24 C
Kochi
Friday, August 6, 2021

Daily Archives: 10th September 2019

#ദിനസരികള്‍ 875   ഇഴഞ്ഞു കളിക്കുന്ന പ്രായത്തില്‍ എന്റെ മകള്‍ ഒരു ദിവസം കട്ടിലിന്റെ അടിയിലേക്ക് നൂണ്ടുപോയി. എന്തോ പുസ്തകത്തിന്റെ വായനയില്‍ കുടുങ്ങിപ്പോയിരുന്ന ഞാനതു കണ്ടില്ല. അമ്മ വന്ന് കുഞ്ഞെന്തിയേടാ എന്നു ചോദിക്കുമ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. പിന്നെയൊരു വെപ്രാളമായിരുന്നു. പുറത്തേക്കുള്ള വാതിലെല്ലാം അടച്ചിരുന്നുവെങ്കിലും വീടിനകത്തെല്ലാം പരതി കാണാത്തതുകൊണ്ട് വീടിനു ചുറ്റും ഒരോട്ടം ഓടി.കട്ടിലിനടയിലേക്ക് നോക്കിയതുമില്ല. കുഞ്ഞ് പുറത്ത് പോകില്ലെന്നുറപ്പായിട്ടും അതെല്ലാം മറന്നു. ഇനി ആരെങ്കിലും എടുത്തുകൊണ്ടു പോയോ എന്നുമൊക്കെ ചിന്തിച്ച് ഒരു...
ഇടുക്കി: കുട്ടിയെ തങ്ങൾ വഴിയിൽ ഉപേക്ഷിച്ചില്ലെന്ന് ജീപ്പ് യാത്രയ്‌ക്കിടെ റോഡില്‍ തെറിച്ചുവീണ കുട്ടിയുടെ അമ്മ. കുഞ്ഞിനെ മാതാപിതാക്കള്‍ മനഃപൂര്‍വം ഓടുന്ന ജീപ്പിൽ നിന്നും താഴേക്കിടുകയായിരുന്നു വെന്ന തരത്തിലാണ് നിലവിൽ വാർത്തകൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.ഞായറാഴ്ച രാത്രി പളനി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ തന്റെ മടിയില്‍ നിന്നും ഒരു വയസ്സുമാത്രം പ്രായമുള്ള കുഞ്ഞ് രോഹിത തെറിച്ചു വീഴുകയായിരുവെന്നാണ് അമ്മ സത്യഭാമ പറയുന്നത്. ഈ സംഭവമറിയാതെ അവർ ജീപ്പില്‍ അമ്പതു കിലോമീറ്ററോളം യാത്ര ചെയ്യുകയും...
പ്രശസ്തമായ വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി 'ജോക്കര്‍' തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാര്‍ അവാര്‍ഡിൽ വരെ എപ്പോഴും പ്രതിഫലിക്കുന്ന ഒന്നാണ് വെനീസിലെ പുരസ്കാരം എന്നതിനാൽ, വലിയ പ്രതീക്ഷകളോടെയാണ് ജോക്കർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആരാധകരും ഈ പുരസ്‌ക്കാര നേട്ടത്തെ കാണുന്നത്. മുൻകാലങ്ങളിൽ വെനീസ് മേളയിൽ പുരസ്കാരങ്ങള്‍ക്ക് അർഹമായ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ തുടങ്ങിയ സിനിമകള്‍ക്ക് ഓസ്കാർ വേദിയിലും മിന്നുന്ന പുരസ്കാര നേട്ടങ്ങള്‍ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.ആര്‍തര്‍ ഫ്‌ളെക്ക് എന്ന...
ഷാര്‍ജ:ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 60 വിദ്യാര്‍ത്ഥികളുമായി പുതിയ സ്കൂളിനു നാളെയാണ് പ്രേവേശനോത്സവം. 'പുഞ്ചിരി' എന്നർഥം വരുന്ന അൽ ഇബ്തിസാമ എന്നാണ് സ്കൂളിനു പേരിട്ടിരിക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിൽ പ്രവർത്തിക്കുന്ന അൽ ഇബ്തിസാമയിൽ ഭിന്നശേഷിക്കാരായ ആറു മുതൽ‌ 15 വയസു വരെയുള്ള കുട്ടികൾക്കായിരിക്കും പ്രവേശനം ഉണ്ടാവുക. നിലവിൽ, പ്രിൻസിപ്പലടക്കം ഇരുപതോളം അധ്യാപകരുണ്ട്.പ്രിൻസിപ്പൽ, അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കൂളുകൾക്ക് നേതൃത്വം നൽകിയ...
റാഞ്ചി:ജാര്‍ഖണ്ഡില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസില്‍, പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി. യുവാവിന്റെ മരണകാരണം ഹൃദായാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പോലീസ് ന്യായികരണം.നേരത്തെ, കൊലക്കുറ്റം ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത് വൻ വിവാദമായ പശ്ചാത്തലത്തിലാണ് പോലീസിന്റെ വിശദീകരണം. യുവാവിന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നും അതുകൊണ്ടാണ്, പ്രതികളുടെ മേല്‍ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കിയതെന്നുമാണ് പോലീസിന്റെ ന്യായീകരണം.ജാര്‍ഖണ്ഡിലെ ഖര്‍സ്വാനില്‍ ജൂണ്‍...
ന്യൂഡല്‍ഹി: വിമാനം പറപ്പിക്കണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഗോത്ര വിഭാഗത്തിലെ ആദ്യ വനിത പൈലറ്റായ അനുപ്രിയ മധുമിത ലക്ര. ഇരുപത്തിയേഴ്കാരിയായ അനുപ്രിയ ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിനിയാണ്. തന്റെ ജീതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നതെന്നാണ് അനുപ്രിയ പറയുന്നത്."കുടുംബത്തിന്റെ മാത്രമല്ല ഒഡീഷ മുഴുവന്റെയും അഭിമാനമാണിപ്പോൾ അവൾ," മല്‍കാന്‍ഗിരി ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിളായ അച്ഛന്‍ മരിന്യാസ് ലക്ര പറഞ്ഞു. ജിമാജ് യശ്മിന്‍ ലക്രയാണ് അനുപ്രിയയുടെ അമ്മ."വലിയ സ്വപ്നങ്ങളുണ്ടായിരുന്ന അവൾ, താൻ വളര്‍ന്ന...
തി​രു​വ​ന​ന്ത​പു​രം:പി​.എ​സ്‌​.സി. പ​രീ​ക്ഷ​ ചോ​ദ്യങ്ങൾ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യം സംബന്ധിച്ചു മു​ഖ്യ​മ​ന്ത്രി പി​.എ​സ്‌​.സി.യെ സ​മീ​പി​ക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് പി​.എ​സ്‌.​സി​.യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ​ച​ര്‍​ച്ച​ന​ട​ത്തും.സെപ്തംബര്‍ ഏഴിന് നടന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ വച്ചായിരുന്നു, ഇ​തു​സം​ബ​ന്ധി​ച്ച്‌ പി​.എ​സ്‌.​സി. അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് മുഖ്യമന്ത്രി അറിയിച്ചത്. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16 ലേക്ക് നീണ്ടത്.സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയും മാതൃഭാഷയും മലയാളമായിരുന്നിട്ട് കൂടി പി.എസ്.സി....
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ട്വന്റി-20, ഏകദിന നായകനായി കീറോണ്‍ പൊള്ളാര്‍ടിനെ പ്രഖ്യാപിച്ചു. ഇന്നലെ, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളിൽ കരീബിയൻ ടീമിനെ ഇനി പോളാർഡ് നയിക്കുമെന്ന പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. അവസാന മത്സരങ്ങളിൽ ഇന്ത്യൻ ടീമിനോട് ദയനീയമായി തോറ്റ പശ്ചാത്തലത്തിലാണ് ടീമിലെ പുതിയ അഴിച്ചു പണികളെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, ടെസ്റ്റ് ടീമിനെ നിലവിലെ ക്യാപ്റ്റൻ ജേസൺ ഹോൾഡർ തന്നെ...
ഷാങ്‌ഹായ്: ചൈനയുടെ ഓൺലൈൻ വിപണിയിൽ നിന്നും കുതിച്ചുയർന്ന് ആഗോളതലത്തിലെ ഭീമൻ കമ്പനികളുടെ നിരയിലേക്ക് വളർന്നു വന്ന ആലിബാബയുടെ അധ്യക്ഷസ്ഥാനത്തു നിന്നു ജാക്ക് മാ ഒഴിയുകയാണ്. തന്റെ അൻപത്തഞ്ചാം പിറന്നാൾ ആഘോഷിക്കേയാണ് ജാക്ക് മാ ഇക്കാര്യം വ്യക്തമാക്കിയത്.അധ്യാപകനായി ജീവിതം ആരംഭിച്ച ജാക്ക് പിന്നീടു സംരംഭകനായി മാറുകയും ആലിബാബ എന്ന ചൈനീസ് കമ്പനിയെ ലോകോത്തര കമ്പനികളുടെ നിരയിലേക്ക് ഉയർത്തി അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.വിദ്യാഭ്യാസരംഗത്തു കൂടുതൽ സേവനം ചെയ്യുവാൻ ആഗ്രഹിക്കുന്നതിനാലാണ്...
ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്തിയതായി ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററിന് വിക്രം ലാൻഡറുടെ സ്ഥാനം കണ്ടെത്താനായിട്ടുണ്ട്, എന്നാൽ, ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല എന്ന്, ഇസ്രൊ ട്വീറ്ററിലൂടെ അറിയിച്ചു. നിലവിൽ, വിക്രമുമായി ബന്ധം പുനർസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇസ്രൊ വ്യക്തമാക്കി.#VikramLander has been located by the orbiter of #Chandrayaan2, but no communication with it yet. All possible efforts are...