Thu. Mar 28th, 2024
പാറശാല:

ലിജോയ്ക്കു ഇനി ശ്വാസം നൽകുന്നത് പുത്തൻ വെന്റിലേറ്റർ. സ്വയം ശ്വാസമെടുക്കാൻ കഴിയാത്ത അപൂർവരോഗം ബാധിച്ച് 13 വർഷമായി വെന്റിലേറ്റർ വഴി ജീവൻ നില നിർത്തുന്ന പാറശാല നെടുവാൻവിള മച്ചിങ്ങത്തോട്ടത്ത് വീട്ടിൽ സി ലിജോ (33)യ്ക്കു സിംഗപ്പൂർ റെഡ്ക്രോസ് യൂണിറ്റിന്റെ സഹകരണത്തോടെ ഇന്ത്യൻ റെഡ്ക്രോസ് സെ‍ാസൈറ്റിയാണ് നാലര ലക്ഷം രൂപ വിലവരുന്ന വെന്റിലേറ്റർ സൗജന്യമായി നൽകിയത്. റെഡ്ക്രോസ് ജില്ലാ പ്രസിഡന്റ് കൂടിയായ ജില്ലാകലക്ടർ ഡോ നവജ്യേ‍ാത് ഖോസ ഇന്നലെ വീട്ടിലെത്തി വെന്റിലേറ്റർ ലിജോക്ക് കൈമാറി.

2008നവംബർ 24ന് ശ്വസിക്കാൻ കഴിയാതെ ദുരിതജീവിതം നയിക്കുന്ന ലിജോയുടെ വാർത്ത പ്രസിദ്ധീകരിച്ചതോടെ വായനക്കാർ നൽകിയ സഹായധനം ഉപയോഗിച്ചാണ് ആദ്യ വെന്റിലേറ്റർ വാങ്ങുന്നത്. മൂന്ന് വെന്റിലേറ്റർ ഇതുവരെ മാറ്റിയിട്ടുണ്ട്. ചികിത്സയ്ക്ക് വേണ്ടി സ്വന്തം വീടു വരെ വിറ്റ് വാടക വീട്ടിൽ സഹോദരനെ‍ാപ്പം കഴിയുന്ന ലിജോയുടെ സ്ഥിതി ആറ് മാസം മുൻപ് പ്രസിദ്ധീകരിച്ചു. വാർത്തയെത്തുടർന്നു വീട്ടിലെത്തിയ കലക്ടറോടു നിലവിലെ വെന്റിലേറ്റർ തകരാറിലായതിനാൽ മാറ്റാൻ ലിജോ സഹായം അഭ്യർഥിച്ചിരുന്നു.

By Divya