27.6 C
Kochi
Monday, November 29, 2021

Daily Archives: 25th July 2021

ഏനാത്ത്:ഏഴംകുളം പഞ്ചായത്തിൽ ഏനാത്ത് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യത്തിന് പരിഹാരമില്ല. പ്രാഥമികാരോഗ്യ ഉപകേന്ദ്രം, മൃഗാശുപത്രി എന്നിവയ്ക്കായി കാത്തിരിപ്പും നീളുന്നു. കൂടുതൽ ആളുകൾ സേവനം തേടുന്ന ഇ എസ് ഐ, സബ് റജിസ്ട്രാർ ഓഫിസ്, കെഎസ്ഇബി, എന്നിവയാണ് പരിമിതമായ സാഹചര്യങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.25 വർഷം മുൻപ് സ്ഥാപിതമായ ഇ എസ് ഐ ഡിസ്പെൻസറിയും കെഎസ്ഇബി ഓഫിസും ഇപ്പോൾ ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്....
ഓ​യൂ​ർ:പൊ​തു​ജ​നം ഫോൺ വി​ളി​ക്കുമ്പോ​ൾ പ്ര​തി​ക​രി​ക്കേ​ണ്ട രീ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ പ​ഞ്ചാ​യ​ത്ത്​ ഡ​യ​റ​ക്​​ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ എം പി അ​ജി​ത്​​കു​മാ​ർ ഈ ​മാ​സം 15ന്​ ​പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ സം​ബ​ന്ധി​ച്ച്​ പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ർ​ക്ക്​ ആ​ശ​ങ്ക​യേ ഇ​ല്ല. കാ​ര​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ൺ ഉ​ണ്ടെ​ങ്കി​ല​ല്ലേ അ​തി​ൽ ​കോ​ൾ വ​രു​ക​യു​ള്ളൂ.കോ​ൾ വ​ന്നാ​ല​ല്ലേ സൗ​മ്യ​മാ​യി സം​സാ​രി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ച്​ ചി​ന്തി​​ക്കേ​ണ്ട​തു​ള്ളൂ. ലാ​ൻ​ഡ്​ ലൈ​ൻ ഫോ​ൺ കേ​ടാ​യി മാ​സം നാ​ല്​ ക​ഴി​ഞ്ഞി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണ്​ പൂ​യ​പ്പ​ള്ളി...
കേ​ള​കം:ആ​റ​ളം ഫാ​മി​ൽ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തിൻറെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തിൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ 25 ഏ​ക്ക​റി​ൽ ന​ട​ത്തി​യ മ​ഞ്ഞ​ൾ​കൃ​ഷി പ​ദ്ധ​തി വ​ൻ വി​ജ​യം. കൊ​വി​ഡ്​ കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യം നേ​രി​ട്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ഞ്ഞ​ൾ. മ​ഞ്ഞ​ളി​ലൂ​ടെ കൊ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് ശാ​സ്ത്രീ​യ പി​ൻ​ബ​ലം വ്യ​ക്​​ത​മ​ല്ലെ​ങ്കി​ലും മ​ഞ്ഞ​ളിൻറെ പ്ര​തി​രോ​ധ​ശേ​ഷി മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നും വ​ശ​മാ​യി​രു​ന്നു.മ​ഞ്ഞ​ളിൻറെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് ആ​റ​ളം ഫാം ​ഉ​ൾപ്പെടു​ന്ന പ്ര​ദേ​ശ​ത്തെ മ​ഞ്ഞ​ൾ ഗ്രാ​മ​മാ​ക്കാ​നു​ള്ള ശ്ര​മം...
കടയ്ക്കൽ:ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കൽ ഗുഹാക്ഷേത്രം–തച്ചക്കോട് റോഡ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. മുൻ എംഎൽഎ മുല്ലക്കര രത്‌നാകരൻ്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അമൃത അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ നൗഷാദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി ബൈജു, ശ്രീദേവി, കെ ഓമനക്കുട്ടൻ പങ്കെടുത്തു.
കൊല്ലം:ജില്ലയിലെ ആദ്യ യന്ത്രവൽകൃത വ്യവസായ സ്ഥാപനങ്ങളിൽ ഒന്നാണ് 1884ൽ സ്ഥാപിച്ച എഡി കോട്ടൺ മിൽ എന്ന പാർവതി മിൽ. ഇപ്പോൾ നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള മിൽ വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. രണ്ടായിരത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന ഇവിടെ ഇപ്പോൾ അൻപതോളം പേർ മാത്രം.അവർ രാവിലെ എത്തും. വൈകിട്ടുവരെ ഇവിടെ ഇരിക്കും. പിന്നെ വീട്ടിലേക്ക് മടങ്ങും. നഗരമധ്യത്തിൽ 16.4 ഏക്കർ സ്ഥലമാണ് പാർവതി മില്ലിനുള്ളത്.സ്ഥലത്തിനു മാത്രം 500 കോടി...
കോ​ട്ട​യം:ടൂ​റി​സം വ​കു​പ്പിൻ്റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​ക​ത്തും കോ​ടി​മ​ത​യി​ലും ച​ങ്ങ​നാ​ശ്ശേ​രി​യി​ലും​ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ക​യാ​ക്ക് (ചെ​റു​വ​ള്ളം)​ സ​വാ​രി ഒ​രു​ങ്ങു​ന്നു. ജി​ല്ല​ക്ക്​ മൊ​ത്തം 36 ക​യാ​ക്കു​ക​ളാ​ണ്​ ടൂ​റി​സം വ​കു​പ്പ്​ അ​നു​വ​ദി​ച്ച​ത്​. ഇ​തി​ൽ 30 എ​ണ്ണം ജി​ല്ല​യി​ലെ​ത്തി.ഇ​വ പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ഏ​റ്റെ​ടു​ത്ത്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്ന്​ ഡി ടി ​പി ​സി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. കു​മ​ര​കം കേ​ന്ദ്രീ​ക​രി​ച്ചാ​കും​ പ്ര​ധാ​ന​മാ​യും സ​ർ​വി​സ്. ച​ങ്ങ​നാ​ശ്ശേ​രി മ​ന​ക്ക​ച്ചി​റ​യി​ൽ ആ​റ്​ ക​യാ​ക്കു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നാ​ണ്​ നി​ല​വി​ലെ തീ​രു​മാ​നം. എ​ന്നാ​ൽ, ച​ങ്ങ​നാ​ശ്ശേ​രി- ആ​ല​പ്പു​ഴ റോ​ഡിൻ്റെ...
തലശ്ശേരി:എരഞ്ഞോളി അഡാക്‌ ഫിഷ്‌ഫാമിൽ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ഫാമിൽ ചേർന്ന യോഗം രൂപരേഖ തയാറാക്കാൻ നിർദേശിച്ചു. സീ ഫുഡ്‌ റസ്‌റ്റോറന്റ്‌, മത്സ്യഫെഡ്‌ സ്‌റ്റാൾ, ലൈഫ്‌ ഫിഷ്‌ സെന്റർ എന്നിവ സജ്ജമാക്കും.ഫാമിൽ ഇരിപ്പിടം, വാട്ടർ ഫൗണ്ടൻ, ലൈറ്റിങ്‌, ചുറ്റുമതിൽ അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും. കുളങ്ങൾ പ്രയോജനപ്പെടുത്തിയുള്ള മത്സ്യം വളർത്തൽ വ്യാപിപ്പിക്കും. മത്സ്യകുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന ഹാച്ചറിയും തുടങ്ങും.സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കാൻ...
കാസർകോട്:ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പഞ്ചായത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു വിവാഹ സൽക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു. മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോർട്ട് ഉടമയ്ക്കെതിരെയാണു കേസെടുത്തത്. വരന്റെ പിതാവിനെതിരെ കേരള പകർച്ച വ്യാധി തടയൽ നിയമ പ്രകാരം കേസെടുക്കുമെന്നു വിദ്യാനഗർ പൊലീസ് പറഞ്ഞു.ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആൾക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുള്ള എല്ലാ പരിപാടിയും ഒഴിവാക്കണമെന്നാണു നിയമം. എന്നാൽ ഇതു ലംഘിച്ചു പഞ്ചായത്തിലെ 4–ാം വാർഡിൽ ഉൾപ്പെടുന്ന അറന്തോടിലെ...
കോ​ഴി​ക്കോ​ട്​:കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലി​നു​ പി​ന്നാ​ലെ ഐ ​ഐ ​എം ഡ​യ​റ​ക്​​ട​റു​ടെ പേ​രി​ലും വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ത​ട്ടി​പ്പി​ന്​ ശ്ര​മം. ഫാ​റൂ​ഖ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ ​കെ എം ന​സീ​റിൻറെ ഫോ​​ട്ടോ ഡി ​പി​യാ​ക്കി വ്യാ​ജ വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു.തു​ട​ർ​ന്നാ​ണ്​​ ഐ ഐ ​എം ഡ​യ​റ​ക്​​ട​ർ ഡോ ​ദേ​ബാ​ശി​ഷ്​ ചാ​റ്റ​ർ​ജി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി ത​ട്ടി​പ്പി​ന്​ ശ്ര​മ​മാ​രം​ഭി​ച്ച​ത്​ ക​ണ്ടെ​ത്തി​യ​ത്.​ ര​ണ്ടി​നും​ പി​ന്നി​ൽ...
കല്‍പ്പറ്റ:ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനം മാറ്റിവെക്കേണ്ടി വന്നവരില്‍ പലര്‍ക്കും സാക്ഷരത മിഷന്‍ അത്താണിയാണ്. യുവാക്കള്‍ മുതല്‍ നൂറ് വയസ് കഴിഞ്ഞവര്‍ തുല്യത പഠനത്തിനായി എത്തുന്നുവെന്നതാണ് സാക്ഷരതാ മിഷന്‍റെ പ്രത്യേകത. ഇത്തരത്തില്‍ വേറിട്ട ഒരു തുല്യത പഠിതാവിന്റെ വിശേഷങ്ങളറിയാന്‍ സാക്ഷരതമിഷന്‍ ഡയറക്ടര്‍ ഡോ പി എസ് ശ്രീകല വയനാട്ടിലെത്തിയിരുന്നു.പഠനം കൊണ്ട് രോഗദുരിതങ്ങളെ മറക്കുന്ന ആ പഠിതാവിന്റെ വിശേഷം കേട്ട് ഡയറക്ടര്‍ അത്ഭുതമായി. ജീവന്‍ പോകുന്നത് വരെ പഠിക്കണം,...