27 C
Kochi
Sunday, December 5, 2021

Daily Archives: 29th September 2019

#ദിനസരികള്‍ 894  രാഷ്ട്രീയ കേരളത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നാരായണ ഗുരുവിനോടാണെന്നു് ആ സംഘടനകള്‍ ഭാവിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ ചോദ്യത്തിന് പ്രാധാന്യം ഏറെയാണ്.നാരായണ ഗുരു എന്താണ് ചിന്തിച്ചതെന്നും കേരളത്തെ പഠിപ്പിച്ചതെന്നും നമുക്കറിയാം. ജാത്യാചാരങ്ങളുടെ കെടുതികള്‍‌ക്കെതിരെ അദ്ദേഹം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. സവര്‍ണ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു കൊണ്ട് അധസ്ഥിതരായ ജനലക്ഷങ്ങള്‍ക്കു വേണ്ടി ഈഴവ ശിവനെ...
മികച്ച സംവിധായകർക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ആദ്യ സംവിധായക വിധു വിൻസെന്റിന്റെ പുതിയ ചിത്രം വരുന്നു. 'സ്റ്റാന്‍റപ്പ്' എന്നാണ് പുതിയ ചിത്രത്തിന് പേരുനല്കിയിട്ടുള്ളത്. മലയാള സിനിമ ചുറ്റുവട്ടത്തിൽ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ അരങ്ങിലേക്ക് വ്യക്തിമുദ്ര പതിപ്പിച്ച യുവ നായികമാരായ നിമിഷ സജയനും രജിഷ വിജയനും ഒരുമിക്കുന്നുണ്ടെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.സ്റ്റാന്‍റപ്പ് കോമഡി ചെയ്യുന്ന കീര്‍ത്തിയെന്ന കഥാപാത്രത്തിന്റെയും സുഹൃത്തുക്കളുടേയും സൗഹൃദത്തിനിടയിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.ആദ്യമായി സംവിധാനം ചെയ്ത...
കൊച്ചി:പിറവം പള്ളിയില്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുർബാന നടത്തി. പള്ളിയില്‍ ഞായറാഴ്ചകളിൽ പ്രാർത്ഥന ചൊല്ലാൻ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നേരെത്തെ തന്നെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പോലീസ് സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത്.അതേസമയം, റോഡിലിനരുകിൽ നിന്ന് കുർബാന ചൊല്ലിയായിരുന്നു യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്.പള്ളി പരിസരത്തിൽ രാവിലെ, യാക്കോബായ വിശ്വാസികളുടെ ചെറിയ രീതിയിലുള്ള പ്രതിഷേധ തടയലുകൾ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ഫാ.സ്‌കറിയ...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തുടർച്ചയായി നാലു ദിവസങ്ങളിലായി കനത്തു പെയ്ത മഴയിൽ, 73 പേര്‍ മരിച്ചു. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ജില്ലകളിലെയും കാലാവസ്ഥാ മന്ത്രാലയം റെഡ് അലർട്ട് ഇത് വരെ പിൻവലിച്ചിട്ടില്ല. നാല് ദിവസവുമായി പെയ്യുന്ന മഴയുടെ അളവ് ശരാശരിയിലും കൂടുതലാണെന്നാണ് കണ്ടെത്തൽ.മഴ നാശംവിതയ്ക്കാൻ ആരംഭിച്ചപ്പോൾ തന്നെ, ജില്ലാ മജിസ്‌ട്രേറ്റുകളുൾപ്പെടെ, ഡിവിഷണൽ കമ്മിഷണർമാർ കൂടി അടങ്ങുന്ന സമിതിയെ പ്രളയമുഖങ്ങൾ സന്ദർശിക്കാനും ദുരന്തംമൂലം പരിക്കേറ്റവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും നിയമിച്ചിട്ടുണ്ടെന്ന്, ഉദ്യോഗസ്ഥർ അറിയിച്ചു....
ഗോരഖ്പൂർ: രണ്ടു വർഷങ്ങൾക്ക് മുന്നേ, ഉത്തർപ്രദേശ് ബിആർഡി മെഡിക്കൽ കോളേജിൽ 60 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച കേസിൽ, സസ്പെൻഷൻ നൽകി, ജയിലിലടക്കപ്പെട്ട ഡോക്ടർ കഫീൽ ഖാൻ നിരപരാധിയായിരുന്നുവെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. മെഡിക്കൽ രംഗത്ത് വരുത്തിയ വീഴ്ച, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കഫീലിനെ കെണിയിൽപ്പെടുത്തിയിരുന്നത്.സ്റ്റാംപ്സ് ആൻഡ് രജിസ്‌ട്രേഷൻ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഹിമാൻഷു കുമാർ തയ്യാറാക്കിയ വിദഗ്ദ്ധ സമിതി റിപ്പോർട്ട് 2019 ഏപ്രിൽ 18ആം തിയതിയാണ്...