Daily Archives: 17th September 2019
കൊച്ചി:
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം. ഫ്ളാറ്റുടമകള്‍ക്കനുകൂലമായ നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള യു ഡി എഫ് നേതാക്കളില്‍ നിന്നും ഉണ്ടായതെങ്കിലും ഇത്രയും ഗൗരവമുള്ള വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ ഘടകകക്ഷി നേതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം പിമാര്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് യു ഡി എഫ് എംപിമാര്‍ ഒപ്പിട്ടിരുന്നില്ല. ടി എന്‍...
ന്യൂ ഡൽഹി :
കെനിയയിലെ മഹാത്മാഗാന്ധി ലൈബ്രറി മൂന്ന് വർഷത്തിനുള്ളിൽ നവീകരിക്കാമെന്ന വാഗ്ദാനം ഇന്ത്യ നിറവേറ്റിയിട്ടുണ്ട്. അത് ഉടൻ ഉദ്ഘാടനം ചെയ്യും.നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ഉടൻ നെയ്റോബി സർവകലാശാലയിലെ മഹാത്മാഗാന്ധി ലൈബ്രറി ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ രാഹുൽ ചബ്രയുടെ ഓഫീസ് അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016 ജൂലൈയിലെ കെനിയ സന്ദർശനത്തിനിടെ ഇന്ത്യൻ സർക്കാറിന്റെ ഒരു മില്യൺ ഡോളർ ഗ്രാന്റിലൂടെയാണ് ലൈബ്രറിയുടെ നവീകരണം പ്രഖ്യാപിച്ചത്.നെയ്റോബി സർവകലാശാലയും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള...
തൊടുപുഴ:
പി ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ പാലായിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് പുലിക്കുന്നേല്‍ തൊടുപുഴയിലെ വീട്ടിലെത്തി. ഇന്നു രാവിലെയാണ് പുലിക്കുന്നേല്‍ പി ജെ ജോസഫിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇതിനിടെയാണ് ജോസ് ടോം പി ജെ ജോസഫിനെ കാണാനെത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പത്തു മിനിട്ടോളം നീണ്ടു നിന്നു.ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജോസഫ് വിഭാഗം...
ട്രിപ്പോളി:
ഇറ്റാലിയൻ സർക്കാരിന്റെ പിന്തുണയോടെ ലിബിയൻ ആശുപത്രികളിൽ മരുന്നുകൾ നൽകിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അറിയിച്ചു.ലിബിയയിലുടനീളം ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സ നൽകുന്നതിനായി ഈ ആഴ്ച മരുന്നുകൾ നൽകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ട്വീറ്റ് ചെയ്തതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.വർഷങ്ങളായി സായുധ സംഘട്ടനങ്ങളും സാമ്പത്തിക അസ്ഥിരതയും മൂലം ജനങ്ങൾക്ക് ശരിയായ ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന സേവനങ്ങളും നൽകാൻ ലിബിയൻ അധികൃതർ ബുദ്ധിമുട്ടുകയാണ്.ജർമ്മൻ സർക്കാരിന്റെയും...
എറണാകുളം:
ഹിന്ദി ഇന്ത്യയുടെ പൊതു ഭാഷയാക്കുന്നതിലൂടെ ഇന്ത്യയെ ഒരുമിപ്പിക്കാനാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ആക്ഷേപഹാസ്യത്മക വീഡിയോ പങ്കുവച്ചു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പ്രാദേശിക ഭാഷകള്‍ക്കു പകരം മറ്റൊരു ഭാഷ അടിച്ചേല്പിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ഈ വിഷയത്തിൽ നേരത്തെ തന്നെ, വിവിധ കോണുകളില്‍ നിന്ന് വലിയ എതിര്‍പ്പുകളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹിന്ദി ഇതരമേഖലകളില്നിന്നു നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുമുണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി...
ന്യൂ ഡൽഹി:ഒക്ടോബർ 4 മുതൽ ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ നടക്കാനിരിക്കുന്ന 49-ാമത് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ആറ് ജിംനാസ്റ്റുകളെ തിങ്കളാഴ്ച തിരഞ്ഞെടുത്തു.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ ഒ എ), സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ് ഒ ഐ), ജിംനാസ്റ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (ജി എഫ് ഐ) ജിംനാസ്റ്റുകളിൽ നിന്നും 30 പുരുഷ-വനിതാ സ്ഥാനാർത്ഥികളെയാണ് സെലക്ഷൻ കമ്മിറ്റി ഷോർട്ട്ലിസ്റ്റ് ചെയ്തത്.പുരുഷ ജിംനാസ്റ്റുകളിൽ ആശിഷ് കുമാർ,...
ആന്ധ്രാ പ്രദേശ്:
എഴുപത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളെ കുറിച്ചുള്ള അത്ഭുതം നിറഞ്ഞ വാര്‍ത്തക്കു പിന്നാലെ ദുഖമുണ്ടാക്കുന്ന വാര്‍ത്തകളും പുറത്തു വരികയാണ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങളുടെ 72 കാരിയായ മാതാവ് യെരമാട്ടി മങ്കയമ്മ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞുങ്ങള്‍ ജനിച്ചതിനു ശേഷമുണ്ടായ കടുത്ത രക്തസമ്മര്‍ദ്ദമാണ് സ്ട്രോക്കിനു കാരണമായത്.സെപ്റ്റംബര്‍ അഞ്ചിനാണ് ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട...
ന്യൂഡൽഹി :
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി എളുപ്പം കണ്ടെത്താനുള്ള വിദ്യയുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ എന്ന പുതിയ പോർട്ടലാണ് ഇതിനായി ഉപയോഗിക്കുക. നഷ്ടപ്പെട്ട് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫോണിൽ മറ്റൊരു സിം കാർഡിട്ട് ഉപയോഗിക്കാനാവത്ത രീതിയിൽ ബ്ലോക്ക് ചെയ്യാനും അത് വഴി ഫോൺ മോഷണം നിരുത്സാഹപ്പെടുത്താനുമാണ് പുതിയ പദ്ധതി, ഇതിനായുള്ള നവീന പോർട്ടൽ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ...
ബാഴ്സലോണ:
പരുക്ക് ഭേദമായതിനെ തുടർന്ന്, ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തിൽ തന്നെ മെസ്സി കളിച്ചേക്കുമെന്ന് ബാഴ്സലോണ മാനേജ്മെന്റ് അറിയിച്ചു. ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ ബാഴ്സലോണയുടെ ആദ്യ പോരാട്ടത്തിലായിരിക്കും സൂപ്പര്‍ താരം ലിയോണല്‍ മെസി കളത്തിലേക്ക് തിരികെയെത്തുന്നത്. മെസിയും നെറ്റോയും ഫിറ്റ്നസ് വീണ്ടെടുത്തതായി ബാഴ്സ ട്വിറ്ററിലൂടെ വ്യക്തമാക്കി. സൂപ്പർ താരം സുവരാസിനേയും പുതിയ സ്ക്വാഡില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ബൊറൂസിയക്കെതിരെ ബാഴ്സ ചാമ്പ്യന്‍സ് ലീഗിലിറങ്ങുന്നത്.
💙❤ Leo #Messi is back! 😍 pic.twitter.com/qIvDvNk6Eg—...
രാജസ്ഥാന്:
മായാവതിക്ക് തിരിച്ചടിയായി രാജസ്ഥാനിലെ മുഴുവന്‍ നിയമസഭാംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി എസ് പിക്ക് രാജസ്ഥാന് നിയമസഭയില്‍ ഉണ്ടായിരുന്ന ആറ് എം എല്‍ എ മാരാണ് ഇന്നലെ രാത്രി കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.തിജാര എം എല്‍ എ സന്ദീപ് യാദവ്, നാഗര്‍ എം എല്‍ എ വാജിബ് അലി, കരോലി എം എല്‍ എ ലഖന്‍സിങ്, ഭരത്പൂര്‍ എം എല്‍ എ ജോഗീന്ദ്രസിങ് അവാന, ഉദയപുര്‍വാടി എം എല്‍ എ രാജേന്ദ്ര...