Fri. Apr 26th, 2024
കുവൈത്ത്:

 
വാക്കുതർക്കത്തെത്തുടർന്ന് അഫ്ഘാനിസ്ഥാൻ പൌരനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരനു വിധിച്ച വധശിക്ഷ കുവൈത്ത് സുപ്രീം കോടതി റദ്ദാക്കി.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പ്രതി അറസ്റ്റിലായത്.

പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കൊലചെയ്യപ്പെട്ട വ്യക്തിയും താനുമായി 3000 ദിനാറിന്റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണു വാക്കു തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്നും വിചാരണവേളയില്‍ പ്രതി കോടതിയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *