Fri. Apr 26th, 2024
ഇസ്ലാമാബാദ്:

2022ല്‍ ബഹിരാകാശത്ത് സ്വന്തം പൗരനെ അയക്കാനൊരുങ്ങി പാക്കിസ്ഥാന്‍. അതിനുവേണ്ടിയുളള പദ്ധതിക്ക് തുടക്കമിട്ടതായിയും പാകിസ്ഥാന്‍ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുന്നത് അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു.

ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത് പേരെ ഉള്‍പ്പെടുത്തി ഒരു സാധ്യത പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഈ പട്ടിക 25 ആയി ചുരുക്കും. 2022ല്‍ പാകിസ്ഥാന്‍ പൗരന്‍ ബഹിരാകാശത്ത് എത്തും. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയായിരിക്കുമിതെന്നും ഫവാദ് ചൗധരി പറഞ്ഞു.

അതേസമയം ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിക്കാന്‍ തക്ക ശേഷിയുള്ള റോക്കറ്റുകള്‍ പാകിസ്ഥാന് ഇല്ലാത്തതിനാല്‍ ചൈനീസ് സഹായത്തോടെയാവും പാക് പൗരന് ബഹിരാകാശത്ത് എത്തുക. നേരത്തെ ചൈനീസ് റോക്കറ്റ് ഉപയോഗിച്ച് പാകിസ്ഥാന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *