24 C
Kochi
Tuesday, October 26, 2021

Daily Archives: 16th September 2019

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച നിര്‍മാണ കമ്പനി സര്‍ക്കാര്‍ പദ്ധതിയിലെ പങ്കാളികള്‍. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍ കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ പേരില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോഴാണ് യാതൊരു നിയമ പ്രശ്‌നങ്ങളും നേരിടാതെ ഈ കമ്പനി ഇപ്പോഴും ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്.നിയമങ്ങള്‍ കാറ്റില്‍ പറത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച ഹോളി ഫെയ്ത്തിന്റെ പേര് സര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും മറച്ചു വെച്ചു എന്നാണ് വ്യക്തമായിരിക്കുന്നത്....
കൊച്ചി:   കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ആരാധകരിൽ നിന്നും ക്ഷണിക്കുന്നു.ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ 2019 സെപ്റ്റംബർ 16 മുതൽ 25 വരെ സമർപ്പിക്കാം. തിരഞ്ഞെടുക്കുന്ന ഡിസൈൻ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉൾപ്പെടുത്തുകയും, ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും. മത്സരത്തിലെ വിജയിക്ക് കെബി‌എഫ്‌സിയുടെ പുതിയ...
തിരുവനന്തപുരം: അഭയ കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് തിങ്കളാഴ്ച കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. വിചാരണക്കിടെ നാല് സാക്ഷികള്‍ നേരത്തെ തന്നെ കൂറുമാറിയിരുന്നു.അഭയ കൊല്ലപ്പെട്ട ദിവസം കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്ററിന്റെ ശിരോ വസ്ത്രവും ചെരിപ്പും കോടാലിയും കണ്ടു എന്നായിരുന്നു ആനി ജോണ്‍ നേരത്തേ സി ബി ഐക്ക് മൊഴി നല്‍കിയിരുന്നത്. അതേസമയം ശിരോ വസ്ത്രം...
തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. നിലവിലുള്ള പാലം പൂര്‍ണമായും പുനര്‍ നിര്‍മിക്കുമെന്നും മെട്രോമാന്‍ ഇ ശ്രീധരനായിരിക്കും നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.പുതിയ പാലത്തിന്റെ രൂപകല്‍പനയും നിര്‍മാണവും ഒരു കൂട്ടം വിദഗ്ധരുടെ മേല്‍നോട്ടത്തിലാകും നടക്കുക. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. അടുത്ത മാസം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാലം നിര്‍മാണത്തിന്റെ പൊതുമേല്‍നോട്ടം വഹിക്കുന്നതിന്...
കണ്ണൂർ : എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ നിരപരാധിയായിരുന്നെന്ന് വിദ്യാർത്ഥിനിയുടെ ക്ഷമാപണം. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ജോലി ചെയ്യുന്ന സമയത്ത് ഇംഗ്ലീഷ് ലക്ചററായിരുന്ന അധ്യാപകൻ ഇഫ്തിഖാര്‍ അഹമ്മദിനെതിരെയാണ് മോശം പെരുമാറ്റം ആരോപിച്ചിരുന്നത്. ഇഫ്തിഖാർ എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ.യാണ് പരാതി നൽകിയിരുന്നത്. ഇതിനെ തുടർന്ന്, അധ്യാപകന്‍ ഇഫ്തിഖാറിന് കാസർക്കോട് ഗവ. കോളേജിലേക്ക്...
ജഹാംഗീർ ഉമ്മര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ച്ച്‌ രണ്ടാം വ്യാഴം. സംവിധാന സഹായിയായി കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച്‌, 2003 ല്‍ സ്വതന്ത്ര സംവിധായകനാകാനുളള തിരക്കഥാരചനയുടെ അവസാന പണിപ്പുരയില്‍ വെച്ച്‌ വൃക്കരോഗം വില്ലനായി ജഹാംഗീര്‍ ഉമ്മറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. തുടര്‍ന്ന് രോഗത്തെ ജയിക്കാനുള്ള പടപൊരുതല്‍ തുടങ്ങി. അഞ്ഞൂറിലേറെ ഡയാലിസിസുകള്‍ക്കു ശേഷം ഇരുവൃക്കകളും മാറ്റിവെച്ചപ്പോള്‍ വര്‍ഷങ്ങളാണ് കടന്നുപോയത്. സ്വന്തം രോഗാവസ്ഥയിലെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് മാര്‍ച്ച്‌ രണ്ടാം വ്യാഴം...
വയനാട്:  ബാണാസുര സാഗർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം.ബാണാസുര സാഗർ ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 775.0M ആണ് വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 775.0M നിയന്ത്രിച്ചു നിർത്തുന്നതിന്, കൂടുതൽ ആയി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ 17.9.19 ന് ഉച്ച 12.00 മണി മുതൽ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്ന്...
റിയാദ്: ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം സൗദിയിലെ ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണമാണ് പെട്ടന്നുണ്ടായ ഇന്ധനവിലകയറ്റത്തിനു കാരണം. 28വർഷകാലത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വില വർധനയാണിത്. അസംസ്കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ചിരിക്കുന്നതിനാൽ, ബാരലിന് 70 ഡോളർ വരെ വില ‌എത്തി. നിലവിലിത്, 80 ഡോളർ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.ഹൂതി ആക്രമണം മൂലം സൗദിയിലെ ആകെ എണ്ണ ഉൽപാദനത്തിന്റെ പകുതി...
മാനന്തവാടി: പ്രശസ്ത സാമൂഹ്യ - പരിസ്ഥിതി പ്രവര്‍ത്തകനായ സുധീഷ് കരിങ്ങാരി (38 വയസ്സ്)അന്തരിച്ചു. മൃതദേഹം മാനന്തവാടിയിലെ പഴശ്ശി ഗ്രന്ഥാലയത്തില്‍ രാവിലെ പതിനൊന്നു മണിമുതല്‍ 12 മണിവരെ പൊതുദര്‍ശനത്തിന് വെയ്ക്കുന്നതാണെന്ന് ലൈബ്രറി ഭാരവാഹികള്‍ അറിയിച്ചു.വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പ്രഭാഷണ വേദികളിലും സജീവ സാന്നിധ്യമായിരുന്ന സുധീഷ് പഴശ്ശി ഗ്രന്ഥാലത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്ലക്സ് ബോര്‍ഡുകള്‍‌ക്കെതിരെ തുണിയില്‍ കൈകൊണ്ട് എഴുതിയും വരച്ചും അദ്ദേഹം തീര്‍ത്ത പ്രതിരോധത്തിന്റെ പുതിയ ഭാഷ വളരെയേറെ ശ്രദ്ധനേടിയിട്ടുണ്ട്. സുധീഷിന്റെ വരകളേയും...
ന്യൂഡൽഹി: ജമ്മു കശ്‍മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സമാധാനത്തിനുള്ള നോബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് ശേഷം താഴ് വരയിലെ ജനത അസ്വസ്ഥതയിലാണ്. ജമ്മു കശ്‍മീരിലെ കുട്ടികളെ സ്‍കൂളുകളില്‍ തിരികെയെത്തിക്കാന്‍ ഐക്യരാഷ്ട്രസഭ സഹായിക്കണമെന്നും മലാല ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു."എന്റെ കുട്ടിക്കാലം മുതല്‍ കശ്മീരിലെ ജനങ്ങള്‍ പ്രശ്നങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലാണ്, എന്റെ അമ്മയും അച്ഛനും...