27 C
Kochi
Sunday, December 5, 2021

Daily Archives: 1st July 2021

മലപ്പുറം:പുത്തനത്താണിയിൽ വയോധികനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ഇരുമ്പ് കമ്പികള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മർദ്ദിച്ച് അവശനാക്കി ഇരുമ്പ് കമ്പികൾക്കുള്ളിൽ ഉപേക്ഷിച്ച ആലിക്കുട്ടിയെ പിറ്റേന്ന് പുലർച്ചെയാണ് രക്ഷപ്പെടുത്തിയത്.ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലിക്കുട്ടിയെ സുഹൃത്തുക്കൾ ഒരു കെട്ടിടത്തിലേക്ക് വിളിച്ച് വരുത്തി. ഇവിടെയെത്തിയ തന്നെ മൂന്ന് പേർ ചേർന്ന് ക്രൂരമർദ്ദനത്തിന് ഇരയാക്കിയെന്നാണ് ആലിക്കുട്ടി പൊലീസിന് നൽകിയ മൊഴി. അടികൊണ്ട് നിലത്ത് വീണ...
പുതുക്കാട് :സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന അത്യാധുനിക ഡയാലിസിസ് സൗകര്യങ്ങളുമായി ഗവ. ആശുപത്രി. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് അത്യാധുനിക മെഷീനുകളുമായി ഡയാലിസിസ് യൂണിറ്റ് . ആഴ്ചയില്‍ 24 ഡയാലിസിസുകളാണ് നടക്കുന്നത്.പുതുക്കാട് താലൂക്ക് ആശുപത്രിയുടെ ഒന്നാം നിലയിലാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. ആര്‍ദ്രം മിഷന്റെ ധനസഹായവും മുൻ മന്ത്രി സി രവീന്ദ്രനാഥ് അനുവദിച്ച തുകയുമുള്‍പ്പെടെ 1.3 കോടി രൂപ ചെലവിലാണ് യൂണിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ 67 ലക്ഷം...
വെ​ള്ള​മു​ണ്ട:അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ ബാ​ണാ​സു​ര മ​ല​യി​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സ​മ​ര​ത്തി​ലൂ​ടെ ക്വാ​റി മാ​ഫി​യ​യെ മു​ട്ടു​കു​ത്തി​ച്ച​വ​രാ​ണ് വാ​ളാ​രം​കു​ന്ന്, പെ​രു​ങ്കു​ളം, നാ​രോ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ദി​വാ​സി​ക​ൾ. പ്ര​മു​ഖ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ​ത​ന്നെ ഉ​ന്ന​ത​രു​ടെ മു​ഴു​വ​ൻ ക്വാ​റി​ക​ളും നി​ര​ന്ത​ര സ​മ​ര​ത്തി​ലൂ​ടെ പൂ​ട്ടി​ച്ച ച​രി​ത്ര​ത്തി​ന്​ വേ​ദി​യാ​യ മ​ണ്ണാ​ണി​ത്. സ്വൈ​ര ജീ​വി​ത​ത്തി​നു വി​ല​ങ്ങു​ത​ടി​യാ​യ ക്വാ​റി​ക​ളോ​രോ​ന്നും ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണ​മാ​കു​​ന്നെ​ന്ന് ശാ​സ്ത്രീ​യ പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളൊ​ന്നു​മി​ല്ലാ​തെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​വ​ർ അ​റി​യു​ക​യാ​യി​രു​ന്നു.പ​ശ്ചി​മ​ഘ​ട്ട മ​ല​യ​ടി​വാ​ര​ത്തി​ലെ വി​വി​ധ സ്വ​കാ​ര്യ ഭൂ​മി​ക​ളി​ലെ അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ...
ആലപ്പുഴ: എല്ലാ ഹൗസ്ബോട്ട് ഉടമകളെയും ലൈസൻസ് പരിധിയില്‍ കൊണ്ടുവരാനുള്ള നടപടികളാണ് തുറമുഖവകുപ്പ് സ്വീകരിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലൈസൻസ് ഫീസിന്റെ കാര്യം സർക്കാർ ചർച്ചചെയ്‌ത്‌ തീരുമാനിക്കും. ബുധനാഴ്‌ച ഹൗസ്ബോട്ട് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.രജിസ്ട്രേഷൻ, ലൈസൻസ് എടുക്കുന്നതിനുള്ള തടസ്സങ്ങൾ പരിശോധിക്കും. ചെറിയ ബോട്ട് ഉടമകളുടെ കാര്യത്തിൽ അനുഭാവപൂർവമായ നടപടിയെടുക്കും. ഹൗസ്ബോട്ട് ഉടമകൾക്ക് ഇൻഷുറൻസിന് നിലവിൽ ഭീമമായ തുക നല്‍കണം.ഇവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്...
കോ​ട്ട​യം:'കോ​വി​ലി​ൽ കു​ളി​ച്ച്​ ഇ​റ​ങ്ങു​ന്ന പ്ര​തീ​തി​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ഓരോ ത​വ​ണ പു​റ​പ്പെ​ടുമ്പോ​ഴു​മെ​ന്ന' ഗാ​യ​ക​ൻ യേ​ശു​ദാ​സിൻ്റെ വാ​ക്കു​ക​ൾ പോ​ലെ നി​ര​വ​ധി ഓ​ർ​മ​ക​ൾ നെ​ഞ്ചേ​റ്റി ​ 'ബെ​സ്‌​റ്റോ​ട്ട​ലിൻ്റെ '​പ​ടി​യി​റ​ങ്ങാ​നൊ​രു​ങ്ങു​​ക​യാ​ണ്​ എ പി എം ​ഗോ​പാ​ല​കൃ​ഷ്ണ​​നെ​ന്ന കോ​ട്ട​യ​ത്തിൻ്റെ ബെ​സ്​​റ്റോ​ട്ട​ൽ ഗോ​പു. അ​ക്ഷ​ര​ന​ഗ​രി​യു​ടെ രു​ചി​ഭേ​ദ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 'ബെ​സ്‌​റ്റോ​ട്ട​ല്‍' 77 വ​ര്‍ഷ​ത്തി​ന്​ ശേ​ഷം ആ​ഗ​സ്​​റ്റ്​ 31ന്​ ​പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കും.ഇ​തിൻ്റെ ഭാ​ഗ​മാ​യി കോ​ട്ട​യം പ്ര​സ്​ ക്ല​ബി​ൽ ന​ട​ന്ന 'മു​ഖാ​മു​ഖ'​ത്തി​ലാ​ണ്​ ഹോ​ട്ട​ലി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന എ പി ​എം ​ഗോ​പാ​ല​കൃ​ഷ്ണ​ൻ...
ആലപ്പുഴ:സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന നടത്തി ഒളിവിൽ പോയ യുവമോര്‍ച്ച നേതാവ്​ പിടിയിൽ‍.യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷനും കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകനുമായ അനൂപ് എടത്വയാണ് എടത്വ പൊലീസി​ന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഹരിപ്പാട്ടുവെച്ചാണ് പ്രതിയെ പിടികൂടിയത്.ബൈക്കില്‍ ചാരായം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിമുക്ക് ജങ്​ഷനില്‍വെച്ച് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്​റ്റഡിയില്‍ എടുത്തിരുന്നു. ഇതേ തുടർന്നാണ്​ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം കടത്തുന്ന വിവരം...
പരപ്പനങ്ങാടി:മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്നും ആരും ഉപദ്രവിച്ചിട്ടില്ലെന്നും തേഞ്ഞിപ്പാലത്ത് മതംമാറിയ യുവതി."ബലംപ്രയോഗിച്ച് മതംമാറ്റിയെന്ന പ്രചാരണം യുവതി തള്ളി.പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിലാണ് സ്വമേധയാ മതംമാറിയെന്ന് യുവതി അറിയിച്ചത്. ഈ കേസിലെ പരാതിക്കാരനായ ഗില്‍ബർട്ട് യുവതിയുടെ ഭർത്താവല്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റിയെന്ന തേഞ്ഞിപ്പാലം സ്വദേശി ഗില്‍ബർട്ടിന്‍റെ പരാതിയെ തുടർന്നാണ് യുവതിയുടെ മതംമാറ്റം വിവാദമായത്. പരപ്പനങ്ങാടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍...
മല്ലപ്പള്ളി:താലൂക്കി​ൻെറ കിഴക്കൻ പ്രദേശങ്ങളായ കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ മദ്യക്കച്ചവടം പൊടിപൊടിക്കുന്നു. സർക്കാർ വിദേശമദ്യ ചില്ലറ വിൽപനശാലകളിൽനിന്ന്​ വാങ്ങുന്ന മദ്യം വീടുകളിലും റബർ തോട്ടങ്ങളും മറ്റു രഹസ്യകേ​ന്ദ്രങ്ങളിലും സൂക്ഷിച്ചശേഷം ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. കുപ്പിയൊന്നിന് 200 മുതൽ 300 രൂപ വരെ അധികമാണ്​ വില.അമിതലാഭം ലഭിക്കുന്നതിനാൽ ഇത്തരം കച്ചവടക്കാർ ദിനേന വർധിച്ചുവരുകയാണ്. ഓട്ടോറിക്ഷകളിൽ മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും ഉണ്ട്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വാറ്റുചാരായ നിർമാണവും...
മല​പ്പു​റം:പ​രാ​തി​ക​ൾ വ​ർദ്​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സ്​​ത്രീ​ധ​ന നി​രോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​രെ (ഡൗ​റി ​പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫി​സ​ർ) നി​യ​മി​ക്കാ​തെ അ​ധി​കൃ​ത​ർ. 1961ലെ ​സ്​​ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്​ നി​ഷ്​​ക​ർ​ഷി​ച്ച​ത്.2017ൽ ​സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ൽ​നി​ന്ന്​ വേ​ർ​പ്പെ​ടു​ത്തി ശി​ശു-​വ​നി​ത വി​ക​സ​ന വ​കു​പ്പ്​ രൂ​പ​വ​ത്​​ക​രി​ച്ച ശേ​ഷം​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. ഓ​രോ മാ​സ​വും 200 -250 ഗാ​ർ​ഹി​ക പീ​ഡ​ന കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ലും സ്​​ത്രീ​ധ​നം സം​ബ​ന്ധി​ച്ചാ​ണ്​. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്​ വി​ഭ​ജി​ക്കു​ന്ന​തി​നു​ മു​മ്പ്​ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​...
കൊ​ടു​ങ്ങ​ല്ലൂ​ർ:പു​തി​യ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റ്റ ശേ​ഷം മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്​​റ്റാ​ഫി​ലേ​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യി​ൽ നി​ന്നും നി​ശ്ച​യി​ച്ച വ്യ​ക്തി​യെ ചൊ​ല്ലി​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സിപിഎ​മ്മി​ൽ ന​ട​പ​ടി.ഡിവൈഎ​ഫ്ഐ കൊ​ടു​ങ്ങ​ല്ലൂ​ർ ​േബ്ലാ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങാ​യ അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​വ​ർ എ​ല്ലാ​വ​രും സിപിഎം അം​ഗ​ങ്ങ​ളു​മാ​ണ്. ഫേ​സ് ബു​ക്കി​ൽ വ്യാ​ജ വി​ലാ​സം ഉ​ണ്ടാ​ക്കി​യ​ത് ഉ​ൾ​പ്പെ​ടെ ഗൗ​ര​വ​ത​ര​മാ​യ കു​റ്റം ചെ​യ്ത​താ​യി പാ​ർ​ട്ടി നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ എ​സ്എ​ൻപു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ഡിവൈഎ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ...