27 C
Kochi
Sunday, December 5, 2021

Daily Archives: 2nd September 2019

ഉത്തര്‍ പ്രദേശ്: കുട്ടികളോടു കാണിച്ച അവഗണനയ്ക്ക് പിന്നാലെ നീതി നിഷേധത്തിന്റെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരെ യോഗി സര്‍ക്കാര്‍ വക കേസും. കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും ഉച്ചഭക്ഷണമായി നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട പവന്‍ ജയ്സ്വാള്‍ എന്ന മാധ്യമ പ്രവര്‍ത്തനെതിരെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍ കേസെടുത്തത്.ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലുള്ള ഷിയുര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചഭക്ഷണമായി നല്‍കിയ ചപ്പാത്തിക്കൊപ്പം കറികളൊന്നും നല്‍കാതെ ഉപ്പു മാത്രം നല്‍കിയത്. ഈ...
  തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും പുതിയതായി 39 ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം എയര്‍ലൈന്‍ കമ്പനി മേധാവികളുമായി    ചര്‍ച്ച നടത്തി. ഇതോടെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനയാത്രാ പ്രശ്‌നങ്ങള്‍ക്ക് കാര്യമായ പരിഹാരമാകുമെന്ന്  സര്‍ക്കാര്‍ അറിയിച്ചു.നിലവില്‍ സംസ്ഥാനത്ത് ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള അപര്യാപ്തത മുഖ്യമന്ത്രി എയര്‍ലൈന്‍ അധികൃതരെ അറിയിച്ചു. പിന്നീട് എയര്‍ലൈന്‍ മേധാവികള്‍ പ്രത്യേക യോഗം ചേര്‍ന്ന ശേഷം പുതിയ സര്‍വീസുകള്‍...
  തിരുവനന്തപുരം: 2019ലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്രയില്‍ നോര്‍ക്ക റൂട്ട്‌സിനുവേണ്ടി ഉചിതമായ ഫ്‌ളോട്ട് തയ്യാറാക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായ ആര്‍ട്ടിസ്റ്റുകള്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ലോക കേരളസഭയുമായി ബന്ധപ്പെട്ട ആശയങ്ങളാണ് ഫ്‌ളോട്ടില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു.ആശയങ്ങള്‍ രൂപകല്പന ചെയ്ത് ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. നിര്‍മാണ ചെലവ്, വണ്ടി വാടക, ജി.എസ്.ടി എന്നിവ ഉള്‍പ്പെടെയുള്ള ആകെ തുക ക്വട്ടേഷനില്‍ പ്രത്യേകം രേഖപ്പെടുത്തണം.ഗ്രീന്‍ പ്രോട്ടോകോള്‍...
തിരുവനന്തപുരം: പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ജോസ് പുലിക്കുന്നേലിന് കേരള കോണ്‍ഗ്രസ്(എം) ചിഹ്നമായ രണ്ടില നല്‍കണമെങ്കില്‍ പി. ജെ. ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയിട്ടുണ്ട്. പി ജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി തന്നെ മത്സരിക്കേണ്ടി വരുമെന്നും...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വീണ്ടും യുദ്ധവിമാനം പറത്തി. എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്ക്കൊപ്പമാണ് അഭിനന്ദന്‍ ഇന്ന് മിഗ് 21 യുദ്ധവിമാനം പറത്തിയത്. പഠാന്‍കോട്ട് എയര്‍ബേസില്‍ നിന്നുമാണ് ഇരുവരും ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ മിഗ് 21 ഫൈറ്റര്‍ വിമാനം പറത്തിയത്. മിഗ് 21 പൈലറ്റു കൂടിയായ എയര്‍ചീഫ് മാര്‍ഷല്‍ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പതിനേഴാം സ്‌ക്വാഡ്രണിന്റെ തലവനായിരുന്നു.https://twitter.com/ani_digital/status/1168453155547299840?s=20കഴിഞ്ഞ ഫെബ്രുവരിയില്‍ പാകിസ്ഥാനെതിരായ ഇന്ത്യുയുടെ...
#ദിനസരികള്‍ 867 തിങ്കളാഴ്ചകളെ ചൊവ്വാഴ്ചകളോട് തുന്നിച്ചേര്‍ത്തിരിക്കുന്നു. ആഴ്ചകളെ വര്‍ഷത്തോടും നിങ്ങളുടെ തളര്‍ന്ന കത്രികകക്ക് കാലത്തെ വെട്ടിമുറിക്കാനാവില്ല – സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത് ഷെല്‍വിയുടെ മള്‍ബറി പ്രസിദ്ധീകരിച്ച നെരൂദയുടെ കവിതകള്‍ എന്റെ കൈയ്യിലെത്തുന്നത് ഹൈസ്കൂള്‍ കാലങ്ങള്‍ക്കും മുമ്പേയാണ്. നെരൂദ തുറന്നിട്ടത് ഒരു പുതിയ ഭംഗിയുടെ ലോകമായിരുന്നു. അതുവരെ വായിച്ചും കേട്ടും പോന്ന കവിതകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അതെല്ലാം തന്നെ.ഉടുമ്പുകളുടെ സായന്തമായിരുന്നു അത് മഴവില്‍ക്കമാനം വെച്ച മണ്‍ചിറയ്ക്കകത്തു നിന്ന് അവന്റെ നാവ് ഒരു ശരംപോലെ പച്ചിലകളിലേക്ക് തുളഞ്ഞു കയറി ഇലകള്‍ക്കിടയില്‍ പര്‍ണ്ണാശ്രമത്തില്‍ എറുമ്പിന്‍ പറ്റം...