27 C
Kochi
Sunday, December 5, 2021

Daily Archives: 16th July 2021

ഫഹദ് ഫാസിലിനെ നായകനായെത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം മാലിക്കിനെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് വഴിയാണ് ഒമർ ലുലു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’ എന്നാണ് ഒമർ ലുലു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഒമർ ലുലുവിന്റെ വിമർശനം.https://www.facebook.com/omarlulu/posts/358099915672468 
കുണ്ടറ:സ്വന്തമായൊരു വീട്‌, ജീവിതത്തോളം വലിയ സ്വപ്‌നമായിരുന്നു രാജന്‌ അത്‌. അപകടം കൺമുന്നിൽ നിൽക്കവേ അപരൻ്റെ ജീവനുവേണ്ടി ചാടിയിറങ്ങുമ്പോൾ ആ സ്വപ്‌നം രാജനെ തടഞ്ഞില്ല. ജീവവായു നിലച്ചുപോയ കിണറ്റിനുള്ളില്‍ മൂന്നുജീവനുകൾ പിടയുന്നതു കണ്ടമാത്രയിൽ അയാൾക്ക്‌ മറ്റൊന്നും ചിന്തിക്കാൻ കഴിയുമായിരുന്നില്ല.ദുരന്തത്തിൻ്റെ കിണറാഴത്തിൽ മാനവികതയുടെ സ്നേഹനിശ്വാസമായി രാജൻ വിടപറയുമ്പോൾ വാടകവീട്ടിൽ ചിറകറ്റ സ്വപ്‌നങ്ങളായി നിത്യയും രണ്ടു മക്കളും. കിണറ്റിലിറക്കാനുള്ള കോൺക്രീറ്റ് തൊടിയുടെ ഇടപാടിന്റെ ഭാഗമായാണ് കോവിൽമുക്കിൽ കിണർ നിർമിക്കുന്നിടത്ത് രാജൻ എത്തിയത്.അവിടെ...
കോട്ടയം:അതിരമ്പുഴ കേന്ദ്രീകരിച്ച്‌ പിൽഗ്രിം ടൂറിസം സെന്റർ രൂപീകരിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചാവറയച്ചൻ്റെ സ്‌മരണയ്‌ക്കായി മാന്നാനത്ത്‌ മ്യൂസിയം ഒരുക്കും. അതിരമ്പുഴ കവലയുടെ വികസനത്തിന്‌ ഫണ്ട്‌ കൈമാറിയിട്ടുണ്ട്‌.ഏറ്റുമാനൂരിൽ മിനി സിവിൽസ്‌റ്റേഷൻ നിർമിക്കാൻ നടപടിയായെന്നും അദ്ദേഹം പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനുരുദ്ധാരണ പ്രവൃത്തികളുടെ ഉദ്‌ഘാടനചടങ്ങിൽ മുഖ്യപ്രഭാഷണവും ശിലാഫലകം അനാച്ഛാദനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഏറ്റുമാനൂർ ആശുപത്രിക്ക്‌ നാല്‌ കോടി രൂപ...
തെന്മല:സ്വന്തം വിലാസത്തിനൊപ്പം 691309 എന്ന് പിൻകോഡ് കഴുതുരുട്ടിക്കാർക്ക് നഷ്മാകുമോ?പഞ്ചായത്തിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ അരനൂറ്റാണ്ടിലധികം നാടിൻ്റെ വിലാസമായിരുന്ന കഴുതുരുട്ടി പോസ്റ്റ് ഓഫിസ് എന്നെന്നേക്കുമായി ഇല്ലാതാകും. നിലവിൽ പ്രവർത്തിക്കുന്ന വാടകക്കെട്ടിടം ഒഴിയുന്നതിനുള്ള സാവകാശം ഈ മാസം അവസാനിക്കുകയാണ്.പ്രവർത്തിക്കാൻ സ്ഥലം അനുവദിക്കുമെന്ന പഞ്ചായത്തിൻ്റെ വാഗ്ദാനം നടപ്പായില്ലെങ്കിൽ പ്രദേശം ഇനി തൊട്ടടുത്ത തെന്മല പോസ്റ്റ് ഓഫിസിൻ്റെ നിയന്ത്രണത്തിലാവും. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്ത് നേരത്തെ മാവേലിസ്റ്റോർ പ്രവർത്തിച്ചിരുന്ന സ്ഥലം...
കായംകുളം:ചികിത്സയ്ക്കു കോടികളുടെ ചെലവ് വേണ്ടിവരുന്ന എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ജനിതകരോഗം ബാധിച്ചിട്ടും തളരാതെ പഠിച്ച ഗൗതമിക്ക് (15) എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ചലനശേഷിയില്ലാത്ത ശരീരവുമായാണ് ഇതുവരെ ഗൗതമി പഠിച്ചത്.പത്തിയൂർ തൂണേത്ത് സ്കൂൾ അധ്യാപകനായ മുതുകുളം വടക്ക് ചാങ്ങയിൽ വടക്കതിൽ കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളായ ഗൗതമിയുടെ വിജയത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും മുതുകുളം സമാജം ഹൈസ്കൂളിലെ അധ്യാപകരും ആഹ്ലാദത്തിലാണ്.ഒന്നാംക്ലാസ് മുതൽ അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് പഠിച്ചത്.പഠിച്ച...
തൊടുപുഴ:തൊടുപുഴയുടെ വികസനത്തിൽ നിർണായക സാധ്വീനം ചെലുത്തിയേക്കാവുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികൃതരോട് റിപ്പോർട്ട് തേടി. ഇതിനു പിന്നാലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം അദ്ദേഹം പാലവും അപ്രോച്ച് റോഡിന് ഏറ്റെടുത്ത സ്ഥലവും സന്ദർശിച്ചു.തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസ്സം ഉടൻ പരിഹരിക്കാൻ തൊടുപുഴയിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാലം പൂർത്തിയാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം...
മൂ​ന്നാ​ർ:കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ ആ​വി​യ​ന്ത്രം സ്ഥാ​പി​ച്ച്​ ലോ ​കാ​ർ​ഡ്​​ ഫാ​ക്​​ട​റി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഫാ​ക്​​ട​റി​യു​ടെ ക​വാ​ട​ത്തി​ൽ കോ​വി സ്​​റ്റീം എ​ന്ന യ​ന്ത്ര​മാ​ണ് സ്ഥാ​പി​ച്ച​ത്. മാ​സ്​​കും സാ​നിറ്റയ്സ​റും​കൊ​ണ്ട് കൊ​റോ​ണ​യെ ചെ​റു​ക്കു​ന്ന പ​തി​വി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി ആ​വി​കൊ​ണ്ട്​ കൂ​ടി​യു​ള്ള പ്ര​തി​രോ​ധ​മാ​ണ്​ ല​ക്ഷ്യം. ദേ​വി​കു​ള​ത്തി​ന​ടു​ത്തു​ള്ള ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാന്റേഷൻ്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്​​ട​റി​യാ​ണി​ത്.1879ൽ ​ബ്രി​ട്ടീ​ഷു​കാ​ർ ആ​രം​ഭി​ച്ച ഫാ​ക്​​ട​റി​യു​ടെ ഇ​പ്പോ​ഴ​ത്തെ മാ​നേ​ജ​ർ ജി ​പ്ര​ഭാ​ക​റിൻ്റെ ആ​ശ​യ​മാ​ണ് കോ​വി സ്​​റ്റീം. തൊ​ഴി​ലാ​ളി​ക​ൾ ഫാ​ക്​​ട​റി​യി​ലേ​ക്ക്​ ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും ആ​വി കൊ​ള്ള​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ണ്.വൈ​ദ്യു​തി...
തൃശൂർ∙എഐസിസിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ 1100 കേന്ദ്രങ്ങളിൽ ഇന്ധന വിലവർധനയ്ക്ക് എതിരെ ഡിസിസിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി. ജില്ലാതല‌ ഉദ്ഘാടനം സ്വരാജ് റൗണ്ടിൽ ടിഎൻ പ്രതാപൻ നിർവഹിച്ചു. ഡിസിസി പ്രസിഡന്റ് എംപി വിൻസന്റ് അധ്യക്ഷത വഹിച്ചു.പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, ജോസഫ് ടാജറ്റ് ,ലീലാമ്മ തോമസ്, ജോസ് വള്ളൂർ , സിഎസ് ശ്രീനിവാസൻ, സിഒ ജേക്കബ്, ഐപി പോൾ, സിബി ഗീത, കെഎച്ച് ഉസ്മാൻഖാൻ, ബൈജു...
കൊച്ചി:കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകി. 62 വിദ്യാർത്ഥികളാണ് പരാതി നൽകിയത്. സംഭവത്തിൽ സംസ്കൃത സാഹിത്യ വിഭാഗം മേധാവിക്ക് എതിരെ നടപടി എടുക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപകൻ ഡോ സംഗമേശൻ വിശദീകരണം നൽകിയിരുന്നു. പരീക്ഷ ചെയർമാനായി നിയോഗിച്ചുള്ള ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സംസ്കൃത സാഹിത്യ വിഭാഗം അധ്യാപകനായ സംഗമേശൻ...
മം​ഗ​ലം​ഡാം:മം​ഗ​ലം​ഡാം അ​ണ​ക്കെ​ട്ടി​ലെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വ്യാ​ഴാ​ഴ്ച കാ​ല​ത്ത് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 76.7 എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ഷ​ട്ട​റു​ക​ൾ മൂ​ന്ന് സെ.​മീ. വീ​തം ഉ​യ​ർ​ത്തി. റൂ​ൾ ക​ർ​വ്​ പ്ര​കാ​രം അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം ക്ര​മീ​ക​രി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തിെൻറ തോ​ത​നു​സ​രി​ച്ച് തു​റ​ന്ന ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തു​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.