27.6 C
Kochi
Monday, November 29, 2021

Daily Archives: 29th July 2021

റാന്നി:പെരുമ്പെട്ടിയിലെ കൈവശ കർഷകർക്ക് പട്ടയം അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. നിയമസഭയിൽ അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൈവശഭൂമിക്ക് പട്ടയം നൽകണമെന്ന ജനങ്ങളുടെ പരാതിയെതുടർന്ന് 2018 ൽ വനം, റവന്യു വകുപ്പുകൾ സംയുക്തമായി സ്ഥലത്തിൻറെ 85 ശതമാനവും സർവേനടത്തി.2019 മാർച്ച് ആറിന് ഇറങ്ങിയ ഇടക്കാല റിപ്പോർട്ടിൽ ജനങ്ങൾ താമസിക്കുന്ന സ്ഥലം വനഭൂമിയുടെ ജണ്ടയ്ക്ക് പുറത്താണ് എന്ന്...
വൈ​ക്കം:പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ ദ​ലി​ത് ബ​ന്ധു എ​ൻ കെ ജോ​സി​ന്​ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വൈ​ക്കം വെ​ച്ചൂ​രി​ലെ എ​ൻ കെ ജോ​സിൻ്റെ വ​സ​തി​യി​ലെ​ത്തി​യ സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ്​ വൈ​ശാ​ഖ​ൻ പു​ര​സ്​​കാ​രം സ​മ​ർ​പ്പി​ച്ചു. കേ​ര​ള​ത്തിൻ്റെ അ​റി​യ​പ്പെ​ടാ​ത്ത ച​രി​ത്ര​ത്തി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്ന ച​രി​ത്ര ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ച ച​രി​ത്ര​കാ​ര​ൻ എ​ൻ ​കെ ജോ​സിൻ്റെ സം​ഭാ​വ​ന​ക​ൾ അ​നു​പ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ന്ന​ത് വ​ഴി സാ​ഹി​ത്യ അ​ക്കാ​ദ​മി​യാ​ണ്​ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും വൈ​ശാ​ഖ​ൻ പ​റ​ഞ്ഞു.സാ​ഹി​ത്യ...
കൊല്ലം:യുവ മലയാളി ഗവേഷകന് 1.62 കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്. യുകെയിലെ വെൽകം ട്രസ്റ്റ് എന്ന രാജ്യാന്തര സംഘടനയുടെ ഏർലി കരിയർ ഫെലോഷിപ്പിന് ശാസ്താംകോട്ട വേങ്ങ കൊച്ചുമാമ്പുഴ അരവിന്ദ ഭവനത്തിൽ ഡോ അജിത് കുമാർ അർഹനായി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മോളിക്യൂലർ ബയോഫിസിക്സ് വിഭാഗത്തിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം അരവിന്ദാക്ഷൻ പിള്ളയുടെയും ലൈലാ കുമാരിയുടെയും മകനാണ്.ഏകദേശം ഒരു വർഷം നീണ്ട...
കണ്ണൂർ:ജില്ലയിൽ വിതരണത്തിന് അരലക്ഷം ഡോസ് വാക്സീൻ എത്തുമെന്നു കലക്ടർ ടി വി സുഭാഷ് അറിയിച്ചു. 25,000 പേർക്ക് ആദ്യ ഡോസും 25000 പേർക്ക് രണ്ടാം ഡോസുമായി നാളെയും 31നുമായാണ് വിതരണം ചെയ്യുക. 5000 ഡോസ് വീതം ഓരോ വിഭാഗത്തിലും ഓൺലൈൻ ബുക്കിങ്ങിലൂടെ നൽകും. ഇതിനായുള്ള ബുക്കിങ് ഇന്നു 3ന് കോവിൻ വെബ്സൈറ്റിലൂടെ നടത്താമെന്നും കലക്ടർ അറിയിച്ചു. ‌ഒന്നാം ഡോസ് ലഭിച്ച് ഏറ്റവും അധികം ദിവസം കഴിഞ്ഞവർക്കു...
കിളിമാനൂർ:പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു അതിജീവനത്തിനുള്ള പുതിയ പാഠങ്ങൾ തേടുകയാണ് മടവൂർ ഗവ എൽപിഎസ്. ‘നീർ നിറയും നിത്യഹരിതവനങ്ങളിലൂടെ' എന്ന ഡിജിറ്റൽ ഡോക്യുമെന്ററിയിലൂടെ പ്രകൃതിയെന്ന പാഠപുസ്തകത്തെ തുറന്നുകാട്ടുകയാണ് വിദ്യാർത്ഥികൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് ആകർഷകമായ ഉൽപ്പന്നങ്ങൾ തയ്യാറാക്കിയും ഓൺലൈൻ പ്രദർശനം സംഘടിപ്പിച്ചും പുനരുപയോഗത്തിന്റെ പുതുവഴികൾ തേടുകയാണ്.കിളികൾക്ക് ദാഹജലം ഒരുക്കിയും പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് പോസ്റ്ററുകൾ തയ്യാറാക്കിയും എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന മഹത്തായ സന്ദേശം സമൂഹത്തിനാകെ പകർന്നുനൽകുകയാണ് അവർ.
കായംകുളം:കെഎസ്ടിഎ പത്തിയൂർ ബ്രാഞ്ചിന്റെ സ്‌നേഹസാന്ത്വനം പദ്ധതിയ്‌ക്ക്‌ തുടക്കമായി. വ്യത്യസ്‌ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ വീട്‌ സന്ദർശിച്ച്‌ കുടുംബാം‌ഗങ്ങൾക്ക് കരുത്ത്പകരുക,  സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയാണ്‌ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ അഡ്വ. ബിപിൻ സി ബാബു ഉദ്‌ഘാടനംചെയ്‌തു.ഡയാലിസിസിന് വിധേയരാകുന്ന നഗരസഭ നാലാം വാർഡിൽ മണ്ണാശ്ശേരിൽ വടക്കതിൽ നസീമയുടെ മക്കളായ മുഹമ്മദ്‌ റിയാൻ (എട്ടാം ക്ലാസ് ), ഫാത്തിമ (നാലാംക്ലാസ്‌ ) എന്നിവരുടെ വീട്ടുമുറ്റത്താണ് സാന്ത്വനപരിപാടി സംഘടിപ്പിച്ചത്.  ഫാത്തിമയുടെ...
ഇ​രി​ട്ടി:പാ​ല​പ്പു​ഴ കൂ​ട​ലാ​ട്ടെ യു​വ​ക​ർ​ഷ​ക​ൻ അ​ബ്​​ദു​ൽ സാ​ദ​ത്തും തൊ​ഴി​ലാ​ളി​ക​ളും ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഓ​ഫി​സി​ന് മു​ന്നി​ൽ, കാ​ട്ടാ​ന കു​ത്തി​യി​ട്ട വാ​ഴ​ക്കു​ല​യും തീ​റ്റ​പ്പു​ല്ലിൻറെ ത​ണ്ടു​മാ​യി കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. സാ​ദ​ത്തും കൃ​ഷി​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന അ​ഞ്ച് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം കു​ത്തി​യി​രു​ന്ന​ത്. ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ തീ​റ്റ​പ്പു​ല്ലാ​ണ്​ ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.തു​ട​ർ​ന്ന്​ ഇ​രി​ട്ടി എ​സ്ഐ ജോ​സ​ഫ്,​ ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ ​ഷ​ജ്‌​ന​യു​മാ​യി സം​സാ​രി​ച്ച്, സാ​ദ​ത്തി​ന് നേ​ര​ത്തെ...
മൂന്നാർ:കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തുന്ന മൂന്നാറിലെ സർക്കാർ കോളേജ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ചൊവ്വാഴ്ച രാത്രി ലൈബ്രറി കെട്ടിടം ഇടിഞ്ഞുതുടങ്ങിയതോടെയാണ് ബുധനാഴ്ച അടിയന്തരമായി പൊളിക്കാൻ ആരംഭിച്ചത്. കോളേജ് ഡയറക്ടറേറ്റി​ൻെറ നിർദേശപ്രകാരം ദേശീയപാത അധികൃതരും പൊതുമരാമത്ത് (കെട്ടിടം) വിഭാഗവും ചേർന്നാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്.ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന രണ്ട് കെട്ടിടങ്ങളാണ് ഏറ്റവും കൂടുതൽ അപകട ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞയാഴ്ച മണ്ണിടിച്ചിൽ മൂലം അടിത്തറ പകുതിയോളം ഇളകിയ ലൈബ്രറി കെട്ടിടവും റോഡിനോട്...
അലനല്ലൂർ∙തിരുവിഴാംകുന്ന് കരടിയോട് ഭാഗത്ത് വനം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ കർഷകർ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.  വട്ടത്തൊടി ബാലന്റെ കൈവശ ഭൂമിയിൽ സർവേ നടത്താൻ ആരംഭിച്ചതോടെ അമ്പലപ്പാറ, കരടിയോട്, കാപ്പുപറമ്പ് മേഖലയിലുള്ള കർഷകർ സ്ഥലത്തെത്തി തടഞ്ഞത്.ഈ ഭാഗത്ത് സർവേയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗം വിളിച്ചോ മറ്റോ പ്രദേശത്തെ കർഷക സംരക്ഷണ സമിതി ഭാരവാഹികളെ അറിയിക്കാതെ...
കോഴിക്കോട്:മേപ്പയ്യൂരിൽ വിരമിച്ച അധ്യാപക ദമ്പതികളെ വീടിൻ്റെ സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ കെ ബാലകൃഷ്ണനെയും ഭാര്യ കുഞ്ഞിമാതയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങപുരം സി കെ ജി ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യു പി സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത.ദമ്പതികളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും...