27 C
Kochi
Sunday, December 5, 2021

Daily Archives: 6th July 2021

മട്ടാഞ്ചേരി:തെരുവിൽ കഴിയുന്നവരെ സുന്ദരന്മാരാക്കുന്ന ദൗത്യം ഏറ്റെടുത്ത്​ മട്ടാഞ്ചേരി അഗ്​നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളൻറിയർമാർ. ലോക്ഡൗൺ മൂലം ഭക്ഷണംപോലും കഴിക്കാൻ കൈയിൽ പണമില്ലാതെ വലയുന്ന തെരുവിൽ കഴിയുന്നവരുടെ മുടിയും താടിയും വെട്ടി കുളിപ്പിച്ച് ഭക്ഷണവും നൽകി സന്തോഷിപ്പിക്കുകയാണിവർ.മോഹനൻ എന്ന വളൻറിയറുടെ നേതൃത്വത്തിൽ മൂന്ന് ഞായറാഴ്ചയായി നൂറോളം പേരുടെ മുടിയും താടിയും വെട്ടി. കഴിഞ്ഞ ഞായറാഴ്ച മാത്രം അമ്പതോളം പേരെയാണ് വൃത്തിയാക്കിയത്. പോസ്​റ്റ്​ വാർഡൻ റാഷിം ഇക്ബാലും...
തിരുവല്ല:മാർത്തോമ്മാ കോളജിൽ വനംവകുപ്പിന്റെ സാമൂഹിക വനവൽകരണ വിഭാഗവുമായി ചേർന്ന് വിദ്യാവനം (മിയാവാക്കി) ഒരുക്കുന്നു. കുറ്റപ്പുഴ തോടിന്റെ കരയിലായി 5 സെന്റിലാണ് വിദ്യാവനം നിർമിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് സ്വഭാവികമായി ആവാസ വ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാവനത്തിലൂഈ മണ്ണിൽ ചകിരിച്ചോർ, ചാണകം, ആട്ടിൻകാഷ്ഠം, പച്ചിലവളം എന്നിവ ചേർത്ത് ഇളക്കി കുഴി വീണ്ടും നിറയ്ക്കും.ഈ കുഴി ഒരു മീറ്റർ വീതമുള്ള പ്ലോട്ടുകളാക്കി മാറ്റും. ഓരോ പ്ലോട്ടിലും വലിയ മരം. ചെറിയ മരം, കുറ്റിച്ചെടി,...
മ​ല​പ്പു​റം:ജി​ല്ല​യി​ലെ ചാ​ലി​യാ​ർ, ക​ട​ലു​ണ്ടി പു​ഴ​ക​ളി​ൽ​നി​ന്ന് മ​ണ​ലെ​ടു​ക്കാ​നു​ള്ള സാ​ൻ​ഡ്​ ഓഡി​റ്റ്​ പൂ​ർ​ത്തി​യാ​യി​ട്ട്​ മാ​സ​ങ്ങ​ൾ. റി​പ്പോ​ർ​ട്ട്​ ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി​ക​ളിൽ കാ​ല​താ​മ​സം വ​രു​ന്ന​തി​നാ​ൽ മ​ണ​ലെ​ടു​പ്പ്​ വൈ​കു​ന്നു. ന​ട​പ​ടി​ക​ൾ നീ​ളു​ന്ന​തോ​ടെ ഒ​രു​ഭാ​ഗ​ത്ത്​ മ​ണ​ൽ​ക്ക​ട​ത്തും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചാ​ലി​യാ​ർ, ക​ട​ലു​ണ്ടി പു​ഴ​ക​ളി​ൽ​നി​ന്ന് മ​ണ​ൽ ക​ട​ത്തു​ന്ന​തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.സം​സ്ഥാ​ന​ത്ത്​ 30 പ്ര​ധാ​ന ന​ദി​ക​ളി​ലെ​യും അ​ഞ്ച്​ പോ​ഷ​ക ന​ദി​ക​ളി​ലെ​യും​ മ​ണ​ലെ​ടു​ക്കാ​നാ​യാ​ണ് സ​ർ​ക്കാ​ർ സാ​ൻ​ഡ്​ ഓ​ഡി​റ്റ്​ ന​ട​ത്തി​യ​ത്. ഇ​തി​ൽ 26 പ്ര​ധാ​ന ന​ദി​ക​ളു​ടെ​യും മൂ​ന്ന്​...
വിഴിഞ്ഞം:റേഷൻ കാർഡ് അപേക്ഷകർക്ക് മുന്നറിയിപ്പ് ഇല്ലാതെ ഫീസ് ഏർപ്പെടുത്തിയതായി പരാതി. പുതിയ റേഷൻ കാർഡ് അപേക്ഷകർക്ക് നൂറു രൂപയുടെ ചെലാനും പേരു കുറവു ചെയ്യൽ, പേരു ചേർക്കൽ, ജില്ല മാറൽ എന്നിവയ്ക്കും പണമൊടുക്കി പ്രത്യേകം ചെലാൻ എടുക്കണമെന്നാണ് വ്യവസ്ഥയെന്നും പരാതി ഉയർന്നു. റേഷൻ കാർഡുകൾ ലഭിക്കുന്നതിന് സപ്ലൈ ഓഫിസിൽ അടക്കേണ്ട ഫീസിനു പുറമെയാണ് ഇത്.അപേക്ഷ നൽകുന്നതിനുൾപ്പെടെ ഇത്തരം സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുമ്പോൾ അപേക്ഷകർ അവിടെയും ആവശ്യപ്പെടുന്ന പണം...
റാന്നി:പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യടക്കി. ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട സ്ഥിതി. ഇതുമൂലം ഗതാഗതക്കുരുക്കു രൂക്ഷം. കോവിഡ് ലോക്ഡൗൺ മുൻനിർത്തി സർക്കാർ പൊതു ഗതാഗതം നിർത്തിവച്ചിരുന്നു.ബസുകൾ ഓടാതായതോടെയാണ് സ്റ്റാൻഡ് പൂർണമായും സ്വകാര്യ വാഹനങ്ങൾ കയ്യടക്കിയത്. അടുത്തിടെ ബസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഏതാനും സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പെരുമ്പുഴ വഴി ഓടുന്നുണ്ട്. അവയ്ക്ക് സ്റ്റാൻഡിലേക്ക് കടക്കാൻ പറ്റാത്ത സ്ഥിതിയാണ്.റാന്നി വഴി ഓടുന്നതും സർവീസ്...
വടകര:കെട്ടിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾ കച്ചവടത്തിന് ഉപയോഗിക്കുമ്പോൾ വാഹനം നിർത്തുന്നത് റോഡിൽ. ഇതു മൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ലോക്ഡൗൺ നിയന്ത്രണത്തിൽ ഇളവുള്ള ദിവസങ്ങളി‍ൽ നഗരം വൻ ഗതാഗതക്കുരുക്കിലാണ്. കഴ‍ിഞ്ഞ കുറെ ദിവസമായി നഗരം നേരിടുന്ന വാഹനക്കുരുക്ക് മൂലം നൂറു കണക്കിനാളുകൾ ബുദ്ധിമുട്ടി.കണ്ണൂർ–കോഴിക്കോട് റൂട്ടിൽ ആംബുലൻസുകൾ കുരുങ്ങിക്കിടന്നു. ദേശീയപാതയിലെ കുരുക്ക് മൂലം സമീപത്തെ റോഡുകൾ വഴി തിരിച്ചു വിട്ട വാഹനങ്ങൾ ചെറിയ റോഡുകളിലും കുരുക്കുണ്ടാക്കി.നഗരത്തിലെ അൻപതോളം ബഹുനില...
ശാന്തൻപാറ:കേരളം– തമിഴ്നാട് അതിർത്തി മേഖലകളിൽ ഏലം, തേയില തോട്ടം തൊഴിലാളികൾക്ക്‌ കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമാക്കി. ബോഡിമെട്ട് ചെക്ക്പോസ്റ്റ്‌ കടക്കണമെങ്കിൽ തൊഴിലാളികളുടെ പക്കൽ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം. വാഹനത്തിൽ വരാവുന്ന തൊഴിലാളികളുടെ എണ്ണവും ക്രമപ്പെടുത്തിയിട്ടുണ്ട്‌.ഏഴ്‌ തൊഴിലാളിക്കാണ്‌ ഒരു ജീപ്പിൽ വരാനാവുക. ശാന്തൻപാറ, പൂപ്പാറ, ചെറിയാർ, ഉടുമ്പൻചോല തുടങ്ങിയ മേഖലകൾ കർശന നിയന്ത്രണത്തിലാണ്‌. കോവിഡ്മൂലം തമിഴ്നാട്ടിൽനിന്ന്‌ തൊഴിലാളികൾ വരാതായതോടെ തോട്ടം ഉടമകൾ കടുത്ത ബുദ്ധിമുട്ടിലായിരുന്നു. ഇതോടെയാണ്‌ അധികൃതർ നിയന്ത്രണങ്ങളോടെ തൊഴിലാളികളെ...
ആ​ല​പ്പു​ഴ:ന​ഗ​ര​ത്തെ ഒ​രാ​ഴ്​​ച രോ​ഗ​ഭീ​തി​യി​ലാ​ഴ്​​ത്തി​യ വ​യ​റി​ള​ക്ക​ത്തി​ന്റെയും ഛർ​ദി​യു​ടെ​യും ഉ​റ​വി​ടം കോ​ളി​ഫോം ബാ​ക്ടീ​രി​യ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. ന​ഗ​ര​ത്തി​ലെ ആ​ർഒ പ്ലാ​ന്റുക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ജ​ല​ത്തി​ന്റെ സാ​മ്പി​ളി​ലാ​ണ്​ ഇ​ത്​ തി​രി​ച്ച​റി​ഞ്ഞ​ത്. 10 ജ​ല സാ​മ്പി​ളു​ക​ളി​ൽ എ​ട്ടു​മു​ത​ൽ 13 ശ​ത​മാ​നം വ​രെ​യാ​ണ് കോ​ളി​ഫോം ബാ​ക്ടീ​രി​യ ഉ​െ​ണ്ട​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.അ​തി​നി​ടെ, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച ഇ​റ​ച്ചി​യു​ടെ സാ​മ്പി​ളി​ലും ചെ​റി​യ​തോ​തി​ൽ ഇ-​കോ​ളി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ളുടെ ശ​രീ​ര​ത്തു​നി​ന്ന്​ സ്വാ​ബ്​ ശേ​ഖ​രി​ച്ച്​ റോ​ട്ടാ, എ​​ൻ​റ​റോ വൈ​റ​സു​ക​ളുടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന്​ ജി​ല്ല...
കോ​ട്ട​യം:ടൈം​സ് ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച -യു​വ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കാ​യി പു​റ​ത്തി​റ​ക്കി​യ റാ​ങ്കി​ങ്​ പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​നം നി​ല​നി​ർ​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല. പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൂ​ന്നാം​സ്ഥാ​നം സ​ർ​വ​ക​ലാ​ശാ​ല നേ​ടി.ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ 142ാമ​ത് സ്ഥാ​ന​മാ​ണ് സ്ഥാ​പ​ന​ത്തി​നു​ള്ള​ത്. ഐ ഐ ​ടി റോ​പാ​ർ, ഐ​ഐ ​ടി ഇ​ൻ​ഡോ​ർ എ​ന്നി​വ​യാ​ണ് റാ​ങ്കി​ങ്ങി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലയേ​ക്കാ​ൾ മു​ന്നി​ട്ട്​ നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ. ഇ​വ​ക്ക്​ ആ​ഗോ​ള റാ​ങ്കി​ങ്ങി​ൽ യ​ഥാ​ക്ര​മം...
മലപ്പുറം:സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ വീണ്ടും വ്യാപക പിരിവ്. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'മലപ്പുറത്തിൻറെ പ്രാണവായു' പദ്ധതിക്കു വേണ്ടിയാണ് കലക്ടറുടെ നേതൃത്വത്തിൽ പിരിവ് അരങ്ങേറുന്നത്. സിനിമാ നടൻ മമ്മൂട്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിൻറെ ചിത്രവും വാർത്തയും കലക്ടർ കെ ഗോപാലകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.ഓക്‌സിജൻ ജനറേറ്ററുകൾ, ക്രയോജനിക്ക് ഓക്‌സിജൻ ടാങ്ക്, ഐസിയു ബെഡുകൾ, ഓക്‌സിജൻ കോൺസന്റെറേറ്റർ, ആർടിപിസിആർ മെഷീൻസ്, മൾട്ടി...