Fri. Mar 29th, 2024

50 ഓവർ ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച വിരാട് കോലി ഐ.സി.സി. ടെസ്റ്റ് ബാറ്റ്സ്‌മാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ലോക ക്രിക്കറ്റ് റെഗുലേറ്ററി ബോഡി ചൊവ്വാഴ്ചയാണ് റാങ്കിംഗ് വിവരങ്ങൾ പ്രസ്താവിച്ചത്. 922 പോയിന്റുമായി വിരാട് കോഹ്‌ലി, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണേക്കാൾ ഒമ്പതു പോയിന്റ് മുന്നിലാണ്. 881 പോയിന്റുമായി ഐ.സി.സി. ടെസ്റ്റ് ബാറ്റ്സ്‌മാൻമാരുടെ റാങ്കിംഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് ഇന്ത്യയുടെ തന്നെ ചേതേശ്വർ പൂജാരയും കരസ്ഥമാക്കി. ഐ.സി.സി. ടെസ്റ്റ് റൌണ്ടേഴ്സ് റാങ്കിംഗിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.സി.സി. ടെസ്റ്റ് റൌണ്ടേഴ്സ് റാങ്കിംഗിൽ വെസ്റ്റ് ഇൻഡീസിന്റെ ജേസൺ ഹോൾഡർ ഒന്നാം സ്ഥാനത്തും, ബംഗ്ലാദേശിന്റെ ഷാകിബ് അൽ ഹസ്സൻ രണ്ടാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *