Fri. Apr 19th, 2024
തൊടുപുഴ:

എല്ലാ വീടുകള്‍ക്കും ശൗചാലയ സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിന്​ പിന്നാലെ ഇടുക്കി ജില്ല ഒ ഡി എഫ് പ്ലസ്​ പദവി നേടാനൊരുങ്ങുന്നു. ജില്ല ഭരണകൂടത്തി​ൻെറ നേതൃത്വത്തില്‍ ജില്ല ശുചിത്വ മിഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം. ഗ്രാമങ്ങളെ മാലിന്യമുക്തമാക്കി ശുചിത്വ സുന്ദരമാക്കുകയാണ് ലക്ഷ്യം.

ജില്ലയിലെ 52 ഗ്രാമ പഞ്ചായത്തുകളിലും വില്ലേജ്​ അടിസ്ഥാനത്തില്‍ ഒ ഡി എഫ് പ്ലസിനായുള്ള അനിവാര്യമാനദണ്ഡങ്ങള്‍ നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും വൃത്തിയുള്ള ശൗചാലയം ഉറപ്പാക്കുന്നതിന്​ പുറമെ പഞ്ചായത്തുകളില്‍ ആവശ്യാനുസരണം കൃത്യമായി പരിപാലിക്കുന്ന വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയങ്ങള്‍, സ്‌കൂളുകള്‍, പഞ്ചായത്ത് ആസ്ഥാനം എന്നിവിടങ്ങളില്‍ പ്രത്യേക ശുചിമുറികള്‍, മലിനജലം കെട്ടിനില്‍ക്കാതെയും മാലിന്യക്കൂമ്പാരങ്ങളില്ലാതെയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ എന്നിവ കൂടി ഒരുക്കും.

ഗ്രാമപഞ്ചായത്തുകളിലെ 80 ശതമാനം വീടുകളിലും എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളില്‍ ശുചിത്വ ബോധവത്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ മുതലായവ കൂടി പ്രദർശിപ്പിച്ചിട്ടു​െണ്ടങ്കില്‍ മാത്രമേ ഒ ഡി എഫ്​ പ്ലസ് പദവി കൈവരിക്കാനാവൂ

By Divya