Fri. Apr 26th, 2024
ധർമശാല:

ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ തൊഴിൽ സുരക്ഷിതത്വവും പുനരധിവാസവും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് ജില്ലാശുഭയാത്ര ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാർക്ക് എല്ലാ സൗകര്യവും സർക്കാർ ഓഫീസുകളിൽ ഒരുക്കും.

താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി ആലോചിക്കും, മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാർക്ക് അർഹമായത് കൊടുക്കുകയെന്ന കടമയാണ് സർക്കാർ നിർവഹിക്കുന്നത്‌. ജീവിക്കാനുള്ള കരുത്തുറ്റ മനസ്സ്‌ അവരിൽ ഉണ്ടാക്കുകയാണ്‌ പൗരസമൂഹത്തിന്റെ ധർമം.

അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിച്ച്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ട്‌ പോകും, മന്ത്രി വ്യക്തമാക്കി.
രണ്ടുലക്ഷം രൂപ വിലയുള്ള 20 ഇലക്ട്രോണിക് വീൽചെയറാണ്‌ വിതരണം ചെയ്‌തത്‌. പാപ്പിനിശേരിയിലെ അഞ്ജുവിന് വീൽചെയർ നൽകി മന്ത്രി ഉദ്ഘാടനം ചെയ്‌തു.

മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ എൻജിനീയറിങ്‌ കോളേജിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. വൈസ്‌ ചെയർമാൻ വി സതീദേവി, കെ പ്രകാശൻ, ഡോ വി ഒ രജനി, ടി ജയകുമാർ എന്നിവർ സംസാരിച്ചു. കെ മൊയ്തീൻകുട്ടി സ്വാഗതവും ജോസ്‌കുഞ്ഞ്‌ നന്ദിയും പറഞ്ഞു.