27.6 C
Kochi
Monday, November 29, 2021

Daily Archives: 9th July 2021

കോവളം:അലക്‌സിന്റെയും കുടുംബത്തിന്റെയും ആഗ്രഹം സഫലമാക്കാൻ സംസ്ഥാന സർക്കാർ. ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ മിക്‌സഡ്‌ റിലേ ടീമിൽ ഇടം നേടിയ അലക്‌സിന്‌ അഞ്ച്‌ ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്മാൻ കുടുംബത്തെ അറിയിച്ചു. വീടിന്റെ കാര്യത്തിൽ ഫിഷറീസ്‌ വകുപ്പുമായി ആലോചിച്ച്‌ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.പുല്ലുവിളയിലെ വീട്ടിൽ എത്തിയാണ്‌ മന്ത്രി സന്തോഷ വാർത്ത കൈമാറിയത്‌. വ്യാഴാഴ്‌ച വൈകിട്ടാണ്‌ കുടുംബത്തെ സന്ദർശിച്ചത്‌. അഭിമാനത്തോടെയും സന്തോഷത്തോടെയും അലക്‌സിന്റെ അച്ഛൻ ആന്റണിയും അമ്മ...
കൊ​ട്ടാ​ര​ക്ക​ര:ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ണി​ല്ലാ​തെ വി​ഷ​മി​ച്ച കു​ട്ടി മ​ന്ത്രി​യെ നേ​രി​ട്ട് വി​ളി​ച്ചു. ഉ​ട​ൻ ഫോ​ൺ വീ​ട്ടി​ലെ​ത്തി​ച്ച് മ​ന്ത്രി കെ എ​ൻ ബാ​ല​ഗോ​പാ​ൽ. പെ​രും​കു​ളം ഗ​വ ​പി ​വി ​എ​ച്ച് എ​സ് ​എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി സോ​ന​ക്കാ​ണ് ഫോ​ൺ ല​ഭി​ച്ച​ത്. അ​മ്മൂ​മ്മ ശാ​ന്ത​യാ​ണ് മ​ന്ത്രി​യു​ടെ ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ച് ന​ൽ​കി​യ​ത്.നേ​രി​ട്ട് വി​ളി​ക്കാ​ൻ ആ​ദ്യം പ​രി​ഭ്ര​മം തോ​ന്നി​യെ​ങ്കി​ലും ഫോ​ണെ​ടു​ത്ത മ​ന്ത്രി​യു​ടെ സ്വ​രം സോ​ന​ക്ക്​ ധൈ​ര്യം പ​ക​ർ​ന്നു. സി പി ​എം കൊ​ട്ടാ​ര​ക്ക​ര...
കൊടുവള്ളി:കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാസംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്മല്‍ ശൈഖിനെയാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ദേഹമാസകലം പരിക്കേറ്റ തൊഴിലാളിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ചാ സംഘം മദ്രസാബസാറില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറിയത്. വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ തൊഴിലാളികളുടെ മൊബൈലും 5000 രൂപയും എടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നജ്മല്‍ ശൈഖ്...
ആലുവ∙താലൂക്കു തലത്തിലുള്ള 13 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന ആലുവ മിനി സിവിൽ സ്റ്റേഷനിലേക്കു പോകുന്നവർ 2 സാധനങ്ങൾ കയ്യിൽ കരുതണം. പട്ടിയെ ഓടിക്കാൻ വടിയും മൂക്കു പൊത്താൻ തൂവാലയും. തെരുവുനായ്ക്കൾ സിവിൽ സ്റ്റേഷൻ വളപ്പിൽ അഴിഞ്ഞാടുകയാണ്.പ്രധാന ഗേറ്റ് കടന്നു ചെല്ലുന്നിടത്തു വാഹന പാർക്കിങ് ഏരിയയിൽ മാലിന്യവും ആക്രി സാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നു. അലങ്കാര വൃക്ഷങ്ങളും ചെടികളും വളർന്നു കാടിനു സമാനമായി. ഓഫിസുകളുടെ പരിസരത്തെ പുല്ലു ചെത്തിയിട്ടു പോലും...
കോട്ടയം:സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയിൽ സ്ഥലമെടുപ്പ്‌ നടപടികൾ വേഗം കൈവരിച്ചതോടെ റെയിൽവേയുടെ ഇരട്ടപ്പാത നിർമാണം ലക്ഷ്യത്തിലേക്ക്‌. ചെങ്ങന്നൂർ–-മുളന്തുരുത്തി പാതയിൽ അവശേഷിക്കുന്ന ചിങ്ങവനം–- കോട്ടയം (ഏഴ്‌ കി.മീ), കോട്ടയം–-ഏറ്റുമാനൂർ (10 കി.മീ) റീച്ചിലാണ്‌ സ്ഥലമെടുപ്പ്‌ തടസമില്ലാതെ നീങ്ങിയത്‌.കോട്ടയം വഴിയുള്ള റെയിൽപാതയിൽ രണ്ടുവരി അവശേഷിക്കുന്നതും ചിങ്ങവനം–-ഏറ്റുമാനൂർ റീച്ചിൽ മാത്രമാണ്‌. ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങളിൽ മുടങ്ങിയ സ്ഥലമെടുപ്പ്‌ പൂർത്തീകരിക്കാൻ മുൻ എൽഡിഎഫ്‌ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയും നേരിട്ട്‌ ഇടപെട്ട്‌ തടസങ്ങൾ പരിഹരിച്ചു.റെയിൽവേ...
പാഞ്ഞാൾ:ഗ്രാമീണ വായനശാല ഇനി വൺ ടച്ച് പഠനമുറി. ഓൺലൈൻ പഠനത്തിന് വീടുകളിൽ സൗകര്യ കുറവുള്ള വിദ്യാർത്ഥികൾക്കായി വായനശാലയിൽ 5 മൊബൈൽ ഫോണുകളാണ് ഒരുക്കിയിരിക്കുന്നത്. 20,000 പുസ്തകങ്ങളും റീഡിങ് റൂമിൽ കംപ്യൂട്ടർ, ടിവി, കേബിൾ കണക്‌ഷൻ, ഇൻ്റർനെറ്റ്, എസി, എന്നിവയ്ക്കു പുറമേ കൗൺസലിങ് സെന്ററുമുള്ള വായനശാല ഇനി വിദ്യാർത്ഥികളുടെ ക്ലാസ് മുറിയും കൂടിയാവുകയാണ്.ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എംആർ മായ നിർവഹിച്ചു. പാഞ്ഞാൾ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി കൃഷ്ണൻകുട്ടി അധ്യക്ഷത...
ഓച്ചിറ:കയർ ഏറ്റെടുക്കുന്നതിലും ചകിരി നൽകുന്നതിലും കയർ സംഘങ്ങൾക്കു കയർ ഫെഡ് നിയന്ത്രണം. ജില്ലയിലെ 74 സംഘങ്ങളും തൊഴിലാളികളും പ്രതിസന്ധിയിൽ. ഓണത്തിനു മുൻപു കൂടുതൽ ജോലികൾ നടക്കേണ്ട സമയത്താണ് സംഘങ്ങൾ പ്രതിസന്ധിയിലായത്.മാർച്ച് വരെ എടുത്ത കയറിന്റെ പണം സംഘങ്ങൾക്കു നൽകിയിട്ടുമില്ല. മിക്ക സംഘങ്ങളിലും ജോലി നിർത്തി വച്ചിരിക്കുകയാണ്. കയർ കയർഫെഡ് എടുക്കാത്തതിനാൽ മിക്ക ഷെഡുകളിലും ഒരു സുരക്ഷയുമില്ലാതെ കയർ സൂക്ഷിക്കുകയാണ്.കഴിഞ്ഞ ഏപ്രിൽ മുതലാണ് ചകിരി കയർ ഫെഡിൽ നിന്നു...
ഇരിട്ടി:ആറളം ഫാമിൽ നിന്നു തുരത്തിയ കാട്ടാനക്കൂട്ടം തിരികെ എത്തി വീണ്ടും നാശം വിതയ്ക്കുന്നു. പാലപ്പുഴ കൂടലാട്ടെ യുവകർഷകൻ സാദത്തിൻറെ തോട്ടത്തിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി. 100 കുലച്ച വാഴകൾ നശിപ്പിച്ചു. ബാവലി പുഴ കടന്നാണ് ഇവ എത്തിയത്.വനാതിർത്തിയിലുള്ള സ്ഥലം അല്ലെങ്കിൽ കൂടി ഒരു കൃഷിയും നടത്താനാകാത്ത സ്ഥിതിയിലാണു സാദത്ത്. നേരത്തെ ഇവിടെ പുൽക്കൃഷി നടത്തിയിരുന്നു. ഇതു മുഴ‍ുവൻ ആനക്കൂട്ടം നശിപ്പിച്ചതിനെ തുടർന്നാണ് 2000 വാഴകൾ നട്ടത്.ഇതും...
തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോടിന് ശാപമോക്ഷത്തിനുള്ള വഴി തെളിയുന്നു. തോടി​ൻെറ ശുദ്ധീകരണത്തിനും നവീകരണത്തിനുമായി ജലവിഭവവകുപ്പ് സമര്‍പ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കണ്ണമൂലമുതല്‍ ആക്കുളം വരെയുള്ള ഭാഗത്തെ പുനര്‍നിര്‍മാണത്തിനും ചളി നീക്കുന്നതിനുമുള്ള നടപടികളാണ് ഉടന്‍ ആരംഭിക്കുക.വിവിധ തോടുകളിലെ എക്കല്‍ നീക്കുന്നതിനായി സില്‍റ്റ് പുഷര്‍ മെഷീന്‍ വാങ്ങുന്നതിനും തീരുമാനമായി. മുമ്പ്​ വെള്ളത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എക്​സ്‌കവേറ്റര്‍ ഉപയോഗിച്ച് ചളിയും മാലിന്യങ്ങളും നീക്കം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, തോട്ടില്‍...
തൃശൂർ:തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. അക്ഷയ് ടി ബി, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.പ്രകോപനമില്ലാതെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായി പൊലീസ് പറയുന്നു.ഇതിന്റെ തുടര്‍ച്ചായായി നടന്ന അക്രമമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം...