27.6 C
Kochi
Monday, November 29, 2021

Daily Archives: 28th July 2021

തണ്ണിത്തോട്:കാടിനുള്ളിൽ നാടൻ ഭക്ഷണമൊരുക്കി ആരണ്യകം. വനിതകളുടെ കൈപ്പുണ്യത്തിൽ കാടിനു നടുവിൽ നാടൻ ഭക്ഷണത്തിൻ്റെ രുചിക്കൂട്ട് ഒരുക്കി ‘ആരണ്യകം കഫേ’ പുനരാരംഭിച്ചു. കോന്നി – തണ്ണിത്തോട് റോഡിലെ യാത്രക്കാർക്കും കോവിഡ് നിയന്ത്രണങ്ങൾ മാറുമ്പോൾ അടവിയിലേക്ക് എത്തുന്ന സഞ്ചാരികൾക്കും ഇനി പ്രകൃതിയെ പ്രണയിച്ച് നാടൻ രുചി വൈവിധ്യം അനുഭവിച്ചറിയാം.മികച്ച രീതിയിൽ പ്രവർത്തിക്കുകയായിരുന്ന ലഘു ഭക്ഷണശാല കോവിഡ് നിയന്ത്രണത്തെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് പുനരാരംഭിക്കാൻ വൈകിയതോടെ ഈറ്റ മേഞ്ഞ മേൽക്കൂര ഉൾപ്പെടെ ചിതലെടുത്ത്...
തിരുവനന്തപുരം:കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇത്തവണത്തെ ഓണനാളുകളും കോവിഡ് തകര്‍ത്തെറിഞ്ഞതോടെ പലിശയ്ക്ക് പണമെടുത്ത് പാക്കളങ്ങളില്‍ പാവുകളിറക്കിയ തൊഴിലാളികള്‍ തീരാദുരിതത്തിലായി. ബാലരാമപുരം കൈത്തറി മേഖലക്ക് വേണ്ടി രാപ്പകല്‍ വ്യാത്യാസമില്ലാതെ ജോലി നോക്കുന്ന ഒരു വിഭാഗമാണ് പാക്കളങ്ങളിലെ നെയ്ത്തുകാർ.എന്നാല്‍ ഈ തൊഴിലാളികളെ ഇന്നും കൈത്തറി മേഖലയിലെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. ഓണം അടുത്തതോടെ രാപ്പകലില്ലാതെ പാക്കളങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് ഇപ്പോള്‍ ദുരിതത്തിലായത്. പരമ്പരാഗത കൈത്തറിയുടെ ഈറ്റില്ലമായ...
കു​റ്റി​ക്കാ​ട്ടൂ​ർ:ടി ​പി ​ആ​ർ നി​ര​ക്കി​ൽ നി​ര​ന്ത​ര വർദ്ധന നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി ഗ​തി​കേ​ടിൻറെ ച​ല​ഞ്ച് ഒ​രു​ക്കി വ്യാ​പാ​രി​ക​ൾ. പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ ച​ല​ഞ്ചു​മാ​യി വ്യാ​പാ​രി​ക​ൾ രം​ഗ​ത്തു​വ​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ടി ​പി ​ആ​ർ നി​ര​ക്ക് കൂ​ടി​യ​തു കാ​ര​ണം ദി​വ​സ​ങ്ങ​ളാ​യി ഡി ​കാ​റ്റ​ഗ​റി​യി​ലാ​ണ്. ഇ​തു​മൂ​ലം ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി​യാ​ണ്.കൊവി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം ഉ​ള്ള​വ​രും മാ​ത്രം ടെ​സ്​​റ്റു​ക​ൾ ന​ട​ത്തു​ന്ന​ത് കാ​ര​ണം ടി ​പി ​ആ​ർ...
കോട്ടയം:പ്രതാപകാലത്തേക്ക്‌ വീണ്ടും കുതിച്ച്‌ നാട്ടകം ട്രാവൻകൂർ സിമന്റ്‌ ഫാക്ടറി. കോൺക്രീറ്റ്‌ പോസ്‌റ്റ്‌ നിർമാണം, ഗ്രേ സിമന്റ്‌ ഉൽപാദനം എന്നീ പദ്ധതികളാണ്‌ ഫാക്ടറിയുടെ പുതുപ്രതീക്ഷ. പ്രാരംഭമായി പോസ്‌റ്റ്‌ നിർമാണ യൂണിറ്റിനായി ആറുകോടിയും ഗ്രേ സിമന്റ്‌ ഉൽപാദനത്തിനായി 10 കോടിയും സർക്കാർ നൽകി.തൻവർഷം പ്രവർത്തനമൂലധനമായി രണ്ടരക്കോടിയുടെ സഹായവും ലഭിച്ചു. ഉൽപാദനം വേഗത്തിൽ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. നിലവിലെ ഉൽപന്നമായ വാൾപുട്ടി നവീകരണമാണ്‌ മറ്റൊരുപദ്ധതി.ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ സിമന്റ്‌ ഫാക്ടറിയെ...
പത്തനാപുരം:പട്ടാഴി കടുവാത്തോട് ഇടക്കടവ് പാലത്തില്‍ കൈവരിക്ക്​ മുകളില്‍ സുരക്ഷ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. ആറിന് കുറുകെ പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇടക്കടവ് പാലം. തിരക്കേറിയ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യക്ക്​ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.കഴിഞ്ഞ ദിവസം മീനം സ്വദേശിയായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതാണ് അവസാന സംഭവം. മൂന്നു ദിവസത്തിനുശേഷം ഇളങ്ങമംഗലം കടവിലാണ് മൃതദേഹം കണ്ടത്. രണ്ടു മാസം മുമ്പ് ചെളിക്കുഴി സ്വദേശിയായ...
എറണാകുളം:മഴ കനത്തതോടെ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കൂട്ടമായെത്തുന്ന ഒച്ചുകളെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ഒച്ചുകളെ നിയന്ത്രിച്ചില്ലെങ്കിൽ കൃഷി മാത്രമല്ല മനുഷ്യ ജീവിതംതന്നെ ഇവ ദുസ്സഹമാക്കുന്ന അവസ്ഥയാണുള്ളത്.വീടുകളിലും കൃഷിയിടങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ നിറഞ്ഞു കഴിഞ്ഞു. വാഴത്തോട്ടത്തിലും കൃഷിയിടങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകൾ സന്ധ്യയോടെ വീടുകളിലേക്കും കയറിത്തുടങ്ങും. ഇവയെ ഉപ്പു വിതറി തുരത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.കൊച്ചി നഗരത്തിലും, കാക്കനാട്, കളമശ്ശേരി, ഏലൂർ തുടങ്ങിയ...
മുക്കം:കാരശ്ശേരി പ‍ഞ്ചായത്തിലെ അള്ളി എസ്റ്റേറ്റിൽ കൊവിഡ് പരിശോധനയ്ക്കിടയിൽ പഞ്ചായത്തംഗവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മർദനമേറ്റ ഇരുവരും ചികിത്സ തേടി ആശുപത്രികളിൽ പ്രവേശിച്ചു. പഞ്ചായത്ത് അംഗത്തെ ഹെൽത്ത് ഇൻസ്പെക്ടർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി.കൊവിഡ് ഡേറ്റ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണു വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. പഞ്ചായത്തംഗം അഷ്റഫ് തച്ചാറമ്പത്തും തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ...
മറയൂർ:കർഷകർക്ക് പച്ചക്കറി വിളകൾ സംഭരിച്ചതിനുള്ള കുടിശ്ശികത്തുക ഉടൻ നടത്തുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചതിൽ കർഷകർ പ്രതീക്ഷയിൽ. കാന്തല്ലൂർ വട്ടവടയിൽ ശീതകാല പച്ചക്കറി കർഷകർക്കായി ഹോർട്ടികോർപ് നൽകുവാനുള്ളത് 40 ലക്ഷത്തിലധികം രൂപയാണ്. മിക്ക കർഷകർക്കും 50000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ തുക നൽകുവാനുണ്ട്.ഇതിനാൽ തന്നെ മറ്റു ഉപജീവന മാർഗ്ഗമില്ലാതെ കടംവും മറ്റും വാങ്ങി വീണ്ടും വീണ്ടും കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലാകുന്നു. മുൻ...
പാലക്കാട്: പെണ്ണുകാണൽ സൽക്കാരത്തിന് വിളിച്ചു വരുത്തി, പണവും സ്വർണാഭരണവും കവർച്ച നടത്തുന്നത് പതിവാക്കിയ സംഘത്തെ തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ സ്വദേശിയായ മധ്യവയസ്കനും അയാളുടെ അടുത്ത ബന്ധുവുമാണ് അക്രമത്തിനിരയായി കബളിപ്പിക്കപ്പെട്ടത്. 2021 മാർച്ച് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.പെണ്ണുകാണൽ ചടങ്ങിന് വിളിച്ചു വരുത്തി, കൈവശമുണ്ടായിരുന്ന ഏഴായിരം രൂപയും, സ്വർണമോതിരവും, മൊബൈൽഫോണുകളും പ്രതികൾ കവർച്ച ചെയ്തു. കൂടാതെ ഇവരിൽ നിന്നും എടിഎം കാർഡുകളും പിൻ നമ്പറും കൈവശപ്പെടുത്തി,...
കൽപ്പറ്റ:സാമൂഹ്യ വിരുദ്ധ വാട്സാപ്പ്‌ ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ സജീവമാകുന്നതിനാൽ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ ഇന്റർനെറ്റ്‌ നമ്പർ ഉപയോഗിച്ച് നിർമിച്ച വാട്സാപ്പ്‌ ഗ്രൂപ്പുകൾ സജീവമാകുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തമ്മിലുള്ള പോർവിളികളും ഗ്രൂപ്പിൽ സജീവമാകുന്നതായി സൈബർ പൊലീസിന്റെ നിരീക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്.അറക്കൽ തറവാട്, മരണ ഗ്രൂപ്പ്‌ തുടങ്ങിയ പേരുകളിലാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഓൺലൈൻ ക്ലാസുകളുടെ മറവിലാണ് വിദ്യാർത്ഥികൾ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നത്. ഒരു വാട്സാപ്പിനുള്ളിൽ രഹസ്യമായ...