27 C
Kochi
Sunday, December 5, 2021

Daily Archives: 4th July 2021

ചിറക്കടവ്:‘ 60 കിലോമീറ്റർ വേഗത്തിൽ വരുന്ന കാറിൻ്റെ വേഗം 40 കിലോമീറ്ററാക്കിയാലും ഈ വളവ് തിരിഞ്ഞുകിട്ടില്ല. വേഗം 30 കിലോമീറ്റർ താഴെയാക്കേണ്ടി വന്നു’. ലോക നിലവാരത്തിൽ നിർമിക്കുന്ന പൊൻകുന്നം – പ്ലാച്ചേരി റോഡിലെ ചിറക്കടവ് എസ്ആർവി സ്കൂളിന് സമീപത്തെ വളവിൻ്റെ അവസ്ഥ ഡ്രൈവറായ ചിറക്കടവ് ലക്ഷ്മി വിലാസത്തിൽ അതുൽ അനിൽകുമാറിൻ്റെ വാക്കുകളാണിത്.‘തെക്കേത്തുകവല ഭാഗത്തു നിന്നു പോകുന്ന വണ്ടികൾക്ക് ന്യായമായ വേഗം ഉണ്ടാകും. ഇവ വളവിൽ തിരിഞ്ഞു കിട്ടാൻ...
അഞ്ചൽ:ഗവ സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയെടുക്കുന്നതിന് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തംഗവും പൊതുപ്രവർത്തകനും പൊലീസിൽ പരാതി നൽകി. അഞ്ചൽ ഈസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് കഴിഞ്ഞദിവസം മണ്ണെടുത്ത് നിർമാണം നടക്കുന്ന അഞ്ചൽ ബൈപാസിനോട് ചേർന്നുള്ള സ്വകാര്യവസ്തുവിൽ തള്ളിയിരിക്കുന്നത്. ഇതിനെതിരെ അഞ്ചൽ പഞ്ചായത്തംഗമായ ജി ബിനുവും പൊതുപ്രവർത്തകനായ എം മണിക്കുട്ടനുമാണ്​ പരാതി നൽകിയത്.സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നിർമാണപ്രവർത്തനത്തിനു വേണ്ടി ഇടിച്ചുനിരപ്പാക്കിയ മണ്ണ്, നിർമാണം നടക്കുന്ന അഞ്ചൽ ബൈപാസിൽ...
കുന്നിക്കോട്:ചിരി പരിഹാര സെല്ലില്‍ വിളിച്ച് പരാതി പറഞ്ഞ ആദിത്യക്ക്​ മണിക്കൂറിനുള്ളില്‍ പൊലീസ് മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കി. സൈക്കിൾ മോഷണം പോയി വിഷമത്തിൽ വിളക്കുടി സ്വദേശിനിയായ ഏഴാം ക്ലാസുകാരി ആദിത്യ 'സഹായിക്കണം' എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. കോവിഡ് കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാറി​ൻ്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ചിരി.വീട്ടുമുറ്റത്തു വച്ചിരുന്ന സൈക്കിൾ മൂന്നുദിവസം മുമ്പ്​ രാത്രിയിലാണ് മോഷണം പോയത്. പിറ്റേന്ന്​ രാവിലെ...
കണ്ണൂർ:പരമ്പരാഗത മത്സ്യമേഖലയായ കാട്ടാമ്പള്ളിയിൽ നൂതനമത്സ്യകൃഷിയുടെ വിജയഗാഥ. വള്ളുവൻകടവ്‌ പ്രദേശത്ത്‌ കായലോരം സംഘകൃഷി കൂട്ടായ്‌മ നടത്തിയ കൂട്‌ മത്സ്യകൃഷിയാണ്‌ വല നിറയെ വിജയം നേടിയത്‌. ഫിഷറീസ്‌ വകുപ്പിൻറെ പ്രത്യേക പദ്ധതിയിൽ സർക്കാരിൻറെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ്‌ കൃഷി നടത്തുന്നത്‌. സംരംഭത്തിന്‌  അഞ്ച്‌ ശതമാനം തുകയാണ്‌ അംഗങ്ങൾ ചെലവഴിച്ചത്‌. ബാക്കി  ഫിഷറീസ്‌ വകുപ്പ്‌ നൽകി. 2019ലാണ്‌ സംഘം കൂട്‌ കൃഷി സംരംഭത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്‌. കൃഷിക്കായുള്ള സജജീകരണങ്ങളെല്ലാം സംഘാംഗങ്ങൾ  ചെയ്‌തു.കൂടും...
വാഴൂർ:ആവശ്യത്തിന് പോസ്​റ്റുമാൻമാർ ഇല്ലാത്തതുമൂലം വാഴൂർ പോസ്​റ്റ്​ ഓഫിസിൽ തപാൽ വിതരണം തടസ്സപ്പെടുന്നതായി പരാതി. അത്യാവശ്യം ലഭിക്കേണ്ട തപാലുകൾ സമയത്ത് ലഭിക്കാത്തതുമൂലം പൊതുജനങ്ങൾക്ക് പലവിധ ദുരിതങ്ങളും ബുദ്ധിമുട്ടുകളുമാണ് ഉണ്ടാകുന്നത്. നിലവിൽ ആകെ രണ്ട് പോസ്​റ്റുമാൻമാർ മാത്രമാണുള്ളത്.തേക്കാനം, പതിനേഴാം മൈൽ, വൈരമല ഭാഗങ്ങളിലാണ് പ്രധാനമായും തപാലുകൾ അനന്തമായി വൈകുന്നത്. ജൂൺ 26ാം തീയതി വന്ന രജിസ്റ്റേർഡ് പോസ്​റ്റ്​ ഈ മാസം രണ്ടാം തീയതി കഴിത്തിട്ടും കിട്ടാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു....
മ​ണ്ണ​ഞ്ചേ​രി:സ്പി​രി​റ്റ് നി​റ​ച്ച ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട്​ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പാ​ല​ക്കാ​ട് പു​തു​ക്കോ​ട് മു​ത്ത​യം​കോ​ഡ് വീ​ട്ടി​ൽ എം ശ്രീ​ജി​ഷ് (28), ഡ്രൈ​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​മി​ത്കു​മാ​ർ (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന്​ തി​രു​വ​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ട്രാ​ൻ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യ 30,000 ലി​റ്റ​ർ സ്പി​രി​റ്റു​മാ​യെ​ത്തി​യ...
വെഞ്ഞാറമൂട്:നല്ല ഉശിരുള്ള തൊഴിലാളിയാണ്‌ ചന്ദ്രികാമ്മ. എഴുപതുകളിൽ മലഞ്ചരക്കുകൾ തലച്ചുമടായി ചന്തയിലെത്തിച്ച്‌ തുടങ്ങിയ തൊഴിലാളി ജീവിതം. പ്രായം അറുപത്തിയൊന്ന്‌ ആയിട്ടും അധ്വാനത്തിന്‌‌ കുറവില്ല.തുടക്കത്തിൽ പല കോണിൽനിന്നുണ്ടായ മോശം അഭിപ്രായങ്ങളെയും പരിഹാസങ്ങളെയും തള്ളിക്കളഞ്ഞ് 38 വർഷം‌ ചുമട്ടുത്തൊഴിലാളിയായി ജീവിച്ചു‌ നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രികാമ്മ. മാണിക്കൽ പഞ്ചായത്തിലെ മൂളയം എന്ന ഗ്രാമത്തിലാണ് അവർ തൊഴിലാളി ജീവിതം ആരംഭിക്കുന്നത്. മൂളയത്ത് ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) രൂപീകരിച്ചപ്പോൾ അതിലും അംഗമായി.എഴുപതുകളിൽ അടയ്ക്ക, കൊപ്ര, ഉൾപ്പെടെയുള്ള...
കണ്ണൂർ:അഴീക്കൽ വഴി സ്ഥിരം ചരക്കു നീക്കമെന്ന സ്വപ്നത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ബ്രിട്ടിഷുകാർ എത്തുന്നതിനു മുൻപേ തുറമുഖ സാധ്യത പ്രയോജനപ്പെടുത്തിയ തീരമായിരുന്നു അഴീക്കലിലേത്. അറയ്‌ക്കൽ രാജവംശവുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടിരുന്ന അറബികളും ലക്ഷദ്വീപുകാരുമായിരുന്നു ആദ്യകാലത്തു തുറമുഖത്തിന്റെ മുഖ്യ ഉപയോക്‌താക്കൾ.സ്വാതന്ത്ര്യത്തിനു ശേഷം തിരക്കേറിയ തുറമുഖമാകുമെന്നു പ്രതീക്ഷിച്ചെങ്കിലും പല കാരണങ്ങളാൽ അഴീക്കൽ തഴയപ്പെട്ടു.അഴീക്കലിൽ നിന്നു മുടങ്ങാതെ ചരക്ക് സർവീസ് ഉറപ്പു നൽകിയാണ് റൗണ്ട് ദ കോസ്റ്റ് കടന്നുവന്നിരിക്കുന്നത്. പ്രതീക്ഷ അസ്ഥാനത്താവില്ലെന്നു...
മൂ​വാ​റ്റു​പു​ഴ:ഗ​താ​ഗ​ത​ക്കു​രു​ക്കും സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യ​വും രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​ച്ചേ​രി​ത്താ​ഴ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പൊ​ലീ​സ് എ​യ്ഡ് പോ​സ്​​റ്റ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ട​ച്ച​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ബ​സ് സ്​േ​റ്റാ​പ്പു​ക​ൾ അ​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വി​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി.ഒ​രു എഎ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചിരു​ന്ന​ത്. ര​ണ്ട് പൊ​ലീ​സു​കാ​രും ജീ​പ്പും ഇ​വി​ടെ സ​ജീ​വ​മാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും അ​ടി​പി​ടി​യും ഒ​ക്കെ ഉ​ണ്ടാ​കു​മ്പോ​ൾ ആ​ദ്യം എ​ത്തി​യി​രു​ന്ന​ത് ഇ​വി​ടെ​നി​ന്നു​ള്ള പൊ​ലീ​സ് ആ​യി​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ...
കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള തർക്കവും ആരോപണങ്ങളും ഒഴിയുന്നില്ല. ആശുപത്രി ജീവിനക്കാർക്കെതിരെ കക്ഷിരാഷ്​ട്രീയ ഭേദമെന്യേ ജനപ്രതി നിധികളടക്കം കഴിഞ്ഞദിവസം ആരോപണവുമായെത്തിയിരുന്നു.ജീവനക്കാർ അവർക്ക് വേണ്ടപ്പെട്ടവർക്കും ബന്ധുക്കൾക്കും വാക്സിൻ നൽകുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ ശനിയാഴ്ച നടന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെ നടന്ന വാക്സിനേഷനിൽ ഏറെയും ജനപ്രതിനിധികളുടെ ബന്ധുക്കൾക്കെന്നും ആക്ഷേപമുയർന്നു.18-44 പ്രായപരിധിയിലുള്ള ഓൺലൈൻ രജിസ്ട്രേഷനിൽ 50 പേർ ഇന്നലെ എത്തിയില്ല. ദൂരെദേശങ്ങളിലുള്ളവരാണ് എത്താതിരുന്നത്. ഇതോടെ...