Daily Archives: 25th September 2019
ദുബായ്:
സ്വദേശിവത്കരണം കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്കി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആശയം അനുസരിച്ചാണ് പുതിയ സ്വദേശിവത്കരണ പദ്ധതിക്ക് രൂപം നല്‍കിയത്. അഞ്ച് ഘട്ടങ്ങളായി...
റിയാദ്:
സൗദിയുടെ ഈ വര്‍ഷത്തെ ദേശീയ ദിനം ആഹ്ലാദപൂര്‍വം രാജ്യം മുഴുവന്‍ ആഘോഷിച്ചു. ആകാശത്ത് വിവിധ വര്‍ണങ്ങള്‍ വാരിവിതറി നടന്ന വെടിക്കെട്ടുകളും ലേസര്‍ ഷോയുമായിരുന്നു എണ്‍പത്തി ഒമ്പതാമത് ദേശീയ ദിനാഘോഷത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കിയത്. പ്രധാനമായും റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക്, അബഹ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ ആഘോഷ പരിപാടികള്‍. 13 നഗരങ്ങളിലാണ് മനോഹരമായ വെടിക്കെട്ടുകള്‍ ഒരുക്കിയിരുന്നത്.രാവിലെ മുതല്‍ എല്ലായിടത്തും സൗദിയുടെ പച്ചനിറമുള്ള ദേശീയ പതാകയേന്തിയ വാഹനങ്ങള്‍...
വെബ് ഡെസ്ക്:
പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാനുള്ള വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു. ആറു മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണം എന്ന വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതോടെ രണ്ടോ മൂന്നോ മാസത്തെ അവധിക്കു വരുമ്പോള്‍ പോലും ആധാറിന് അപേക്ഷിക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ക്ക് ഇനി വേഗത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ വഴിയൊരുങ്ങുകയാണ്. ചെറിയ അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഉടന്‍ തന്നെ ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാം. പാസ്പോര്‍ട്ട്, താമസ രേഖ, ജനന തീയതി തെളിയിക്കുന്ന...
മുംബൈ:
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തി. ബാങ്കിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ദിവസം ആയിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ല എന്നാണ് ആര്‍ബിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. സെപ്റ്റംബര്‍ 23 മുതല്‍ ആറു മാസത്തേക്കാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം.ഇതോടൊപ്പം പുതിയ ലോണുകള്‍ അനുവദിക്കുന്നതിനും ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നതിനും പിഎംസി സഹകരണബാങ്കിന് ആര്‍ബിഐയുടെ വിലക്കുണ്ട്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി പരിധിയില്‍ കൂടുതലാണെന്നു കാണിച്ചാണ്...
തിരുവനന്തപുരം:
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് മത്സരിക്കും. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സിപിഎം തിരുവനന്തപുരം ജില്ലാകമ്മറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എ വിജയ രാഘവനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ഔദ്യോഗികമായി അറിയിച്ചത്.സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്ത ശേഷം നാളെത്തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സീറ്റ് നിലവില്‍...
കാക്കനാട്:
മാസം 22,000 രൂപ പെൻഷൻ ലഭിക്കുന്ന അമ്മയുടെ എ ടി എം കാർഡ് കൈക്കലാക്കി അമ്മയെ വൃദ്ധസദനത്തിലാക്കിയ മകനെ വനിതാ കമ്മീഷൻ വിളിച്ചു വരുത്തി. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ ഹാജരായ മകൻ എ ടി എം കാർഡ് കമ്മീഷനിൽ ഏൽപ്പിച്ചു. ഇത് അമ്മയെ തിരികെ ഏൽപിക്കുമെന്നും സംരക്ഷിക്കാൻ തയ്യാറായ മറ്റ് മക്കളോടൊപ്പം സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാൻ അനുവദിക്കുമെന്നും കമ്മീഷൻ അംഗം...
തൃശ്ശൂർ:
പതിമൂന്നാമത് വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്ററിവല്‍ നവംബര്‍ 7, 8, 9, 10 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഇത്തവണ സാഹിത്യ അക്കാദമി ക്യാംപസാണ് വിബ്ജിയോര്‍ ആഘോഷങ്ങള്‍ക്കു വേദിയാകുന്നത്. ഒരു നീണ്ട കാത്തിരുപ്പിനു ശേഷമാണ് വിബ്ജിയോര്‍ ഫെസ്റ്റിവലിന് തീരുമാനമായത്.കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഇടയിലും ഫെസ്റ്റിവല്‍ നടത്തണമെന്ന തീരുമാനമായി മുന്നോട്ടു പോകാന്‍ പല കാരണങ്ങളുമുണ്ട്, ഏറ്റവും പ്രധാനപ്പെട്ടത്, വിബ്ജിയോര്‍ ഇത്ര വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ഇടപെടലുകളുടെ തുടര്‍ച്ച...
#ദിനസരികള് 890
നീ പ്രണയത്തെക്കുറിച്ച് എഴുതുകയാവുംഅല്ലെങ്കില് അതിനുമുമ്പും പിമ്പുമുള്ളമഹാശൂന്യതയെക്കുറിച്ച്അവര് നിന്റെ കടലാസു പിടിച്ചു വാങ്ങിതുണ്ടുതുണ്ടാക്കി പറയും:-ഇത് രാജ്യദ്രോഹമാണ്നീ ജിവിക്കാന്‍ അര്ഹനല്ലനീ നിന്റെ കാന്‍വാസില്‍ നിന്നെത്തന്നെവിസ്മയിപ്പിച്ച് വിരിയുന്ന ആകാരങ്ങളില്‍ മുഴുകിവര്ണ്ണങ്ങളെ ധ്യാനിക്കുകയായിരിക്കുംഅവര് നിന്റെ കാന്വാസിന് തീകൊളുത്തിവിധിക്കും ഇത് അശ്ലീലമാണ്നീ ജിവിക്കാന്‍ അര്‍ഹനല്ല – സച്ചിദാനന്ദന്, അവര്‍ എന്ന കവിതയില്‍ എഴുതിയ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ബുദ്ധകഥകള്‍ പറയുന്ന അരുവിയും ഇളംകാറ്റുമൊത്ത് പാട്ടുകള്‍ പാടുന്ന, കണ്ടതു കണ്ടതുപോലെ പറയാന്‍ ശ്രമിക്കുന്ന നിങ്ങളെ തടയാന്‍...