27 C
Kochi
Sunday, December 5, 2021

Daily Archives: 15th September 2019

ന്യൂഡല്‍ഹി:കളിക്കളത്തിലെ പുരുഷാധിപത്യത്തെ തുറന്നു കാണിച്ചു പ്രമുഖ വനിത ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. മിക്ക രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ കാലഘട്ടത്തിൽ പോലും ക്രിക്കറ്റിനെ 'ജെന്റില്‍മാന്‍സ് ഗെയിം' (മാന്യൻമാരുടെ കളി) എന്ന് തന്നെയാണ് പറയുന്നതെന്നു മന്ദാന ഓർമിപ്പിക്കുന്നു. എന്നാൽ, ഈ കാഴ്ചപ്പാട് മാറണം. വനിതകളെയും ഇവിടങ്ങളിൽ പരിഗണിക്കണമെന്ന് ഇന്ത്യന്‍ ഓപ്പണറും 2019ൽ മികച്ച അന്തർദേശിയ വനിതാ ക്രിക്കറ്റ് താരം എന്ന ബഹുമതിയ്ക്ക് അർഹയുമായ...
തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാജ്യവ്യാപക പ്രതിഷേധം സൃഷ്ടിച്ച ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തിലും ‘ഹിന്ദി അജൻഡ’യിൽ നിന്ന് പിന്മാറാൻ അമിത് ഷാ തയാറാകാത്തതു ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. രാജ്യത്ത് നിലനിൽക്കുന്ന മൂർത്തമായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു...
അമരാവതി :ആന്ധ്രാ പ്രദേശിൽ ഗോദാവരി നദിയിലുണ്ടായ ബോട്ട് അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. മുപ്പത്തി ഒന്ന് പേരെ കാണാതായി. ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് നദിയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്.ബോട്ടിലുണ്ടായിരുന്ന 24 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ട് എൻ.ഡി.ആർ.എഫ് സംഘത്തോടൊപ്പം ദ്രുതകർമ്മ സേനകൂടി ചേർന്നാണ് സ്ഥലത്തെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. ആന്ധ്രയിലെ രാജാമുൻട്രിക്കിന് സമീപത്തെ പാപികൊണ്ഡലു എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന...
കൊച്ചി: രാജ്യത്തെ വ്യാപിച്ചു നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും വാഹനവിപണിയിലുണ്ടായ ഇടിവും ടയർ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയെ തുടർന്ന്, ഇപ്പോൾ ടയർ ഉത്പാദനം കുറയ്ക്കാനൊരുങ്ങുകയാണ്, പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്‍സ്.കാർഷിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങളുടെ ടയറാണ് കളമശേരി അപ്പോളോ പ്ലാന്‍റിൽ ഉത്പാദിപ്പിക്കുന്നത്. ചാലക്കുടിയിലാവട്ടെ ട്രക്കുകളുടേയും മിനിട്രക്കുകളുടേയും ടയറുകളാണ്. പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ ടയർ ഏറ്റെടുക്കുന്നത് കുറച്ചതോടെ കളമശേരി യൂണിറ്റിൽ അൻപത്തയ്യായിരത്തോളം ടയറുകളാണ് കെട്ടിക്കിടക്കുന്നത്.110 ടൺ ആയിരുന്ന കളമശേരി...
പത്തനംതിട്ട: വൈദ്യുതി കണക്‌ഷനു പുറമേ സംസ്ഥാന വൈദ്യുതിബോർഡിൽ നിന്ന് ഇന്റർനെറ്റും നൽകുന്ന പദ്ധതി ഉടൻ നടപ്പിലാകും. ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമായേക്കുമെന്നാണ് കെ.എസ്.ഇ.ബി. അറിയിക്കുന്നത്.സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോർഡും സഹകരിച്ചു പ്രവർത്തികമാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്ക് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) എന്നാണ് പേരിട്ടിരിക്കുന്നത്. വൈദ്യുതിബോർഡിന്റെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റർനെറ്റ് കണക്‌ഷൻ യാഥാർഥ്യമാകുന്നതോടെ ഇ-ഗവേണൻസ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.കെ-ഫോൺ യാഥാർഥ്യമാകുന്നതോടുകൂടി, സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും ഈ നെറ്റ്‌വർക്കിലേക്ക്...
വാഷിംഗ്‌ടൺ: അങ്ങനെ ആ പതിനാറുകാരിയും കൂട്ടരും, വൈറ്റ് ഹൗസിനു മുൻപിലും എത്തിയിരിക്കുകയാണ് പരിസ്ഥിതി സംരക്ഷണമെന്ന ആവശ്യവുമുന്നയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായി അറിയപ്പെട്ടുതുടങ്ങിയിരിക്കുന്ന പതിനാറുകാരി ഗ്രേറ്റ തുംബെര്‍ഗും സംഘവുമാണ്, കഴിഞ്ഞ ദിവസം കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനുമെതിരെ അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസിനു മുന്നിൽ സമരം ചെയ്തത്. സമരറാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഗ്രെറ്റയ്ക്കു പുറകിൽ അണിനിരന്നത്.ഗുരുതരമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ ലോക രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍ നേതൃപരമായ...
#ദിനസരികള്‍ 880   “കഴിഞ്ഞ നൂറു കൊല്ലത്തോളമായി അയവില്ലാത്തതും സിദ്ധാന്ത ജടിലവുമായ ഒരു തരം രാഷ്ട്രീയമായാണ് ഇടതുപക്ഷം അറിയപ്പെടുന്നത്. മാര്‍ക്സിസത്തോട് അല്ലെങ്കില്‍ ലെനിന്‍ മുന്നോട്ടു വെച്ച അതിന്റെ കുടുസ്സായ വ്യാഖ്യാനത്തോട് ഉള്ള കൂറാണത്. ഒരു ചരിത്രസിദ്ധാന്തവും മുതലാളിത്ത രാഷ്ട്രീയ സമ്പദ്ഘടനയുടെ വിശകലനവും വിപ്ലവത്തിന്റെ അനിവാര്യതയിലുള്ള വിശ്വാസവും ഭരണകൂട നിയന്ത്രിതമായ സോഷ്യലിസത്തേയും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉള്‍‌ക്കൊള്ളുന്നതാണ് ആ പ്രത്യയശാസ്ത്രം. ”ഇടതുപക്ഷം മരിച്ചു, ഇടതുപക്ഷം നീണാള്‍ വാഴട്ടെ എന്ന പേരില്‍ യോഗേന്ദ്രയാദവ് എഴുതിയ...
ചരിത്രപരമായി നോക്കുമ്പോൾ മാത്രമേ വസ്തുതകളുടെ യാഥാർത്ഥ്യവും സാമൂഹിക ഘടനയുടെ സ്വഭാവവും വ്യക്തമാകുകയുള്ളു. തീരദേശ പരിപാലന നിയമം ലംഘിച്ചു പണിത നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സമൂഹത്തിൽ ഉയർന്നു വന്നിരിക്കുകയാണ്. ഫ്ലാറ്റുകൾ പൊളിക്കണമെന്നു സുപ്രീം കോടതി ഉത്തരവ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ കുടിയൊഴിപ്പിക്കലുകൾ തമ്മിലുള്ള ഒരു താരതമ്യവും അതിനായി ഭരണകൂടങ്ങൾ സ്വീകരിക്കുന്ന നയപരിപാടികളെ പരിശോധിച്ച് വിവിധ സാമൂഹിക വിഭാഗങ്ങളോട് ഭരണകൂടങ്ങൾ ഏതു തരത്തിലാണ് ഇടപെടുക എന്ന്...