27 C
Kochi
Sunday, December 5, 2021

Daily Archives: 20th September 2019

മലപ്പുറം: പത്രങ്ങളുടെ സത്യസന്ധയില്ലായ്മയ്ക്കെതിരെ പ്രതിഷേധവുമായി പ്ലക്കാർഡും പിടിച്ച് ഒറ്റയ്ക്കു നടന്നു പോവുന്നൊരാളെക്കുറിച്ച് ഫേസ്ബുക്കിലെ സംവാദം ഗ്രൂപ്പിൽ കുറിപ്പിട്ടത് ഷാജഹാൻ ടി അബ്ബാസാണ്. ആ കുറിപ്പ് ഞങ്ങൾ പങ്കുവയ്ക്കുന്നു. വായിക്കൂ.  അങ്ങിനെയും ഒരാൾ  ചാറ്റൽമഴ ചോർന്നു എടപ്പാളിലെ പെട്രോൾ പമ്പിൽ നിന്നും ബൈക്കുമായി പുറത്തിറങ്ങി. ഒരാൾ ഒരു പ്ലക്കാർഡും പിടിച്ചു ഒറ്റയ്ക്ക് നടക്കുന്നു. അയാളെ ശ്രദ്ധിക്കുന്നതിനേക്കാൾ അയാളെ ഒരു പുച്ഛത്തൊടെ നോക്കുന്ന തൊട്ടടുത്ത കടയിലെ ചെറുപ്പക്കാരനിലാണ് എന്‍റെ ശ്രദ്ധ പതിഞ്ഞത്. ഞാൻ ബൈക്ക് തിരിച്ചു....
എറണാകുളം: മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ആ ഫ്ലാറ്റുകളിൽ ഒന്നിന്റെ ഉടമയും, മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്:-മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കള്ളങ്ങൾ തുടർച്ചയായി ആവർത്തിക്കുമ്പോൾ യഥാർത്ഥകാര്യം സുതാര്യമായി പറയണമല്ലോ. ദീർഘകാലം ഉത്തരേന്ത്യയിൽ താമസിച്ചശേഷം കേരളത്തിലേക്ക് തിരികെ വന്നപ്പോൾ, പതിമൂന്നോ പതിനാലോ വർഷങ്ങൾക്ക് മുമ്പാണ് എറണാകുളം മരടിലെ ഒരു അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് ബുക്ക്...
ഷാർജ : ഇന്ത്യൻ റൂപേയ് കാര്‍ഡ് തങ്ങളുടെ രാജ്യത്തും ഉപയോഗിക്കാനുള്ള അനുമതി നൽകി യു എ ഇ ഭരണകൂടം. പ്രഖ്യാപനത്തെ തുടർന്ന്, പദ്ധതി പ്രായോഗിക മാക്കാനുള്ള നടപടികൾ ഊർജിതമാക്കി. കാർഡ് മുഖേന ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് നാഷണൽ പെയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിൽ ശക്തമായ ചുവടുവെപ്പാണിതെന്ന് ഇന്ത്യൻ ഭരണകൂടം വിശദീകരിച്ചു.കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശന...
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തിന് പുത്തൻ പരിവേഷം തന്നെ നൽകിയ 'ക്യാപ്റ്റൻ കൂൾ' എന്നറിയപ്പെടുന്ന ധോണിയ്ക്ക് പടിയിറങ്ങേണ്ട സമയമായെന്ന് നാല് ചുറ്റിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോഴിതാ രൂക്ഷ പ്രതികരണവുമായി ഇതിഹാസ താരങ്ങളും രംഗത്തേക്കെത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍കൂടിയായ സുനില്‍ ഗവാസ്കറാണ്, ധോണിയുടെ സമയം കഴിഞ്ഞുവെന്നും ധോണിക്ക് ശേഷമുള്ള ഇന്ത്യയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത്.“ധോണിയോടുള്ള മുഴുവൻ ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ...
കൊച്ചി: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും അകത്തേക്ക് കടക്കുന്ന വിശ്വാസികൾക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചു.കെ എസ് വര്‍ഗീസ് കേസിൽ സ്വീകരിച്ച നടപടിയിലൂടെ സഭാതര്‍ക്കത്തിന് സുപ്രീം കോടതി തന്നെ അന്തിമമായ ഒരു തീരുമാനം ഉണ്ടാക്കി കഴിഞ്ഞുവെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം.ഈ പശ്ചാത്തലത്തിൽ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായ വൈദികര്‍ക്ക് പിറവം പള്ളിയില്‍ പ്രവേശിക്കാനും അവിടെ പ്രാര്‍ഥന ചൊല്ലാനോ ദിവ്യബലി അർപ്പിക്കാനോ ഉള്ള അവകാശമുണ്ട്. അവർക്കൊപ്പം തന്നെ വിശ്വാസികള്‍ക്കും...
എറണാകുളം : സംസ്ഥാനത്ത് വീണ്ടും അതീഭീകരമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ വീണ്ടും പരക്കെ മഴ പെയ്യാൻ സാധ്യതയെന്നും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാനുള്ള സൂചനകൾ കാണുന്നതിനാലാണ് ഈ അനുമാനമെന്നും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ ഒരേ സമയം ഉടലെടുക്കുക, അപൂര്‍വമാണെന്നും കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ദക്ഷിണേന്ത്യക്ക് മീതേയായിരിക്കും ഇതിൽ ആദ്യ ന്യൂനമർദ്ദം രൂപം കൊള്ളുക. അതിൽ തന്നെ രണ്ട്...
തൃശ്ശൂർ :   എക്സ് എംഎൽഎ ആയിരുന്ന ഡോ. സി സി പ്രസാദിനെക്കുറിച്ചുള്ള ഓർമ്മകൾ പുസ്തകരൂപത്തിലാകുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീമതി പ്രവീണയാണ് "കനൽ" എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്.1940കളിൽ സർക്കാരുദ്യോഗം വലിച്ചെറിഞ്ഞുകൊണ്ട് ദളിത് സമുദായാംഗമായ അദ്ദേഹം പിന്നീട് സാമൂഹ്യപ്രവർത്തനത്തിലേക്കിറങ്ങുകയായിരുന്നു. സാംബവ സമുദായാംഗങ്ങളെ കോർത്തിണക്കി സാംബവ മഹാസഭ എന്ന സുശക്തമായ ഒരു സംഘടിതരൂപത്തിലേക്ക് അദ്ദേഹം എത്തിച്ചു.2019 സെപ്റ്റംബർ 25ആം തീയതി ബുധനാഴ്ച 3 മണിക്ക് തൃശൂർ റീജിയണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ...
തെഹ്റാൻ : എതിർ വശത്തു നിന്നുകൊണ്ട് തങ്ങൾക്കു നേരെ അമേരിക്ക സൈനിക നടപടിക്ക് മുതിരുകയാണെങ്കിൽ അത് തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ഇറാൻ. സൗദി അറേബ്യയിലെ അരാംകോ എണ്ണ ഉല്പാദനശാലയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തി ഇറാനാണെന്ന് സ്ഥിരീകരിച്ചതായി സൗദി സൈനിക വക്താവ് നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നു, ഇറാനെതിരെ സൈനിക നീക്കമുണ്ടാകുമെന്ന ധ്വനി അമേരിക്കയിൽ നിന്നും ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ്, സൈനിക നീക്കമുണ്ടായാൽ എല്ലാ ശക്തിയുമുപയോഗിച്ച്...
തിരുവനന്തപുരം:സംസ്ഥാനത്തെ നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളുടെ വന്യതയ്ക്ക് സാക്ഷിയായി ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.കഴിഞ്ഞ ദിവസം, തിരുവനന്തപുരം എം സി റോഡില്‍ മണ്ണന്തല മരുതൂരിന് സമീപത്ത് വച്ചു തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കില്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഞാണ്ടൂര്‍ക്കോണം ആളിയില്‍ത്തറട്ട ശാരദവിലാസത്തില്‍ ഹവിന്ദ് കുമാറെന്ന കോളേജ് വിദ്യാർത്ഥിയാണ് മരണമടഞ്ഞത്‌.കലാലയത്തിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്കു...
തിരുവനന്തപുരം:തിരുവനന്തപുരത്ത് വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം, തലസ്ഥാന നഗരിയിലെ പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്.അക്രമകാരികൾക്കെതിരെ കര്‍ശന നടപടിയെടുക്കാനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഡി ജി പിയോട്...