്തരവിട്ടത്.കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് തുടങ്ങിയ, കൊച്ചി നഗരത്തിലെ ആറ് പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്ത് പറഞ്ഞാണ് ഹൈക്കോടതി...
മസ്‍‍കത്ത്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി വീഡിയോ ചിത്രീകരിക്കുകയും അത്, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഖം മുഴുവനായി മൂടിക്കെട്ടി എത്തുന്ന രണ്ടുപേര്‍, കുട്ടികള്‍ മാത്രമുള്ള ഒരു കാറിന്റെ മുൻ സീറ്റിൽ കയറിക്കൂടുകയും കുട്ടികളുമായി സ്ഥലം വിടുകയും ദൃശ്യങ്ങളായിരുന്നു ഇവർ ചിത്രീകരിച്ചത്. വൻ പ്രതിഷേധമാണു ഈ വീഡിയോക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഫലിച്ചത്.അതേസമയം, കുട്ടികളെ കാറിനുള്ളില്‍ ഒറ്റയ്ക്കാക്കി പോകരുതെന്ന നല്ല സന്ദേശം നല്‍കാനായിരുന്നു ഇത്തരമൊരു വീഡിയോ...
തിരുവനന്തപുരം:പ്രളയ ദുരന്തങ്ങളിലുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം, ഒരു ഓണം ഉണ്ണാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. എന്നാല്‍, വൻ ദുരന്തത്തിൽ നിന്നും ഒരു വിധം കരകയറുന്ന പൊതുജനത്തിനു താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ പച്ചക്കറികളുടെ വില.കനത്ത മഴയിൽ, സംസ്ഥാനത്തെ കൃഷികള്‍ക്കുണ്ടായ നാശനഷ്ടവും, തമിഴ്‌നാട്ടില്‍ നിന്നുള്ള ഉത്പാദനം മങ്ങിയതുമാണ് ഇത്തവണത്തെ പച്ചക്കറികളുടെ പൊള്ളുംവിലകൾക്ക് പ്രധാന കാരണമായിരിക്കുന്നത്. ഏത്തക്കായ, ബീന്‍സ്, സാവാള, വെളുത്തുള്ളി മുതലായവയുടെ വില ഒരാഴ്ചക്കുള്ളില്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ്, മില്‍മ പാലും വില...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എല്ലാ കാലത്തും നിലനില്‍ക്കേണ്ടതല്ലെന്ന അഭിപ്രായമാണുള്ളതെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. സഹ മതസ്ഥരുടെ ആരാധനയ്ക്ക് തടസ്സം സൃഷ്ടിക്കാത്ത തരത്തിൽ അയോധ്യയില്‍ രാമക്ഷേത്രം വേണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിനിടെ സ്വന്തം നിലപാട് വ്യക്തമാക്കുകയായിരുന്നു തരൂർ. കഴിഞ്ഞ ദിവസം, തന്റെ പ്രസ്താവനകൾ മോദിസ്തുതികളാണെന്ന പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍, കോണ്‍ഗ്രസിൽ നിന്നുൾപ്പെടെ ഉയര്‍ന്നതിനു പിന്നാലെയാണ്...
ദിനസരികള്‍ 870   കളമശേരി എസ്.ഐ. അമൃത് രംഗനും സി.പി.ഐ.എം. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ചു കേട്ടു. സ്ഥലത്തെ ക്രസമാധാനത്തിന്റെ ചുമതലയുള്ള ഒരുദ്യോഗസ്ഥനെ വിളിച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നു എന്നതിനപ്പുറത്തേക്ക് അസ്വാഭാവികമായ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തണമെന്ന് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെടുന്നില്ല. എന്നിട്ടും കത്തിക്കയറുന്ന എസ്.ഐയെയാണ് നാം കാണുന്നത്. എന്നുമാത്രവുമല്ല സംഭാഷണം മാധ്യമങ്ങള്‍ക്ക് എത്തിച്ചു കൊടുത്തതിലൂടെ ഏരിയാ സെക്രട്ടറിയോട് ബോധപൂര്‍വ്വം തന്നെ അങ്ങനെ പ്രതികരിക്കുകയായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍....