Sat. Apr 20th, 2024
മുംബൈ:

ലോക്സഭയിലേക്കുള്ള നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നു നടക്കും. മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് അവസാനഘട്ട വോട്ടെടുപ്പാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കും.
72 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. മഹാരാഷ്ട്രയിൽ 17 മണ്ഡലങ്ങളിലും, രാജസ്ഥാനിൽ 13 മണ്ഡലങ്ങളിലും, ഉത്തർപ്രദേശിൽ 13 മണ്ഡലങ്ങളിലും, ഒഡീഷയിലും മധ്യപ്രദേശിലും 6 മണ്ഡലങ്ങളിൽ വീതവും, വെസ്റ്റ് ബംഗാളിൽ എട്ടുമണ്ഡലങ്ങളിലും, ഝാർഖണ്ടിൽ മൂന്നു മണ്ഡലങ്ങളിലും, ജമ്മു കാശ്മീരിൽ ഒരു മണ്ഡലത്തിലും, ബീഹാറിൽ 5 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും.

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഇന്നു വോട്ടെടുപ്പ് നടക്കും.

ഡിമ്പിൾ യാദവ്, ഊർമ്മിള മട്ടോണ്ഡ്കർ, ബാബുൽ സുപ്രിയോ, സൽമാൻ ഖുർഷിദ്, ഉപേന്ദ്ര കുശ്‌വാഹ, കനയ്യ കുമാർ എന്നിവർ ഇന്നു ജനവിധി തേടും.

Leave a Reply

Your email address will not be published. Required fields are marked *