31 C
Kochi
Friday, September 17, 2021

Daily Archives: 25th July 2019

മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ വീണ്ടും ഇന്ത്യ എ ടീമില്‍ ഇടം നേടി. വിന്‍ഡീസ് എ ടീമിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപിനെ ഉള്‍പ്പെടുത്തിയത്. ഇന്നലെയാണ് ഇത് സംബന്ധിച്ച ബിസിസിഐ പ്രഖ്യാപനമെത്തിയത്. അടുത്ത ദിവസം തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ വാര്യര്‍ വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും.മൂന്ന് മത്സരങ്ങളാണ് വിന്‍ഡീസ് എ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ മത്സരം...
കാസര്‍കോട്: ബദിയടുക്കയില്‍ പനിബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനകള്‍ തുടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചു. കുട്ടികളുടെ അമ്മയും പനി ബാധിച്ച് ചികിത്സയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ. അറിയിച്ചു.ബദിയടുക്ക, കന്യാപ്പടിയിലെ സിദ്ദിഖ് നിഷ ദമ്പതികളുടെ മക്കളായ നാലുവയസുകാരന്‍ മൊയ്തീന്‍ ഷിനാസ്, എട്ടുമാസം പ്രായമുള്ള സിദ്‌റത്തുല്‍ മുന്‍തഹ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും...
ശ്രീലങ്ക : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ.എസിന്റെ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് ചാവേറെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ ഐ.എസിന് പങ്കില്ലെന്ന് അന്വേഷണ തലവന്‍ രവി സേനവിരത്‌നേ പറഞ്ഞു.സ്‌ഫോടനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം താന്‍ ഐ.എസ് പ്രവര്‍ത്തകനും ഐ.എസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദദിയുടെ അനുയായിയുമാണെന്നവകാശപ്പെട്ട് ചാവേര്‍ തയ്യാറാക്കിയ...
ഉത്തരകൊറിയ: ഉത്തരകൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണം നടത്തിയെന്ന് റിപ്പോര്‍ട്ട്. തിരിച്ചറിയാനാവാത്ത രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് വിവരം. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരമായ വൊന്‍സാനില്‍ നിന്ന് ജപ്പാന്‍ സമുദ്രത്തിലേക്കാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്.ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ജാപ്പനീസ് സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. ഉത്തരകൊറിയന്‍ പ്രാദേശിക സമയം പുലര്‍ച്ചെ 5.34നും 5.57നുമാണ് മിസൈലുകള്‍ പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.ഇക്കഴിഞ്ഞ മേയ് ഒന്‍പതിനായിരുന്നു ഇതിനു മുന്‍പ് അവസാനമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.
ഡല്‍ഹി: ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന പെന്‍ഷന്‍ പദ്ധതി നിലവിലവില്‍ വന്നു. പദ്ധതിയ്ക്കായി 750 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.60 വയസ്സാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപ ലഭിക്കുന്നതാണ് പെന്‍ഷന്‍ പദ്ധതി.മോദി 2.0 സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലാണ് പ്രഖ്യാപിച്ചത്.പ്രധാന്‍ മന്ത്രി ലഘുവ്യാപാരി മന്‍ ധന്‍ യോജന എന്ന് പേരിട്ടിട്ടുള്ള പദ്ധതി 2019 ജൂലായ് 22മുതലാണ് നിലവില്‍...
കൊൽക്കത്ത:  ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചും, ജയ് ശ്രീരാം എന്നു വിളിക്കാൻ നിർബ്ബന്ധിതരാക്കി ഭീഷണി മുഴക്കുന്നതിനെക്കുറിച്ചും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിയ്ക്കു കത്തെഴുതിയ 49 പ്രമുഖവ്യക്തികളിൽ ഒരാളായ, അഭിനേതാവായ, കൌശിക് സെന്നിന്ന് വധഭീഷണിയുണ്ടായതായി പരാതി.“ഇന്നലെ എനിക്ക് ഒരു അജ്ഞാതനമ്പറിൽ നിന്നും കോൾ വന്നു. ആൾക്കൂട്ട ആക്രമണത്തിനും, അസഹിഷ്ണുതയ്ക്കും എതിരെ ശബ്ദമുയർത്തുന്നതു ഞാൻ നിർത്തിയില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. എന്റെ നടപടികൾ ശരിയായ വഴിക്കല്ലെങ്കിൽ, എന്നെ കൊന്നുകളയുമെന്നു പറഞ്ഞു,” കൌശിക് സെൻ പറഞ്ഞതായി പി.ടി.ഐ....
മുംബൈ: ബി.എസ്.എന്‍.എല്‍ ന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ പുറത്തിറക്കി .സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 498 രൂപയുടെ റീച്ചാര്‍ജുകളിലാണ് . 30 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,1000 എസ്.എം.എസ്. എന്നിവയും് ലഭിക്കും.എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ 1 മാസത്തെ വാലിഡിറ്റിയിലാണ് ലഭ്യമാകുന്നത് .എന്നാല്‍ സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് വാലിഡിറ്റി ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് 1 വര്‍ഷത്തേക്കാണ്...
മുംബൈ: ഇന്‍ഫിനിക്‌സ് ഹോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറകളാണ് ഇതിന്റെ സവിശേഷത.7999 രൂപയാണ് ഇതിന്റെ വില് . ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്‍ഫിനിക്‌സില്‍ നിന്നും വിപണിയില്‍ ലഭ്യമാകുന്നുണ്ട്6.19 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 7 ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ,4 ജിബിയുടെ റാം കൂടാതെ 64...
മെഹ്‌സാന: പോലീസ് സ്റ്റേഷനകത്ത്, ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള, പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ബുധനാഴ്ച സസ്‌പെൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.പ്രചരിച്ച വീഡിയോ ക്ലിപ്പിൽ, ലോക്‌ രക്ഷക് ദൾ (എൽ‌.ആർ‌.ഡി.)വിഭാഗത്തിൽ ജോലിചെയ്യുന്ന അർപ്പിത ചൗധരിയാണ്, മെഹ്സാന ജില്ലയിലെ ലംഖ്‌നാജ് പോലീസ് സ്റ്റേഷനുള്ളിലെ ലോക്കപ്പിനു മുന്നിൽ നൃത്തം ചെയ്യുന്നതായി കാണുന്നത്.“അർപ്പിത ചൌധരി നിയമലംഘനവും നടത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ യൂനിഫോം ധരിച്ചില്ല. സ്വന്തം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് പോലീസ് സ്റ്റേഷന്റെ...
കൊച്ചി: ബിബിന്‍ ജോര്‍ജ് നായക വേഷത്തിലെത്തുന്ന ചിത്രമായ മാര്‍ഗ്ഗം കളിയുടെ പുതിയ സ്റ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗ്ഗംകളി. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ശശാങ്കന്‍ ആണ്. സംഭാഷണം ബിബിന്‍ ആണ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദര്‍ ആണ്.ബൈജു, സുരഭി സന്തോഷ്,...