24 C
Kochi
Friday, August 6, 2021

Daily Archives: 4th September 2019

വെബ് ഡെസ്‌ക്: ഇതുവരെ പണം ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ള തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങള്‍ പൊളിച്ചു കൊണ്ടാണ് തുഷാറിന്റെ ഫേസ് ബുക്ക് പേജില്‍ നാസില്‍ എഴുതിയിരുന്ന കമന്റ് വീണ്ടും ചര്‍ച്ചയായത്. അതേസമയം അഞ്ച് മാസങ്ങള്‍ക്കു മുമ്പ് എഴുതിയിരുന്ന നാസിലിന്റെ കമന്റ് വാര്‍ത്ത പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. മാര്‍ച്ച് 27ന് തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നതായി അറിയിച്ചു കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് നാസില്‍ തന്റെ കമന്റ് എഴുതിയിരുന്നത്.വാര്‍ത്ത...
എസ്.ഐ.ഒ. പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ വോക് മലയാളത്തിനു നല്‍കിയ അഭിമുഖം കെ.ആര്‍. ഇന്ദിരയുടെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുന്നത്. നിരവധി പേര്‍ ഈ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തു വരുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ശക്തമായ നീക്കമാണ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. ഡിജിപിക്ക് എസ്.ഐ.ഒ. പരാതി നല്‍കിയിരിക്കുന്നു. ഈ പരാതി നല്‍കിയ സാഹചര്യത്തെക്കുറിച്ച് ? ആസാമിലെ...
പാലാ:പാലായില്‍ പി. ജെ. ജോസഫ് വിഭാഗത്തിനൊപ്പം യു.ഡി.എഫ്. വിമതസ്ഥാനാര്‍ത്ഥി രംഗത്ത്. പി. ജെ. ജോസഫ് അനുകൂലിയും കേരളാ കോണ്‍ഗ്രസ് എം അംഗവും കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കുന്നത്. പി. ജെ. ജോസഫിന്‍റെ അനുയായികൾക്കും പി.എ.യ്ക്കുമൊപ്പമെത്തിയായിരുന്നു അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അതേസമയം, വിമതൻ ജോസഫ് വെറും ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷം പറയുന്നത്.രണ്ടില ചിഹ്നം യു.ഡി.എഫ്....
മുംബൈ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ കേന്ദ്രം, മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് ശ്രദ്ധിക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. വെറുതെ രാഷ്ട്രീയ ഭിന്നതകൾ നോക്കേണ്ട സമയമല്ലിത് മൻമോഹന്‍ സിങിന്റെ അഭിപ്രായം നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ടതെന്നാണ് ശിവസേനയുടെ നിലപാട്. പാർട്ടി മുഖപത്രം സാമ്നയിലൂടെയായിരുന്നു ശിവസേനയുടെ ഉപദേശം."രാജ്യത്തെ സാമ്പത്തിക രംഗം മുന്നോട്ടു ഇഴയുകയാണ്, ഈ അവസ്ഥയിൽ രാഷ്ട്രീയം വലിച്ചിഴച്ചിട്ട് കാര്യമില്ല. മന്‍മോഹന്‍സിങ് പറയുന്നത് കണക്കിലെടുക്കണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്....
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിൽ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചു മാത്രമാക്കി കുറയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍റെ നിര്‍ദ്ദേശം. എല്ലാ ശനിയാഴ്ചയും കൂടി അവധി നല്‍കാനും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവരുടെ പ്രായപരിധി ഘട്ടംഘട്ടമായി 60 ലേക്കുയർത്തണമെന്നും വി. എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ കമ്മിഷനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയുന്നതുള്‍പ്പെടെ അനവധി നേട്ടങ്ങളായിരിക്കും പുതിയ പരിഷ്കരണത്തിലൂടെ ലഭിക്കുക എന്നാണു കമ്മിഷൻ വിലയിരുത്തുന്നത്.അതേസമയം, പൊതു അവധികളും കാഷ്വല്‍ ലീവുകളും കുറയ്ക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും ഇതേ റിപ്പോര്‍ട്ടില്‍...
ദോഹ: ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ 2022 ഖത്തര്‍ ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തലസ്ഥാന നഗരമായ ദോഹയിൽ വച്ചു ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ഔദ്യോഗികമായി ലോഗോ പുറത്തുവിട്ടത്. ഖത്തറിൽ ഒരേസമയം നാല് പ്രധാനപ്പെട്ട ഇടങ്ങളില്‍ വലിയ പ്രോജക്ടര്‍ ഉപയോഗിച്ചായിരുന്നു ലോഗോ അവതരണം. ബുര്‍ജ് ദോഹ, കത്താര കള്‍ച്ചറല്‍ വില്ലേജ് അംഫിതിയറ്റര്‍, സൗക്വ വഖിഫ്, അല്‍ സുബറാഹ് കോട്ട എന്നിവിടങ്ങളിലായിട്ടായിരുന്നു ലോഗോ പ്രകാശനം ചെയ്തത്.ഇതേകൂടാതെ, ലോകത്തിലെ പ്രധാനപ്പെട്ട...
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജാതിയെ ചൊല്ലി അനീതി. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിനെ തുടർന്ന്, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ മുന്നാക്ക വിഭാഗത്തിനെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് എടുത്തിട്ടില്ല.മധുരയിലെ പേരായൂർ എന്ന ഗ്രാമത്തിലാണ്, ദലിതർക്ക് നേരെ ഇത്തരം അനീതി ഉണ്ടായിരിക്കുന്നത്. ഷണ്‍മുഖവേൽ എന്ന ദലിതൻറെ മൃതശരീരം ദഹിപ്പിക്കുമ്പോൾ മഴവരുകയായിരുന്നു. എന്നാൽ, മുഴുവനായും മൃതദേഹം കത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല, തുടർന്ന്, ബന്ധുക്കൾ മൃതദേഹ സംസ്കരണത്തിനായി...
#ദിനസരികള്‍ 869 വര്‍ഗ്ഗീയ വിഷം ചുരത്തിക്കൊണ്ട് കേരളത്തിലാകെ ഭ്രാന്തു വിതയ്ക്കാന്‍ ഓടിനടന്ന ശശികല എന്ന ഹിന്ദുത്വവാദിയായ ക്ഷുദ്രജീവിയെ നാം വിഷകല എന്നു വിളിച്ചാണ് അടയാളപ്പെടുത്തിയത്. ഈ നാട്ടില്‍ അത്തരത്തിലുള്ള വര്‍ഗ്ഗീയതയ്ക്ക് സ്ഥാനമില്ലെന്നുള്ള സൂചനകൂടി നല്കിയ ആ വിളി കേരളത്തിന്റെ സാംസ്കാരിക ബോധ്യത്തിന്റെ പ്രതികരണം കൂടിയാണെന്ന് നാം അഭിമാനിച്ചു. അങ്ങനെ പ്രതികരിക്കാനും ഒറ്റപ്പെടുത്താനും കഴിഞ്ഞതില്‍ അഭിമാനിക്കുക എന്ന് നാം പരസ്പരം പുകഴ്ത്തി.പക്ഷേ ആ പ്രതികരണത്തില്‍ കാണിച്ച ജാഗ്രത...