27 C
Kochi
Sunday, December 5, 2021

Daily Archives: 23rd July 2021

കൊടുമൺ:വിസ്മൃതിയിലാണ്ട കാക്കാരിശ്ശി നാടകത്തിന് പുതിയ രൂപവും ഭാവവും നൽകി അരങ്ങിലെത്തിക്കുകയാണ് നടനും നാടകകൃത്തുമായ വള്ളിക്കോട് എം എസ് മധു എന്ന കലാകാരൻ. മുപ്പത്‌ വർഷമായി കാക്കാരിശ്ശി നാടകത്തിൽ അഭിനയിക്കുന്ന അദ്ദേഹം നാടകത്തിന്റെ വേഷവിധാനങ്ങളിലോ ഘടനയിലോ കാര്യമായ മാറ്റങ്ങൾ വരുത്താതെ പുതിയ കാലത്തിന്റെ കലാരൂപമായി കാക്കാരിശ്ശിയെ മാറ്റി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.ഫ്യൂഡൽ കാലഘട്ടത്തിൽ രൂപംകൊണ്ട് വളർന്ന കലാരൂപമാണെങ്കിലും അതിന് ഏറെ ജനപ്രീതി ലഭിച്ചത് സാധാരണക്കാരുടെ ഇടയിലാണ്. തമ്പ്രാനും കാക്കാനും കാക്കാത്തിമാരും...
തി​രു​വ​ന​ന്ത​പു​രം:സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ൽ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ത​ട​യി​ടാ​ൻ സൈ​ബ​ർ​സെ​ൽ, സൈ​ബ​ർ​ഡോം, സൈ​ബ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ്​ ഡി​ജി​റ്റ​ൽ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​ത്.സ്ത്രീ​ക​ൾ​ക്കെ​തി​രെ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളു​ണ്ടാ​വു​ന്ന 'ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ' സം​സ്ഥാ​ന ക്രൈം ​റെക്കോ​ഡ്സ് ബ്യൂ​റോ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്തും. സ്ത്രീ​ധ​ന മ​ര​ണം, സ്ത്രീ​ധ​ന പീ​ഡ​നം, ബ​ലാ​ത്സം​ഗം എ​ന്നി​ങ്ങ​നെ കേ​സു​ക​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ പ്രത്യേക​മാ​യി മാ​ർ​ക്ക്​ ചെ​യ്​​ത്​...
മറയൂർ:തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂരിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം. എ രാജ എംഎൽഎ യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരിശ്രമത്തിലാണ്‌ ബസ്‌ സർവീസ്‌ യാഥാർഥ്യമായത്‌. പടക്കംപൊട്ടിച്ചും ജീവനക്കാരെ പൂമാലയണിയിച്ചും മധുരം നൽകിയും കാന്തല്ലൂർ നിവാസികൾ സ്വീകരണം കൊഴുപ്പിച്ചു.ദീർഘദൂര യാത്രകൾക്ക് ഏറെ പ്രയാസപ്പെടുന്ന കാന്തല്ലൂർ നിവാസികൾക്കും തെക്കൻ ജില്ലകളിൽ നിന്ന്‌ മൂന്നാർ, കാന്തല്ലൂർ മേഖലയിലേക്ക് എത്തേണ്ടവർക്കും ഈ സർവീസ്‌ അനുഗ്രഹമായി. രാവിലെ എട്ടിന്‌ തിരുവനന്തപുരത്ത്...
കടുത്തുരുത്തി:തോട്ടുവാ റോഡിൽ പുളിഞ്ചുവടിന് സമീപത്ത് സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും പരിഹാരം ഉണ്ടാക്കുന്നതിനായി ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പഞ്ചായത്തംഗം എൻ ബി സ്മിത പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരാണ് റോഡിൽ പരിശോധന നടത്തിയത്.വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പരിസരവാസികളും നാട്ടുകാരും നൽകിയ പരാതിയെ തുടർന്നാണ് ജനപ്രതിനിധികൾ പൊതുമരാമത്ത്...
തിരുവനന്തപുരം:സോഫ്റ്റ്​വെയർ അധിഷ്ഠിതമായ സമ്പൂർണ ഡിജിറ്റൽ ഓൺലൈൻ പരീക്ഷ സംവിധാനത്തിന് രൂപം നൽകാൻ സാങ്കേതിക സർവകലാശാല (കെ ടി യു) സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇതിന്​ ഇൻറർനാഷനൽ സൻെറർ ഫോർ ഫ്രീ ആൻഡ്​​ ഓപൺ സോഴ്​സ്​ സോഫ്​റ്റ്​വെയറിനെ (ഐ സി ഫോസ്​) ടെക്നിക്കൽ കൺസൾട്ടൻറ് ആയി നിയമിക്കും. ഓൺലൈൻ പരീക്ഷകളുമായി ബന്ധപ്പെട്ട് ഇ-ഗവേണൻസ് കമ്മിറ്റി നൽകിയ നിർദേശം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.ഒരുവർഷത്തിനകം നിലവിൽവരുന്നവിധമുള്ള ഓൺലൈൻ പരീക്ഷാ സംവിധാനമാണ് ലക്ഷ്യം. സമ്പൂർണ ഓൺലൈൻ...
കൊച്ചി:കാക്കനാട് നായയെ തല്ലിക്കൊന്ന് പിക്കപ് വാനിൽ കൊണ്ടുപോയത് മാംസ വില്പനയ്ക്കല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. നാട്ടുകാരുടെയും മൃഗസ്നേഹികളുടെയും പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നായയെ കൊല്ലാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നാണ് തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ വിശദികരണം.കാക്കനാട് ഫ്ലാറ്റ് പരിസരത്ത് നിന്നും ഇന്നലെയാണ് മുന്നു നായകളെ കൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോയത്. നായകളെ പിടികൂടി കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം നാട്ടുകാര്‍ പോലീസിന് നല്‍കി അന്വേഷണം ആവശ്യപ്പെട്ടു. ഇത് ഹോട്ടലുകളിൽ...
കൊച്ചി:ബ്രഹ്മപുരം പ്ലാന്റിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ്ങിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിക്ക്‌ കൊച്ചി കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം. മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പ്ലാന്റ്‌ സ്ഥാപിക്കാൻ 20 ഏക്കർ ഭൂമി കെഎസ്‌ഐഡിസിക്ക്‌ കൈമാറാനും തീരുമാനിച്ചു. ടൗൺ ഹാളിൽ ചേർന്ന പ്രത്യേക കൗൺസിലിൽ മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ്‌ പദ്ധതിക്ക്‌ അംഗീകാരം നൽകിയത്‌.മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം അതീവഗുരുതര സാഹചര്യമാണുള്ളതെന്ന്‌ മേയർ എം അനിൽകുമാർ പൊതുചർച്ചയ്‌ക്ക്‌ മറുപടിയായി പറഞ്ഞു. ഇത്‌ സംസ്‌കരിക്കാൻ മുൻ കൗൺസിലിന്റെ...
തൃശൂർ:ടോക്കിയോ ഒളിംപിക്സിന്റെ ആവേശത്തിലേക്കുണരാൻ ദീപശിഖാ പ്രയാണവും ദീപം തെളിക്കലും. ഒളിംപിക്സിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള 9 കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിംപിക് അസോസിയേഷനും സായിയും കായിക അസോസിയേഷനുകളും ചേർന്നാണ് നഗരത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.ദീപശിഖാ പ്രയാണം തെക്കേ ഗോപുരനടയിൽ മേയർ എംകെ വർഗീസ് ഉദ്ഘാടനം ചെയ്തു. നഗരംചുറ്റി പ്രയാണം തേക്കിൻകാട്ടിൽ സമാപിച്ചതോടെ ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ ദീപം തെളിച്ചു. ഒപ്പം ഒളിംപിക്സിന്റെ ചിഹ്നമായ...
കൊച്ചി:​ഗതാ​ഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കൊച്ചിയിൽ മെട്രോപൊളിറ്റൻ ട്രാൻസ്പോ‍ർട്ട് അഥോറിറ്റിയുടെ കീഴിൽ കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‍വ‍‍ർക്ക് സംവിധാനം യാഥാർത്ഥ്യമാകുന്നു. ലോകത്തിലെ ആദ്യത്തെ ഓപ്പൺ മൊബിലിറ്റി നെറ്റ്‍വർക്ക് എന്ന വിശേഷണത്തോടെയാണ് ​ഗതാ​ഗത സംവിധാനങ്ങളെ ഏകീകരിക്കുന്ന സംരംഭത്തിന് തുടക്കമാകുന്നത്.​ഗതാ​ഗതമന്ത്രി ആന്റണി രാജു ഇന്ന് വൈകീട്ട് നാല് മണിക്ക് എറണാകുളം ടൗൺഹാളിൽ സംരംഭത്തിന്റെ ഉദ്ഘാടനം നി‍ർവ്വഹിക്കും. ടാക്സി യാത്രകളെ ബന്ധിപ്പിക്കുന്നതിനായുള്ള യാത്രി ആപ്പിന്റെ ആരംഭവും വൈദ്യുത ​ഗതാ​ഗത പ്രോത്സാഹനത്തിന്...
17 men rape woman, hold husband hostage in Jharkhand’s Dumka district
കൊച്ചി:സ്ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവതിക്കും പിതാവിനും ക്രൂരമർദനമേറ്റതായി പരാതി. സ്വർണാഭരണങ്ങൾ നൽകാത്തതിന് പച്ചാളം സ്വദേശി ജിബ്സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാപിതാവിനെയും മർദിച്ചത്. സംഭവത്തില്‍ യുവതിയും കുടുംബവും കമ്മീഷണർക്ക് പരാതി നൽകി.പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് കമ്മീഷ്ണറെ സമീപിച്ചത്. അതേസമയം, പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. മൂന്നു മാസം മുമ്പായിരുന്നു ജിബ്സണ്‍ യുവതിയെ വിവാഹം ചെയ്തത്.സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ...