Thu. Apr 25th, 2024
ന്യൂഡൽഹി :

രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ വർധന. ആഗോള കടുവ ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട പുതിയ കണക്കിൽ രാജ്യത്താകെ 2,977 കടുവകളാണ് ഉള്ളത്. 2014 ഇൽ 1,400 കടുവകളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. 7 മാസം മുൻപു പൂർത്തിയാക്കിയ പഠനത്തിന്റെ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തുവിട്ടത്.

കേരളത്തിൽ 190 കടുവകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2006-ൽ കേരളത്തിൽ ആകെ 46 കടുവകൾ മാത്രമാണുണ്ടായിരുന്നത്. 2010-ൽ ഇത് 71 ആയി ഉയർന്നു. 2014-ൽ കടുവകളുടെ എണ്ണം 136 ആയിരുന്നു. ഇതാണ് ഇപ്പോൾ 190 ആയത്. ഇത് 215 വരെ ആയേക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. മുവായിരത്തോളം കടുവകൾ വസിക്കുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയതും സുരക്ഷിതവുമായ ആവാസ കേന്ദ്രങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഏക് താ ടൈഗറിൽ’ നിന്ന് ആരംഭിച്ച് ‘ടൈഗർ സിന്ദാ ഹേയ്’ യിലെത്തിയ കഥ ഇവിടെ അവസാനിക്കരുതെന്നും ബോളിവുഡ് സിനിമകളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *