വായന സമയം: < 1 minute
കണ്ണൂർ :

സി.പി.എമ്മിന് പിന്നാലെ യു.ഡി.എഫിനെതിരെയും കണ്ണൂരിൽ കള്ളവോട്ട് ആരോപണം . മുസ്ലിം ലീഗ് പ്രവർത്തകൻ രണ്ടു തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കല്യാശേരി മാടായി 69 , 70 നമ്പർ ബൂത്തുകളിലാണ് കള്ള വോട്ട് നടന്നത്. മുഹമ്മദ് ഫായിസ് എന്ന ആളാണ് രണ്ടു തവണ വോട്ട് ചെയ്തത്. ആഷിഖ് എന്നൊരാളും പല തവണ വോട്ട് ചെയ്തിട്ടുണ്ടെന്നു എൽ.ഡി.എഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് എൽ.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്.

നേരത്തെ കാസര്‍കോട് മണ്ഡലത്തിൽ പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ സി.പി.എം പഞ്ചായത്ത് അംഗം സെലീനയും, മുൻ പഞ്ചായത്ത് അംഗം സുമയ്യയും, പത്മിനി എന്ന ഒരു സ്ത്രീയും കള്ളവോട്ട് ചെയ്തെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

avatar
  Subscribe  
Notify of