Thu. Apr 25th, 2024
ന്യൂയോർക്ക്:

അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ യു.എസ് ഓപ്പൺ പുരുഷ വിഭാഗം സിഗിംൾസിൽ റാഫേൽ നദാൽ ചാംപ്യൻ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. നാലു മണിക്കൂറും 50 മിനിറ്റും നീണ്ടു നിൽക്കുന്നതായിരുന്നു ഫൈനൽ പോരാട്ടം. സ്കോർ 7-5, 6-3, 5-7, 4-6, 6-4.

നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 19-ാം ഗ്രാൻഡ്‍സ്ലാം കിരീടവും. ഈ സീസണിലെ നദാലിന്റെ രണ്ടാം ഗ്രാൻസ്ലാം നേട്ടവുമാണിത്. ഇതോടെ നദാലിന്റെ ഗ്രാൻസ്ലാം നേട്ടം 19 ആയി. 20 കിരീടമുളള റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന് മുന്‍പിലുള്ളത്. സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *