27 C
Kochi
Sunday, December 5, 2021

Daily Archives: 24th September 2019

ന്യൂഡൽഹി : റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തി ഉത്തരേന്ത്യയിൽ അപ്രതീക്ഷിത ഭൂചലനം. പാക് അധീന കശ്മീരിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാക് അധീന കശ്മീർ മേഖലയിലെവിടെയോയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.കശ്മീർ, ഡൽഹി , ഛണ്ഡീഗഡ് തുടങ്ങിയ ഉത്തരേന്ത്യയിൽ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലും ഖൈബർ-പഖ്‌തുലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇന്ത്യയിൽ ഭൂചലനത്തിൽ...
കൊച്ചി: പള്ളുരുത്തി സർക്കാർ അഗതി മന്ദിരത്തില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിച്ച വയോധിക കാർത്യായനിയെ(74) വനിതാ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു. സംഭവത്തിൽ കൊച്ചിൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ അദാലത്തിൽ ഹാജരാവാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. വിഷയത്തിൽ, നേരെത്തെ തന്നെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. വയോധികയെ മർദിച്ചെന്ന കുറ്റത്തിന് സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ സസ്പെന്റ് ചെയ്തു.കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഗതിമന്ദിരത്തിൽ വയോധികയെ സൂപ്രണ്ട് ഹുസൈൻ മരകട്ട ഊരിയെടുത്തും മറ്റും...
വെബ് ഡെസ്‌ക്: മലയാള സിനിമയുടെ പെരുന്തച്ചനായ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഏഴു വര്‍ഷങ്ങള്‍. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച തിലകന്‍. സൂക്ഷ്മമായ അഭിനയവും പരുക്കന്‍ ശബ്ദത്തിലുള്ള ഡയലോഗുകളും കൊണ്ട് തിലകന്‍ എന്ന നടന്‍ പടിപടിയായി മലയാളി പ്രേക്ഷകന്റെ മനസില്‍ തനിക്കായി ഒരു സിംഹാസനം പണിയുകയായിരുന്നു. നടനകല ശരീരത്തിലെ ഓരോ അണുവിലും ആവാഹിച്ച തിലകന് നടന്‍ അല്ലാതെ മറ്റൊന്നും ആകുവാനും കഴിയില്ലായിരുന്നു.ഇപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന മലയോര...
ഹോളിവുഡ് മാത്രമല്ല ലോകത്തെ മുഴുവൻ സിനിമ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ജോക്കര്‍’. നടൻ ഹ്വാക്കിന്‍ ഫിനിക്‌സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ആര്‍തര്‍ ഫ്‌ളെക്ക് എന്ന ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയന്റെ 'ജോക്കറി'ലേക്കുള്ള പരിണാമത്തിന്റെ കഥയാണ് പറയുന്നത്. റിലീസിനായി പ്രേക്ഷകര്‍ ഇത്രയധികം കാത്തിരിക്കുന്ന ഒരു സിനിമ ഈ അടുത്ത് കാലത്ത് ഉണ്ടായിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.ലോകത്തെല്ലായിടത്തും ജോക്കറിന് ആരാധകരുണ്ട്. ജോക്കര്‍ എന്ന വേഷത്തിനായി അതുകൊണ്ടുതന്നെ, തനിക്ക് ഏറെ...
എറണാകുളം:   എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ നടത്തിപ്പില്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി.മാന്‍പവര്‍ മാനേജ്മെന്‍റ് - ആർ രേണു, ഡെപ്യൂട്ടി കളക്ടർ, ഇലക്ഷൻ.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം- സത്യപാലൻ നായർ, എൽ എ സ്പെഷ്യൽ തഹസിൽദാർട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ്- കെ മനോജ് കുമാർ, ആര്‍ ടി ഒതിരഞ്ഞെടുപ്പ് പരിശീലനം- വി ഇ അബ്ബാസ്, സ്പെഷ്യൽ തഹസിൽദാർ, കെഎംആർപിമെറ്റീരിയല്‍ മാനേജ്മെന്‍റ്- ജോർജ്ജ്...
കോട്ടയം: കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോട്ടയം പബ്ലിക് ലൈബ്രറിയും ചേർന്നുകൊണ്ട് കോട്ടയത്തുവച്ചാണ് വച്ചാണ് മൺസൂൺ ആർട്ട് ഫെസ്റ്റിന്റെ മൂന്നാമത് എഡിഷൻ നടത്തുന്നത്. ഫെസ്റ്റ് ക്യൂറേറ്റ് ചെയ്യുന്നത് ആർട്ടിസ്റ്റ് ടി ആർ ഉദയകുമാറാണ്.കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറി, കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറി എന്നീ വേദികളിലായിരിക്കും പരിപാടി നടക്കുക. സെപ്തംബർ 29 മുതൽ ഒക്ടോബർ 8 വരെയാണ് പരിപാടി നടക്കുക.രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി അനേകം ചിത്രകലാകാരന്മാരും ശില്പികളും പരിപാടിയിൽ...
പാലാ:പാലായില്‍ വോട്ടെടുപ്പു നടന്ന ദിവസം തന്നെ ബിജെപി മണ്ഡലം പ്രസിഡന്റിന് സസ്‌പെന്‍ഷന്‍. തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ ഗുരുതര വീഴ്ച വരുത്തി എന്നാരോപിച്ചാണ് മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെയാണ് ജില്ലാ പ്രസിഡന്റ് എന്‍ ഹരി സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും എന്‍ ഹരി തന്നെയാണ്.അതേസമയം തെരഞ്ഞെടുപ്പില്‍ വോട്ടു കച്ചവടം നടത്തുന്നുവെന്ന ആരോപണത്തിന്റെ തുടര്‍ച്ചയാണ് സസ്‌പെന്‍ഷന്‍ എന്നാണ് സൂചന. നേരത്തേ പാലായിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിനു...
ലോക ഫുട്ബോളര്‍ പുരസ്കാരത്തിനു ആറാം തവണയും അർഹനായി ലയണല്‍ മെസി. അവസാന ഘട്ടത്തിൽ യുവന്‍റസ് താരം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നായിരുന്നു മെസ്സി മുന്നോട്ട് വന്നത്. 2015ല്‍ തന്‍റെ അഞ്ചാം ബാലന്‍ ദിയോര്‍ പുരസ്കാരം സ്വന്തമാക്കിയ ശേഷം മെസിക്ക് ലഭിക്കുന്ന വലിയ വ്യക്തിഗത അംഗീകാരമാണ് ഇത്. മെസ്സിയുടെ കരിയറിലെ ആദ്യ 'ഫിഫ ബെസ്റ്റ്' പുരസ്‌കാരമാണിത്. എങ്കിലും താരത്തിന് പറയുവാനുള്ളത് ഇതു മാത്രം.ഒരു വ്യക്തിഗത പുരസ്കാരം...
കൊച്ചി: എറണാകുളം നിയമസഭാ സീറ്റു വേണമെന്ന ആവശ്യവുമായി മുന്‍ എംപി കെ വി തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും. അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തേ നല്‍കിയിരുന്ന ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സീറ്റിനായി തോമസ് നിലപാടു കടുപ്പിക്കുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കാതെ ഒഴിവാക്കിയപ്പോള്‍ പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കാം എന്നു പറഞ്ഞായിരുന്നു ഹൈക്കമാന്‍ഡ് കെ വി തോമസിനെ സമാധാനിപ്പിച്ചിരുന്നത്.ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ...
ന്യൂയോർക്ക് : നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു... യു എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രസംഗം നടത്തവെ 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് ലോക നേതാക്കളോടായി ചോദിച്ചു. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളെ വിമർശിച്ചുകൊണ്ട് തുൻബെർഗ് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിച്ചു വരുന്ന സ്കൂൾ വിദ്യാർത്ഥിനിയാണ് തുൻബെർഗ്.'ഇത് തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഞാനിപ്പോള്‍ ക്ലാസ്...