25 C
Kochi
Friday, September 17, 2021

Daily Archives: 12th July 2021

മുള്ളരിങ്ങാട്:മഴ പെയ്താൽ അമയൽതൊട്ടി– ഇല്ലിപ്ലാന്റേഷൻ റോഡിലെ യാത്രക്കാർ അക്കരെ ഇക്കരെ നിൽക്കണം. ഇനി മുള്ളരിങ്ങാട് നിവാസികൾക്ക് തലക്കോട് എത്തണമെങ്കിൽ ആറു കിലോ മീറ്ററിനു പകരം 32 കിലോമീറ്റർ ചുറ്റിക്കറങ്ങണം. തലക്കോട് കാർ മുള്ളരിങ്ങാട് എത്തണമെങ്കിലും ഇതു തന്നെ അവസ്ഥ.പുഴ കര കവിഞ്ഞ് ഒഴുകിയിട്ടാണ് വെള്ളക്കെട്ട് എന്നു കരുതേണ്ട. മല വെള്ളം ഒഴുകി റോഡ് നിറയുന്നതാണു പ്രശ്നം. വനമേഖലയിൽ നിന്നെത്തുന്ന വെള്ളം ഒഴുകി പോകാൻ റോഡ് അൽപം താഴ്ത്തിയാണ്...
പത്തനംതിട്ട:""ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്; കൈതപ്പൊത്തിൽ വെച്ചിട്ടുണ്ട് അപ്പം തന്നാലിപ്പം പാടാം, ചക്കര തന്നാൽ പിന്നേം പാടാം''. അമ്മുക്കുട്ടി പാവ പാടുകയാണ്. വിക്ടേഴ്സിൽ നടക്കുന്ന മുന്നൊരുക്ക ക്ലാസുകളിലാണ് അതിഥിയായി അമ്മുക്കുട്ടി പാവ എത്തിയത്.പപ്പറ്റിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ആറാം ക്ലാസിലെ മലയാളം ക്ലാസിൽ കുട്ടികളുടെ പ്രതിനിധിയായാണ്‌ അമ്മുക്കുട്ടിയുടെ വരവ്‌. മുൻവർഷത്തെ പ്രവർത്തനങ്ങളുടെ ഓർമപ്പെടുത്തലുകൾ ലക്ഷ്യമിട്ടുകൊണ്ട് രണ്ട് എപ്പിസോഡിൽ പൂർത്തിയാക്കുന്ന ക്ലാസിൽ അടുത്ത തവണ അബു എന്ന കൂട്ടുകാരനും എത്തും.കവിതയും കടംകഥയുമായി പുതിയ...
ഒ​റ്റ​പ്പാ​ലം:മു​ൻ എം​എ​ൽ​എ എം ​ഹം​സ​യു​ടെ പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം. ഹം​സ​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി എം ​ഒ​റ്റ​പ്പാ​ലം എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വ്യാ​ജ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഫ്ര​ണ്ട് റി​ക്വ​സ്​​റ്റ്​ അ​യ​ച്ച് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം ത​ട്ടാ​നാ​ണ് ശ്ര​മി​ച്ചി​ട്ടു​ള്ള​ത്.സൈ​ബ​ർ സെ​ല്ലി​ലും പൊ​ലീ​സി​ലും ഹം​സ പ​രാ​തി ന​ൽ​കി. അ​ഭി​ഭാ​ഷ​ക​നും സി​റ്റി​സ​ൺ ഫോ​റം പ്ര​സി​ഡ​ൻ​റു​മാ​യ അ​ഡ്വ ആ​ർ​പി ശ്രീ​നി​വാ​സ​ൻറെ...
കോ​ട്ട​യം:പാ​ലാ​യി​ലും ഭ​ര​ണ​ങ്ങാ​ന​ത്തും പൂ​ഞ്ഞാ​റി​ലും കി​ട​ങ്ങൂ​രു​മൊ​ക്കെ പെ​യ്​​ത മ​ഴ​യു​ടെ അ​ള​വ്​ എ​ത്ര​യാ? മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി​യി​ലെ കു​ട്ടി വ​ള​ൻ​റി​യ​ർ​മാ​ർ പ​റ​യും കൃ​ത്യ​മാ​യി ഇ​ക്കാ​ര്യം. മ​ഴ​യു​ടെ അ​ള​വ​റി​യാ​ൻ ജി​ല്ല​ക്ക്​ പ​ഴ​യ​പോ​ലെ ഹൈ​ഡ്രോ​ള​ജി വ​കു​പ്പിൻ്റെ അ​റി​യി​പ്പ്​ കാ​ത്തി​രി​ക്ക​ണ്ട.മു​പ്പ​തോ​ളം കു​ട്ടി​ക​ളാ​ണ്​ മ​ഴ​മാ​പി​നി ഉ​പ​യോ​ഗി​ച്ച്​ മ​ഴ​യു​ടെ അ​ള​വെ​ടു​ക്കു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ങ്കു​വെ​ക്കു​ന്ന​തും. മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ​ഠ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. പൂ​ഞ്ഞാ​ർ ടൗ​ൺ, പെ​രി​ങ്ങ​ളം, മ​ല​യി​ഞ്ചി​പ്പാ​റ, തെ​ക്കേ​ക്ക​ര പാ​താ​മ്പു​ഴ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ​ല്ലാം മ​ഴ നി​രീ​ക്ഷ​ണ​വു​മാ​യി കു​ട്ടി​ക​ൾ...
കോഴിക്കോട്:കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍. ഇന്നത്തെ പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നാണ് നസറുദ്ദീന്‍റെ പ്രതികരണം. സര്‍ക്കാരുമായുള്ള ചര്‍ച്ചയാണ് സംഘടനയുടെ വഴി. മന്ത്രി എം വി ഗോവിന്ദന്‍റെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും നസറുദ്ദീന്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി കടകള്‍ തുറക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരെ ഇന്ന് രാവിലെ 10 മണിയോടെയാണ് കോഴിക്കോട് വ്യാപാരികള്‍ പ്രതിഷേധിച്ചത്. മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ...
കൊട്ടാരക്കര:റെയിൽ പാളത്തിനടിയിൽ നിന്നു മെറ്റൽ നീക്കം ചെയ്ത് ഉരുളൻ കല്ലുകൾ സ്ഥാപിച്ച നിലയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേയും അന്വേഷണം തുടങ്ങി. കൊല്ലം– പുനലൂർ പാതയിൽ നെടുവത്തൂരിനു സമീപമാണു സംഭവം.സംഭവ സ്ഥലത്ത് മനോദൗർബല്യമുള്ള ആളെ കണ്ടതായി ചിലർ പൊലീസിനു മൊഴി നൽകി. ഒരു തിരിച്ചറിയൽ കാർഡും കണ്ടെത്തി. റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയ ട്രാക്ക്മാനാണ് കല്ലുകൾ കണ്ട വിവരം പൊലീസിനെ അറിയിച്ചത്.ഡിവൈഎസ്പി ആർ സുരേഷിന്റെ...
അ​ന്തി​ക്കാ​ട്:അ​ടു​ത്തി​ടെ ടാ​ർ ചെ​യ്​​ത റോ​ഡ്​ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. കാ​ഞ്ഞാ​ണി-​അ​ന്തി​ക്കാ​ട് റോ​ഡി​ൽ ക​പ്പേ​ള​ക്ക് സ​മീ​പ​മാ​ണ് ടാ​ർ ഇ​ള​കി കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ് അ​മൃ​തം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി കു​ഴി​യെ​ടു​ത്ത് പൈ​പ്പി​ട്ട റോ​ഡ്​ നാ​ട്ടു​കാ​രു​ടെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ്​ ടാ​ർ ചെ​യ്​​ത​ത്.വെ​ള്ളം കെ​ട്ടി​നി​ന്ന​തോ​ടെ​യാ​ണ് ടാ​ർ ഇ​ള​കി​യ​ത്. പ്ര​വൃ​ത്തി​യി​ലെ ക്ര​മ​ക്കേ​ടാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ക​രു​വ​ന്നൂ​ർ പു​ഴ​യി​ൽ​നി​ന്ന് ഗു​രു​വാ​യൂ​ർ വ​രെ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ്...
വഞ്ചിയൂർ:കോവിഡ് കാലത്ത് ആരും വിശന്നിരിക്കരുതെന്ന ഉദ്ദേശത്തോടെ അരശുംമൂട്ടിൽ ഡിവൈഎഫ്ഐ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു. ഇനി അന്നം മുട്ടില്ല എന്ന മുദ്രാവാക്യമുയർത്തി അരശുംമൂട് യൂണിറ്റ് ആരഭിച്ച ഭക്ഷണപ്പെട്ടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ഓൺലെെൻ പഠനത്തിന് ഡിജിറ്റൽ പഠനോപകരണ വിതരണവും നിർധന രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.കൗൺസിലർ പി കെ ഗോപകുമാർ, ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി എസ് സജി, അഡ്വ...
ഗുരുവായൂർ ∙‘അർജന്റീന കേശവൻ’ എന്ന തന്റെ വിളിപ്പേര് തലയെടുപ്പോടെ ആഘോഷിച്ച് പുത്തമ്പല്ലി ആലത്തി കേശവൻ. ലോകകപ്പ് കാലത്ത് അർജന്റീനയുടെ കൊടിയും വേഷവുമായി ജില്ല മുഴുവൻ കറങ്ങാറുള്ള കേശവന് ഒരു കിരീട വിജയം ആഘോഷിക്കാൻ അവസരം ലഭിക്കുന്നത് ഇതാദ്യം. ഫുട്ബോൾ ഹരമായി മാറിയ കാലം മുതൽ അർജന്റീനയുടെ കടുത്ത ആരാധകനാണ് കേശവൻ.നീലയും വെള്ളയും വരകളുള്ള സൈക്കിളിലാണ് സഞ്ചാരം. ലോകകപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റുകളുടെ കാലമായാൽ മുഴുവൻ സമയവും വേഷം അർജന്റീനയുടെ...
ഇരിട്ടി:ലോക ടൂറിസം ഭൂപടത്തിൽ ജില്ലയുടെ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യവുമായി 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പടിയൂർ ടൂറിസം പദ്ധതിക്ക് കരട് രൂപ രേഖ തയാറായി. 95 ശതമാനവും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ പഴശ്ശി പദ്ധതി പ്രദേശം കേന്ദ്രീകരിച്ചാണ് വൻ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്.രണ്ട് വർഷത്തെ പഠനത്തിനും വിദഗ്ധരുടെ അഭിപ്രായ രൂപീകരണത്തിനും ശേഷം തയാറാക്കിയ കരട് പദ്ധതി രേഖ കെകെ ശൈലജ എംഎൽഎക്ക് പടിയൂർ...