22 C
Kochi
Tuesday, September 28, 2021

Daily Archives: 25th July 2019

ഡല്‍ഹി : ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.അവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്കിയതായിയും അദ്ദേഹം ട്വീറ്റ് ചെയ്തു.കപ്പലിലെ 24 ഇന്ത്യക്കാര്‍ക്കും ഹൈക്കമ്മീഷന്‍ യാത്രാസൗകര്യം ചെയ്തുകൊടുക്കുമെന്നാണ് മുരളീധരന്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് യാത്രാ ആവശ്യത്തിനുള്ള രേഖകളും നല്‍കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ ജീവനക്കാരെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വി....
തിരുവനന്തപുരം: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറ്റിങ്ങലില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000, 200, 500 രൂപയുടെ കള്ളനോട്ടുകെട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. ഈ സംഘത്തിലെ ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ നടന്ന ഈ കള്ളനോട്ടു വേട്ടയിൽ നിരവധി നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഫറോക്ക് സ്വദേശിയായ ഷമീര്‍ സംഭവത്തിലെ മുഖ്യപ്രതി എന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 12 ലക്ഷം രൂപയുടെ...
ഇസ്ലാമാബാദ്:2022ല്‍ ബഹിരാകാശത്ത് സ്വന്തം പൗരനെ അയക്കാനൊരുങ്ങി പാക്കിസ്ഥാന്‍. അതിനുവേണ്ടിയുളള പദ്ധതിക്ക് തുടക്കമിട്ടതായിയും പാകിസ്ഥാന്‍ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുന്നത് അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത് പേരെ ഉള്‍പ്പെടുത്തി ഒരു സാധ്യത പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഈ പട്ടിക 25 ആയി ചുരുക്കും. 2022ല്‍ പാകിസ്ഥാന്‍ പൗരന്‍ ബഹിരാകാശത്ത് എത്തും. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും...
മുംബൈ:മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്‌ ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സറാകാനൊരുങ്ങുന്നു. ചൈനീസ് മൊബൈല്‍ ബ്രാന്റ് ഓപ്പോ പിന്മാറുന്ന ഒഴിവിലേക്കാണ് ബൈജൂസ് ലേർണിങ് ആപ്പ് എത്തുന്നത്.1,079 കോടിക്കുള്ള 2017 മാര്‍ച്ച് മുതല്‍ അഞ്ചു വര്‍ഷത്തേക്കുള്ള കരാറായിരുന്നു ഓപ്പോയും ബി.സി.സി.ഐയുമായുണ്ടായിരുന്നത്. ഈ കരാറാണ് ഓപ്പോ ഇപ്പോള്‍ ബൈജൂസിന് മറിച്ചു നല്‍കാനൊരുങ്ങുന്നത്. ഒപ്പോയ്ക്ക് നല്‍കിയ അതേ തുകയ്ക്കുതന്നെയാണ് ബൈജൂസിനും കരാര്‍ നല്‍കുക. ബി.സി.സി.ഐക്ക് അതുകൊണ്ട് തന്നെ ഈ ബ്രാന്‍ഡ്...
കാൺപൂർ:ഉത്തർപ്രദേശിലെ കാൺപൂരിൽ, ലൈംഗിക പീഡന പരാതി നൽകാൻ ശ്രമിച്ച പതിനാറുകാരിയെ ഹെഡ് കോൺസ്റ്റബിൾ അവഹേളിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ പുറത്തുവിട്ടതായി എൻ.ഡി.ടി.വിയുടെ ഒരു വാർത്തയിൽ പറയുന്നു.കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ചെന്ന പെൺകുട്ടിയുടെ സഹോദരനാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. എഫ്.ഐ.ആർ. ഫയൽ ചെയ്യാൻ ആദ്യം വിസമ്മതിച്ച ഹെഡ് കോൺസ്റ്റബിൾ താർ ബാബു പെൺകുട്ടിയോട് അങ്ങേയറ്റം ആക്ഷേപകരമായ ഭാഷയിലാണ് സംസാരിച്ചത്.നീ എന്തിനാണ് മോതിരം...
ഡല്‍ഹി : സൈനിക സേവനത്തിനൊരുങ്ങി ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെയാണ് ധോണി സൈന്യത്തിന്റെ ഭാഗമാകുക. ക്രിക്കറ്റില്‍ നിന്ന് ഒഴിവെടുത്താണ് സൈന്യത്തിന്റെ ഭാഗമാകുന്നത്.കശ്മീര്‍ താഴ്‌വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായിരിക്കും ധോണി. രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‌സ്.അനന്ദ്‌നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്‌സിന്റെ ചുമതല. ധോണി, സൈന്യത്തിന്റെ...
തിരുവനന്തപുരം : ജയ് ശ്രീറാം വിളി പ്രകോപനപരമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെ കടന്നാക്രമിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. 'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗോപാലകൃഷ്ണന്‍ ഫെയ്‌സ് ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ...
കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കി നെറ്റ്ഫ്‌ലിക്‌സ്. പ്രതിമാസം വെറും 199 രൂപ നിരക്കിലുളള പ്ലാനാണ് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. മൊബൈല്‍, ടാബ്‌ലെറ്റ് എന്നിവ മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. മൊബൈല്‍ മാത്രം ഉപയോഗിച്ച് നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്നവര്‍ക്കുളള പ്ലാന്‍ ഏറെ നാളായി തങ്ങളുടെ പരിഗണനയിലായിരുന്നെന്ന് നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കി. ഇന്ത്യയില്‍ മാത്രമായിട്ടാണ് ഇത്തരത്തിലൊരു 199 രൂപ പ്ലാന്‍ അവതരിപ്പിക്കുന്നത്.മൊബൈല്‍ മാത്രം ഉപയോഗിച്ചുളള പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്യാനുളള ഓപ്ഷന്‍...
അമേരിക്ക: പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയ ലിവര്‍പൂള്‍ ഒരു ജയം പോലും ഇല്ലാതെ ടൂര്‍ അവസാനിപ്പിച്ചു. ഇന്ന് പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങിനോടും സമനില മാത്രമാണ് റെഡ്‌സിന് നേടാനായത്.സലാ, മാനെ, ഫിര്‍മിനോ എന്നിവര്‍ ഇല്ലാതെയാണ് ലിവര്‍പൂള്‍ കളത്തില്‍ ഇറങ്ങിയത്. നാലാം മിനുട്ടില്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് തടുക്കുമ്പോള്‍ മിനോലെ പിഴവ് വരുത്തിയതോടെയാണ് സ്‌പോര്‍ട്ടിങ് ലീഡ് നേടിയത്. ഒറിഗിയുടെ ഗോളില്‍ പക്ഷെ ലിവര്‍പൂള്‍ സമനില പിടിച്ചു. പിന്നീട് വൈനാല്‍ടം ലിവര്‍പൂളിന് ലീഡ് നല്‍കി....
ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബാറിസ് ജോണ്‍സണ്‍ന്റെ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ചുമതലയേറ്റത്.ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായിരുന്ന തെരേസ മേയുടെ ബ്രെക്‌സിറ്റിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച ആളായിരുന്നു പ്രീതി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പ്രീതി, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളിലൂടെയും സ്വവര്‍ഗ വിവാഹത്തിനെതിരായ നിലപാടുകളിലൂടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 2010 എസെക്‌സിലെ വിഥാമില്‍നിന്നും കണ്‍സര്‍വേറ്റീവ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു....