27 C
Kochi
Sunday, December 5, 2021

Daily Archives: 22nd September 2019

കഴിഞ്ഞ ദിവസം കേരളക്കരയെ അമ്പരപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയൻറെ അപരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു വരുന്നത്. ആദ്യം കണ്ട മാത്രയിൽ പിണറായി തന്നെയെന്ന് തെറ്റി ധരിച്ച പലരും പക്ഷെ, പിന്നീട് തിരിച്ചറിഞ്ഞു ഇത് ആള് വേറെയാ.സെപ്റ്റംബർ അഞ്ചാം തിയതി ഇന്ത്യൻ പ്രധാന മന്ത്രി മോദിയുമായി റഷ്യയിൽ വച്ച് കൂടി കാഴ്ച നടത്തിയ സാക്ഷാൽ മലേഷ്യൻ പ്രധാന മന്ത്രി മഹതിർ മുഹമ്മദ് ആണ് കക്ഷി. കാഴ്ചയിൽ കേരള മുഖ്യ മന്ത്രി...
വലപ്പാട്: കുഞ്ഞുകവിതകളിലൂടെ വല്യ കാര്യങ്ങൾ പറഞ്ഞുതന്ന കുഞ്ഞുണ്ണിമാഷിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ വലപ്പാടിൽ നടത്തുന്ന കുഞ്ഞുണ്ണിമാഷ് സ്മാരകസമർപ്പണച്ചടങ്ങ് സെപ്റ്റംബർ 23 തിങ്കളാഴ്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു.
92-ാമത് ഓസ്‌കറിന് ഇന്ത്യയിൽ നിന്നും വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മത്സരിക്കാൻ രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം 'ഗള്ളി ബോയ്' തിരഞ്ഞെടുത്തു. ഈ വര്‍ഷം ഫെബ്രുവരി 14നാണ് സോയ അഖ്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഇന്ത്യൻ തീയേറ്ററുകളില്‍ എത്തിയത്. സോയ അഖ്തറിന്റെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തറാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ട വിവരം ട്വീറ്റ് ചെയ്തത്.#GullyBoy has been selected as...
വിനായകൻ നായകനായി അഭിനയിക്കുന്ന ചിത്രം പ്രണയമീനുകളുടെ കടല്‍ പരിസ്ഥിതി സൗഹൃദ സിനിമ പോസ്റ്ററുകളിലൂടെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തൊട്ടപ്പന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രണയമീനുകളുടെ കടല്‍'. നേരത്തെ, ചിത്രത്തിന്റെ ട്രെയിലറുകളും പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണത്തിനായി കൊണ്ടുവന്ന എക്കോ ഫ്രണ്ട്‌ലി പരസ്യങ്ങളും വൈറലാവുകയാണ്.സാധാരണ ഫ്‌ളക്സുകളെ അപേക്ഷിച്ച്‌ ഏറെ ചെലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോര്‍ഡിങ്ങുകള്‍ക്ക്. എങ്കിലും, പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാനാണ്...
കൊച്ചി:പാലാരിവട്ടത്തെ പാലം പണിയെയും മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശനത്തെയും ആക്ഷേപഹാസ്യമാക്കിയ റെസ്റ്റോറന്റിലെ വിഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പു തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടായതിനെ തുടർന്ന് പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമായിരുന്നു പാലാരിവട്ടം മേല്‍പ്പാലത്തിന്റേത്. പ്രമുഖരുൾപ്പെടെയുള്ളവർ വാങ്ങി താമസിച്ച ഫ്ലാറ്റുകൾ, തീരദേശ നിർമാണ ചട്ടം ലംഘിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ, പൊളിച്ചു മാറ്റാൻ സുപ്രീം കോടതി തന്നെ വിധിക്കുകയായിരുന്നു മരട് ഫ്ലാറ്റ് വിഷയത്തിൽ....
അമരാവതി: ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന വീട് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ്. അമരാവതിയില്‍ ചന്ദ്രബാബു നായിഡുവും കുടുംബവും താമസിക്കുന്ന സ്വകാര്യ വസതി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് നായിഡു താമസിക്കുന്ന വീടിനു മുന്നില്‍ നോട്ടീസ് പതിപ്പിച്ചത്.എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനി രമേശില്‍ നിന്നും ലീസിനിനെടുത്ത വീട്ടിലാണ് ചന്ദ്രബാബു നായിഡുവും കുടുംബവും ഇപ്പോള്‍...
കോഴിക്കോട്: എലത്തൂരില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തരുടെ മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ് കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് മരിച്ചത്. ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയില്‍ ആയിരുന്ന ഇയാള്‍ ശനിയാഴ്ച രാത്രി 11.30 ഓടെ മരണമടയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയും മര്‍ദ്ദനവും രൂക്ഷമായതിനെ തുടര്‍ന്നാണ് ഇയാള്‍ തലയിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.നേരത്തേ കക്കവാരല്‍ തൊഴിലാളിയായിരുന്ന രാജേഷ് രണ്ടാഴ്ച മുമ്പാണ് വായ്പയെടുത്ത് ഓട്ടോറിക്ഷ...
കുവൈറ്റ്: ചുറ്റിലും കൂടികിടക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈറ്റ്. മേഖലയിലെ എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷയാണ് ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ തുടർന്ന് പോരുന്ന വ്യത്യസ്ത സാഹചര്യത്തിലാണ് കുവൈറ്റ് ഭരണകൂടത്തിന്റെ ഈ പുതിയ സുരക്ഷ നീക്കം.തുറമുഖങ്ങളെ ഉപയോഗിച്ച് വരുന്ന ഓരോ കപ്പലുകളുടെ ഉൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. മേഖലയിൽ ഇപ്പോഴുള്ള സാഹചര്യം മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ...
മോസ്‌കോ: ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി അമിത് പാംഘൽ. 52 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ചരിത്രനേട്ടം ഇനി മുതൽ പാംഘലിനു സ്വന്തം. കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഒളിംപിക് ചാംപ്യനായ ഉസ്ബക്ക് താരം സോയിറോവിനോടാണ് പാംഘലിന്റെ പരാജയം. Silver for AMIT!🥈A historic outing for 🇮🇳as the #AIBAWorldBoxingChampionships campaign comes to an end with a Silver...
കൊച്ചി: അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാതെ അവാര്‍ഡു ജേതാവായ ചിത്രകാരിയുടെ പ്രതിഷേധം. ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ അശാന്തന്‍ പുരസ്‌കാരമാണ് അവാര്‍ഡു ജേതാവായ സിന്ധു ദിവാകരന്‍ വേദിയില്‍ തിരസ്‌കരിച്ചത്. എറണാകുളം ഡര്‍ബാര്‍ ഹാളില്‍ നടന്ന അവാര്‍ഡുദാന ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് അവാര്‍ഡ് സ്വീകരിക്കാതെ ചിത്രകാരി പ്രതിഷേധം രേഖപ്പെടുത്താന്‍ കാരണമായത്. അശാന്തന്‍ മരിച്ചപ്പോള്‍ മൃതദേഹം...