Sat. Apr 20th, 2024
അമേരിക്ക:

പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയ ലിവര്‍പൂള്‍ ഒരു ജയം പോലും ഇല്ലാതെ ടൂര്‍ അവസാനിപ്പിച്ചു. ഇന്ന് പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങിനോടും സമനില മാത്രമാണ് റെഡ്‌സിന് നേടാനായത്.

സലാ, മാനെ, ഫിര്‍മിനോ എന്നിവര്‍ ഇല്ലാതെയാണ് ലിവര്‍പൂള്‍ കളത്തില്‍ ഇറങ്ങിയത്. നാലാം മിനുട്ടില്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് തടുക്കുമ്പോള്‍ മിനോലെ പിഴവ് വരുത്തിയതോടെയാണ് സ്‌പോര്‍ട്ടിങ് ലീഡ് നേടിയത്. ഒറിഗിയുടെ ഗോളില്‍ പക്ഷെ ലിവര്‍പൂള്‍ സമനില പിടിച്ചു. പിന്നീട് വൈനാല്‍ടം ലിവര്‍പൂളിന് ലീഡ് നല്‍കി. പക്ഷെ രണ്ടാം പകുതുയുടെ എട്ടാം മിനുട്ടില്‍ വെണ്ടെല്‍ സ്‌പോര്‍ട്ടിങിന് സമനില നേടിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *