27 C
Kochi
Sunday, December 5, 2021

Daily Archives: 18th July 2021

പത്തനംതിട്ട:ജൈവമാലിന്യം ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്നു. സാംക്രമിക രോഗഭീതിയിൽ ജനറൽ ആശുപത്രി. അഡ്മിനിസ്ട്രേഷൻ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിൻവശത്തായി മാലിന്യം തള്ളാൻ അടുത്ത കാലത്ത് കുഴിച്ച കുഴിയാണ് മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിച്ച് പുഴുവിനെയും ഈച്ചയെയും വളർത്തുന്ന കേന്ദ്രമായി മാറിയിരിക്കുന്നത്.ആശുപത്രിയിൽ ജൈവ മാലിന്യം സംസ്കരിക്കാൻ സംവിധാനം ഇല്ലാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. അടുത്ത കാലം വരെ ഇവിടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതും പ്രദേശവാസികൾ നിരന്തരം പരാതിപ്പെടുന്നതും പതിവായിരുന്നു. നഗരത്തിലെ മാലിന്യം...
ചെ​റു​തോ​ണി:കു​ഴി​യി​ലി​രി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ്​ ഓ​ഫി​സി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ക​ട​മ്പ​ക​ൾ ഏ​റെ. റോ​ഡി​ൽ​നി​ന്ന്​ പ​ടി​ക​ളി​റ​ങ്ങി വേ​ണം വി​ല്ലേ​ജ്​ ഓ​ഫി​സി​ലെ​ത്താ​ൻ. ചേ​ല​ച്ചു​വ​ട് -വ​ണ്ണ​പ്പു​റം റോ​ഡി​ൽ ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ൽ​നി​ന്ന്​ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​നു​ താ​ഴെ​യാ​ണ് വി​ല്ലേ​ജ്​ ഓ​ഫി​സ് കെ​ട്ടി​ടം.മ​ഴ പെ​യ്താ​ൽ റോ​ഡി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​വും പ​ടി​ക​ളി​ലൂ​ടെ ഒ​ഴു​കി​യി​റ​ങ്ങി വി​ല്ലേ​ജ്​ ഓ​ഫി​സിൻ്റെ മു​റ്റ​വും ച​ളി​ക്കു​ള​മാ​ക്കു​ന്ന​തും പ​തി​വാ​ണ്. ഓ​ഫി​സി​ലെ​ത്താ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന​ത് പ്രാ​യം ചെ​ന്ന​വ​രാ​ണ്.ഊ​ന്നു​വ​ടി കു​ത്തി​യാ​ലും ഒ​രാ​ൾ സ​ഹാ​യി​ച്ചാ​ലെ താ​ഴെ​ക്കി​റ​ങ്ങാ​ൻ ക​ഴി​യൂ....
കൊല്ലം:അവളുടെ കരച്ചിലിന്‌ നിഷേധിക്കപ്പെട്ട കരുതലിൻ്റെ നൊമ്പരമായിരുന്നു. ജനിച്ച്‌ മണിക്കൂറുകൾക്കകം ഉറ്റവർ വേണ്ടെന്നു വച്ചതിനാൽ അനാഥത്വം പേറിയവൾ. മൂന്നുദിവസം മുമ്പ്‌ വിക്‌ടോറിയ ആശുപത്രി അങ്കണത്തിലെ അമ്മത്തൊട്ടിലിൽനിന്ന് അധികൃതർ‌ മാറോട്‌ ചേർത്തപ്പോൾ അവൾ കരുതലിന്റെ ചൂടറിഞ്ഞു.ജില്ലയിൽ അമ്മത്തൊട്ടിൽ ആരംഭിച്ചതിനു ശേഷം ലഭിക്കുന്ന നാൽപ്പതാമത്തെ കുട്ടിയാണ്‌ ഈ കുഞ്ഞുമാലാഖ. ലോക്‌ഡൗണായ ശേഷം കിട്ടുന്ന പതിനഞ്ചാമത്തെ കുഞ്ഞും. കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ അമ്മത്തൊട്ടിൽ വഴി ലഭിക്കുന്നത് കൊല്ലം ജില്ലയിലാണ്.കുഞ്ഞിനെ കൊല്ലം ജില്ലാ...
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. മുപ്പത് ലക്ഷം രൂപ വിലവരുന്ന അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്.കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്കിഷോർ, സൂപ്രണ്ടുമാരായ പിസി ചാക്കോ, എസ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.
വണ്ണപ്പുറം:ആലപ്പുഴ – മധുര ദേശീയ പാതയുടെ ഭാഗമായ വണ്ണപ്പുറം –ചേലച്ചുവട് റോഡിൽ നാൽപതേക്കറിൽ ലോഡ് കയറ്റി വന്ന 18 ചക്രമുള്ള ട്രെയ്‌ലർ ലോറി കയറ്റം കയറാനാവാതെ വഴിയിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ റോഡ് തിരഞ്ഞെടുത്തതാണ് പ്രശ്‌നമായത്.വാഴത്തോപ്പിൽ വൈദ്യുതി ബോർഡിന്റെ ആവശ്യത്തിലേക്ക് 30 ടൺ തൂക്കമുള്ള വൈദ്യുതി കമ്പികളുമായി രാജസ്ഥാനിലെ അജ്മീറിൽ നിന്നു വന്ന ട്രെയ്‌ലർ ആണ് കയറ്റം കയറാനാവാതെ...
കോഴിക്കോട്:മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിൻറെ നേതൃത്ത്വത്തിലാണ് പരിശോധന. കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് പരിശോധന നടത്തിയത്.മൂന്ന് കോടി രൂപ വീതം ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികൾക്ക് കത്ത് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊല്ലുമെന്നും ഭീഷണി കത്തിൽ പറയുന്നു. കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മലാപ്പറമ്പ് ഹൗസിങ്ങ് കോളനിയിലെ ഓഫീസിലാണ്...
തി​രു​വ​ന​ന്ത​പു​രം:കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത വ​ക​യി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട ക​മീ​ഷ​ൻ തു​ക'സേ​വ​ന​മാ​യി'ക​ണ്ട് എ​ഴു​തി​ത്ത​ള്ളാ​നു​ള്ള ഭ​ക്ഷ്യ​വ​കു​പ്പിെൻറ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ത്തു​ന്നു. ക​മീ​ഷ​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​ഗ​സ്​​റ്റി​ലെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം ക​ട​യു​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി.2020 ഏ​പ്രി​ൽ മു​ത​ലാ​ണ് സം​സ്ഥാ​ന​ത്ത് കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ 12 മാ​സം കി​റ്റ് വി​ത​ര​ണം ചെ​യ്തെ​ങ്കി​ലും ര​ണ്ടു​മാ​സ​ത്തെ ക​മീ​ഷ​ൻ മാ​ത്ര​മാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭി​ച്ച​ത്. കി​റ്റ് ഒ​ന്നി​ന് ഏ​ഴ് രൂ​പ​യാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക്...
കുറ്റ്യാടി:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. കുറ്റ്യാടി സിപിഎം ലോക്കൽ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. സ്ഥലം എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് താഴെത്തട്ടിലെ നടപടി.കുന്നുമ്മൽ ഏരിയ കമ്മിറ്റിയിലെ രണ്ട് പേരെ പുറത്താക്കിയിട്ടുണ്ട്. കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെപി ചന്ദ്രി, മറ്റൊരു അംഗം...
എടക്കര:പ്രളയത്തില്‍ തകര്‍ന്ന ചുങ്കത്തറ കൈപ്പിനിക്കടവ് പാലം പണി അതിവേഗത്തിൽ. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനിക്കടവ്-കുറുമ്പലങ്ങോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ്‌ സർക്കാർ അനുവദിച്ച 13 കോടി 20 ലക്ഷം രൂപയ്‌ക്ക്‌ പുതുക്കിപ്പണിയുന്നത്‌. 2019ല്‍ കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുള്‍പൊട്ടലിനുശേഷം ചാലിയാറിലൂടെ ഒഴുകിവന്ന വന്‍മരങ്ങളും കൂറ്റന്‍ പാറകളും ഇടിച്ചാണ് പാലം തകര്‍ന്നത്.ഇതിനുപിന്നാലെ പി വി അന്‍വര്‍ എംഎല്‍എ മുന്‍കൈയെടുത്ത്‌ അതിവേഗം ഫണ്ട് അനുവദിച്ച് പണി തുടങ്ങി. പ്രളയത്തില്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ഓയിഡ്...
ചെറുവത്തൂർ:വീരമലയിലെ ഇക്കോ ടൂറിസം പദ്ധതിക്കു ജീവൻ‍ വെയ്ക്കുന്നു. വനം വകുപ്പിൻറെ അധീനതയിലുള്ള 37 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥാപിക്കുവാൻ ഉദേശിക്കുന്ന ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ വനംമന്ത്രി എ കെ ശശീന്ദ്രൻറെ സാന്നിധ്യത്തിൽ‍‍‍‍ ചേർന്ന വനം, ടൂറിസം അധികൃതരുടെ യോഗത്തിൽ തീരുമാനിച്ചതോടെ നേരത്തെ നടപ്പിലാക്കാൻ തീരുമാനിച്ച റെയിൽ‍ബോ വില്ലേജിനൊപ്പം വീരമലയിലേക്ക് ഇക്കോ ടൂറിസവും വരികയാണ്. ടൂറിസം മേഖലയിൽ ജില്ലയുടെ സ്വപ്നപദ്ധതി എന്ന നിലയിൽ വീരമല കേന്ദ്രീകരിച്ചു വൻടൂറിസം പദ്ധതിക്കു...