24 C
Kochi
Monday, September 27, 2021

Daily Archives: 23rd July 2019

ബാരാബങ്കി:  മോഷ്ടാവെന്നു സംശയിച്ച് ഒരു വീട്ടുകാർ പെട്രോളൊഴിച്ച് തീകൊളുത്തിയ ദളിത് യുവാവ്, സുജിത് കുമാര്‍ മരിച്ചു. ജൂലായ് 19 നാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്‌ സുജിത് കുമാറിനെ ആക്രമിച്ചത്. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം നടന്നത്. നായ്ക്കളിൽനിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്കു കയറി നിന്നതായിരുന്നു 28 കാരനായ യുവാവ്.അഞ്ചുപേരെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു.
കൊളംബോ:  ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിനു ശേഷം വിരമിക്കുമെന്ന് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പിൽ 13 വിക്കറ്റുകള്‍ മലിംഗ നേടിയിരുന്നു. ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഗ്രൂപ്പ് ഘട്ടത്തില്‍ ലങ്കയോടു തോറ്റത് മലിംഗയുടെ മികവിലായിരുന്നു.ജൂലൈ 26 ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിനുശേഷമാണ് മലിംഗ വിടവാങ്ങുക. മൂന്ന് ഏകദിനങ്ങള്‍ ഉള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമേ മലിംഗ പങ്കെടുക്കുകയുള്ളൂ. തുടര്‍ച്ചയായേറ്റിരുന്ന പരിക്കുകൾ കാരണം, മലിംഗ, ടെസ്റ്റ്...
കൊച്ചി:  എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്. നിപ ബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് ആശുപത്രി വിടുമെന്നും മന്ത്രി പറഞ്ഞു. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്. ആരോഗ്യമന്ത്രിയ്ക്ക് പുറമെ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരും യുവാവ് ചികിത്സയില്‍ കഴിഞ്ഞിരുന്ന...
ലണ്ടൻ: പ്രവചനങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിന്റെ ഫലങ്ങൾ ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കുമ്പോൾ ബോറിസ് ജോൺസണെ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു.ബുധനാഴ്ച, തെരേസ മേ തന്റെ അവസാന പരാമർശങ്ങൾ ഹൌസ് ഓഫ് കോമൺസിൽ ഒരു ചോദ്യോത്തര വേളയിൽ നടത്തും, തുടർന്ന് രാജിവയ്ക്കാൻ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പോകും. കൊട്ടാരത്തിലേക്ക് ജോൺസൺ അവരെ അനുഗമിക്കും, അവിടെ എലിസബത്ത് രാജ്ഞി,...
കൊച്ചി:എറണാകുളത്ത് ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. ഭരണകക്ഷിയിൽ പെട്ട മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമിന് ഉൾപ്പടെ ധാരാളം പ്രവർത്തകർക്ക് പോലീസിന്‍റെ ലാത്തിയടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഞാറയ്ക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിൽ സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സി.ഐ. മുരളിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ...
ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം രംഗത്തു വന്നു. ‘കശ്മീർ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം...
വിജയവാ‍ഡ:   യുവാക്കള്‍ക്ക് ജോലിസംവരണം ഉറപ്പാക്കാനായി ജഗന്‍ മോഹന്‍ സര്‍ക്കാര്‍, ആന്ധ്രാപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് ആക്‌ട്, 2019 എന്ന നിയമം നിയമസഭയിൽ അവതരിപ്പിച്ചു. ഇതോടെ തദ്ദേശീയര്‍ക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറിക്കഴിഞ്ഞു. തദ്ദേശീയരായ യുവാക്കൾക്കായി അടുത്ത മൂന്നു വർഷത്തിനുള്ളിൽ വ്യാവസായിക സംരംഭങ്ങളിൽ 75 ശതമാനം ജോലിസംവരണം ഏർപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് മുന്നോട്ടുവച്ചത്.വ്യവസായ യൂണിറ്റുകള്‍, ഫാക്ടറികള്‍, പൊതു-സ്വകാര്യ, കൂട്ടുസംരംഭക യൂണിറ്റുകള്‍ തുടങ്ങി എല്ലാ വ്യാവസായിക...
കര്‍ണ്ണാടക:   കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ചൊവാഴ്ച നടക്കും. വൈകിട്ട് ആറിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി 11.42 ഓടെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. ചൊവാഴ്ച പകല്‍ 10 ന് സഭ വീണ്ടും ചേരും. വൈകിട്ട് നാലുവരെ ചര്‍ച്ച തുടരും. തുടര്‍ന്ന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി മറുപടി പറയും.കര്‍ണ്ണാടകയി​ലെ രാ​ഷ്ട്രീ​യ പ്രതിസന്ധിയില്‍ തീ​രു​മാ​നം നീട്ടാന്‍ വി​മ​ത എം​.എ​ല്‍​.എ​മാ​ര്‍ ശ്രമം നടത്തുന്നുണ്ട്....
ന്യൂഡൽഹി:  ഭക്ഷ്യോത്പാദക മൃഗങ്ങളിലും, കോഴി, മീൻ വളർത്തുകേന്ദ്രങ്ങളിലും, ആന്റിബയോട്ടിക്കായ കോളിസ്റ്റിൻ നിരോധിക്കാൻ ആരോഗ്യമന്ത്രാലയം ഉത്തരവു നൽകി. മൃഗങ്ങൾ കാരണം മനുഷ്യരിൽ കൂടുതലായി വരുന്ന ആന്റിമൈക്രോബിയൽ പ്രതിരോധം നിയന്ത്രിക്കാനാണ് ഈ തീരുമാനമെടുത്തത്.കോളിസ്റ്റിന്റെയും അനുബന്ധഘടകങ്ങളുടെയും ഉത്പാദനവും, വില്പനയും വിതരണവും അടിയന്തിരമായി നിർത്തിവയ്ക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.ഗുരുതരപരിചരണ യൂണിറ്റുകളിൽ ജീവൻ രക്ഷിക്കുന്ന വിലയേറിയ, അവസാനത്തെ ആശ്രയമായ ആൻറിബയോട്ടിക്കാണ് കോളിസ്റ്റിൻ. അടുത്ത കാലത്തായി, മരുന്നിനെ പ്രതിരോധിക്കുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഡോക്ടർമാരെ ആശങ്കാകുലരാക്കുന്നുണ്ട്. അതിനാൽ, ഭക്ഷ്യ...
#ദിനസരികള്‍ 826  ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ മുന്‍നിറുത്തി ഇന്ത്യയിലെ മുസ്ലിം ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കാട്‌ജു 27-06-2019 ലെ ഹിന്ദുവില്‍ Taking firm steps to emancipation എന്ന പേരില്‍ വളരെ ശ്രദ്ധേയമായ ഒരു ലേഖനം എഴുതിയിരുന്നു. എന്നാല്‍ മുസ്ലീമിനെ സംബന്ധിക്കുന്ന ഏതൊരു അഭിപ്രായത്തേയും ആവശ്യത്തിനും അനാവശ്യത്തിനും വിവാദമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ നമ്മുടെ മാധ്യമങ്ങള്‍ കാട്‌ജുവിന്റെ നിലപാടുകളെ വേണ്ടത്ര ഗൌരവത്തോടെ പരിഗണിച്ചുവെന്ന് ഞാന് കരുതുന്നില്ല. നമ്മുടെ ഭാഷയിലാകട്ടെ ആ...