27 C
Kochi
Sunday, December 5, 2021

Daily Archives: 8th September 2019

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ മൃദു ഹിന്ദുത്വവും കൊണ്ടുള്ള കോൺഗ്രസ്സ് സമീപനം ഗുണം ചെയ്യില്ലെന്ന് വിമർശിച്ചു കോൺഗ്രസ് എം.പി. ശശി തരൂർ. അങ്ങനെ കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ അത് വലിയ അബദ്ധമായിരിക്കുമെന്നും ഹിന്ദുത്വ അജണ്ടയുമായി നീങ്ങുന്നത് പാർട്ടിയെ ഒന്നുമില്ലാതാക്കി തീർത്തേക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയതായി, പി.ടി.ഐ റിപ്പോർട്ട് ചെയ്തു.‘ദ ഹിന്ദു വേ; ആൻ ഇൻഡ്രൊക്ഷൻ ടു ഹിന്ദൂയിസം’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന പരിപാടിക്കിടെ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ശശിതരൂർ വ്യക്തമാക്കിയത്. ഹിന്ദി ഹൃദയഭൂമുഖത്തു...
ഹാലിഫാക്‌സ്: കാനഡ തീരത്ത് തകർത്തു വീശി വൻ കൊടുങ്കാറ്റ്. 'ഡൊറിയാന്‍' എന്ന് പേരായ കൊടുങ്കാറ്റ് കനേഡിയൻ തീരങ്ങളിൽ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. കൊടുങ്കാറ്റിൽ ,നോവ സ്‌കോട്ടിയയുടെ തലസ്ഥാനമായ ഹാലിഫാക്‌സില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 4.5 ലക്ഷത്തോളം വീടുകളിലെ വൈദ്യുതിയാണ്, ഇതുവരെ വിതരണ തടസ്സപ്പെട്ടിരിക്കുന്നത്. ഹാലിഫാക്സിൽ ഇതുവരെ നൂറ് സെന്റീമീറ്റർ മഴ പെയ്തിരിക്കുന്നത്. ഇനി മഴ കനക്കുമെന്നാണ് പ്രവചനമെന്നും...
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ നൂ​റു കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം നടത്താനുള്ള നടപടികളുമായി ചൈ​ന. പാ​ക്കി​സ്ഥാ​നി​ലെ ചൈനീ​സ് സ്ഥാ​ന​പ​തി യാ​വോ ജിം​ഗ് ആ​ണ് ഈ വിവരമറിയിച്ചത്.ചൈ​ന-​പാ​ക്കി​സ്ഥാ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി (സി​.പി​.ഇ.​സി.) വി​കസിപ്പിക്കാനുളള പ​ദ്ധ​തി​ക​ളു​ടെ വേ​ഗ​ത ശരിയായ വിധത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചൈ​ന-​പാ​ക്കി​സ്ഥാ​ന്‍ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ (സി.​പി.​എ​ഫ്.​ടി.​എ.) ര​ണ്ടാം ഘട്ടം ഒ​ക്ടോ​ബ​റിലായിരിക്കും അ​ന്തി​മ​രൂ​പ​ത്തിലെത്തുക. പിന്നാലെ, പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള കാ​ര്‍​ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ളും സ​മു​ദ്രോ​ല്‍​പ്പ​ന്ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ളവയുടെ ക​യ​റ്റു​മ​തി​യു​ടെ 90 ശ​ത​മാ​ന​ത്തി​ന്‍റെ​യും തീ​രു​വ, പൂ​ജ്യം ശ​ത​മാ​ന​മാ​യി കുറയുമെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.ചൈ​നീസ്...
"ഭൂമിയുണ്ടെങ്കിൽ അത് കൈക്കലാക്കും, പണം ഉണ്ടെങ്കിൽ അതും തട്ടിയെടുക്കും പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ അതുമാത്രം തട്ടിപ്പറിക്കാൻ പറ്റില്ല..."മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ധനുഷ് ചിത്രം 'അസുരന്‍' ട്രൈലെർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സൂപ്പർതാരം ധനുഷ് തന്നെയാണ് ട്രെയിലര്‍ തന്റെ ട്വിറ്റർ പേജിലൂടെ പുറത്തിറക്കിയത്.സംവിധായകൻ വെട്രിമാരൻ മുൻപ് ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വടചെന്നൈക്ക് സമാനമായ സംഘര്‍ഷ പശ്ചാത്തലത്തില്‍ തന്നെയാണ് അസുരനും എന്ന് ട്രൈലെർ പറയുന്നുണ്ട്....
ദുബായ്: പൊതു, സ്വകാര്യമേഖലകളില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാനുള്ള പുതിയ അജണ്ടയുമായി ദുബായ് ഭരണകൂടം. ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തിൽ ഇമറാത്തികള്‍ക്ക് തൊഴില്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ പ്രഥമ പരിഗണനയില്‍പ്പെടുന്ന കാര്യമാണെന്ന് ദുബായ് ഭരണാധികാരി അറിയിച്ചിരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ആണ് സ്വദേശികൾക്ക് ഗുണം ചെയ്യുന്ന പുതിയ തീരുമാനം അറിയിച്ചത്. വരുന്ന മന്ത്രിസഭാ യോഗത്തില്‍ സ്വദേശിവത്കരണം പ്രധാന അജണ്ടയാക്കാനാണ് ദുബായ് ഭരകൂടത്തിന്റെ...
ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് വിജയ താഹിൽരമണിക്ക് മേഘാലയയിലേക്ക് സ്ഥലമാറ്റം നൽകിയതിൽ പ്രതിഷേധിച്ചു കോടതി നടപടികൾ ബഹിഷ്കരിക്കാനൊരുങ്ങി ഒരുകൂട്ടം അഭിഭാഷകർ. ചൊവ്വാഴ്ച പ്രതിഷേധാർഹമായി കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കാനാണ് അഭിഭാഷകരുടെ തീരുമാനം. താഹിൽരമണിയെ സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് നേരത്തെ അഭിഭാഷകർ കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം, രാജ്യത്തെ സീനിയർ ന്യായാധിപമാരിലൊരാളായ താഹിൽരമണിയെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് സ്ഥലം മാറ്റുന്ന തീരുമാനത്തിൽ പ്രതിഷേധിച്ചു...
വെബ് ഡെസ്‌ക് : പതിമൂന്നാം വയസില്‍ ഡബിള്‍ പ്രൊമോഷനോടെ മെട്രിക്കുലേഷന്‍. പതിനേഴാം വയസില്‍ നിയമബിരുദം. അവിടെ തുടങ്ങുന്നു രാംജഠ്മലാനി എന്ന അഭിഭാഷകന്റെ കരിയര്‍. അഭിഭാഷകനാകാന്‍ കുറഞ്ഞത് 21 വയസു വേണമെന്ന ബാര്‍ കൗണ്‍സില്‍ നിയമത്തിനെതിരെ ആദ്യ പോരാട്ടം. പ്രത്യേക വിധി നേടിയെടുത്ത് കറാച്ചിയിലെ കോടതിയില്‍ അഭിഭാഷകനായി ജീവിതം തുടങ്ങുന്നു.ഇന്ത്യാ വിഭജനത്തിനുശേഷം ബോംബെയിലേക്ക് പലായനം ചെയ്തു. അഭയാര്‍ത്ഥിയായിതന്നെ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സ്വതന്ത്ര ഇന്ത്യയില്‍ ആദ്യത്തെ വാദം. ഈ കേസില്‍ ബോംബെ ഹൈക്കോടതിയില്‍...
ദുബായ് :തുഷാർ വെള്ളാപ്പള്ളിക്കെതിരെ മലയാളിയായ നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസ് തള്ളി അജ്‌മാൻ കോടതി. പരാതിക്കാരൻ മതിയായ തെളിവുകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ ചേർന്ന കോടതിയിൽ കേസ് തള്ളിയത്. ഇതിനു പിന്നാലെ, കോടതിയിൽ ജാമ്യത്തിലായിരുന്ന തുഷാറിന്റെ പാസ്പോർട്ടും കോടതി തിരിച്ചു നൽകി. ബി.ഡി.ജെ.എസ്. നേതാവായ തുഷാറിന്റെ വർഷങ്ങൾക്ക് മുമ്പുള്ള യു.എ.ഇ.യിലെ സ്ഥാപനത്തിന് വേണ്ടി കരാറെടുക്കുകയും ജോലി ചെയ്യുകയും ചെയ്ത വകയിൽ തുഷാറിൽ നിന്ന് കിട്ടിയ ചെക്ക്...
#ദിനസരികള്‍ 873 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്‍.ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്. എങ്കില്‍‌പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും ശ്രമിച്ച് വിജയം കൈവരിക്കണമെന്നു തന്നെയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ച നമ്മുടെ സാങ്കേതിക വിദഗ്ദര്‍ ഒറ്റ ശ്രമത്തില്‍തന്നെ വിജയിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന് അത് വലിയ നേട്ടമാകുമായിരുന്നു. ദൗത്യത്തിന് മുടക്കിയത് 978 കോടിയാണ്. വീണ്ടും ഒരു ശ്രമത്തിന് കോടികള്‍ തന്നെ ചിലവഴിക്കേണ്ടി വരും. അതിലുമുപരി...
അഹമ്മദാബാദ്: ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരന്‍മാർക്കും തങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും അതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത. ഭൂരിപക്ഷവാദം നിയമമായി പരിഗണിക്കാനാവില്ല. ന്യൂനപക്ഷങ്ങൾക്കും അവരുടെ ആവിഷ്കാരങ്ങൾ പ്രകടമാക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ശനിയാഴ്ച അഹമ്മദാബാദില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ "ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം."എക്‌സിക്യൂട്ടീവിനും നീതിപീഠത്തിനും ഉദ്യോഗസ്ഥാധിപത്യത്തിനും സായുധസേനയ്ക്കും നേരെയുള്ള വിമര്‍ശനങ്ങളെ ഒരിക്കലും രാജ്യദ്രോഹമായി കാണാനാവില്ല. ഇത്തരം വിമര്‍ശനങ്ങളെ നമ്മള്‍ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെങ്കിൽ നമ്മുടേത് ജനാധിപത്യ...