27.6 C
Kochi
Monday, November 29, 2021

Daily Archives: 27th July 2021

തെരുവ് നായ്ക്കളെ കൊന്നൊടുക്കി തൃക്കാക്കര മുനിസിപ്പാലിറ്റി
തൃക്കാക്കര: തൃക്കാക്കര മുൻസിപ്പാലിറ്റി ക്രൂരമായി നായ്ക്കളെ കൊന്നൊടുക്കുന്നു. ജൂലൈ 22നാണ് തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ തെരുവ്നായകളെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയത് കൃത്യം ചെ യ്തവരുടെ വെളിപ്പെടുത്തലിൽ നഗരസഭയുടെ നിർദേശപ്രകാരം  കൃത്യം ചെയ്തവർ ആരാണെന്നു തെളിഞ്ഞു.തെരുവിൽ ജീവിക്കുന്ന മൃഗങ്ങളുടെ സംരക്ഷണം അതാത് സ്ഥലത്തെ തദ്ദേശസ്ഥാദേപശനങ്ങളുടെ ചുമതല ആണെന്നും പ്രജനന നിയന്ത്രണ മാർഗങ്ങൾ സ്വീ കരിക്കണമെന്നുമുള്ള നിയമം നിലനിൽക്കെയാണ് ഈ നടപടി. ഇതിനെതിരെ അനേകം മൃഗസ്നേഹികളാണ് രംഗത്തു വന്നത്. സ്ഥിരമായി ഭക്ഷണത്തിന് വീട്ടിൽ...
കോഴഞ്ചേരി:സമഗ്രവികസനത്തിന് മെഴുവേലിയിൽ പദ്ധതിയായി. നീർത്തടാധിഷ്ഠിത വികസന പദ്ധതിയിലൂടെ കാലത്തിനു മുമ്പേ നടക്കാനുള്ള ശ്രമമാണ് മെഴുവേലി -2025 എന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആദ്യം അടിസ്ഥാന സൗകര്യങ്ങളുടെ വിവരശേഖരണം നടത്തും.മെഴുവേലി 2025ൽ വിപുലമായ പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വൺ ഡിസ്ട്രിക് വൺ പ്രൊജക്ട് പദ്ധതി പ്രകാരം ചക്കയുടെയും തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ കിഴങ്ങുവർഗങ്ങളുടെയും മൂല്യവർധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കും.മണ്ണിന്റെ പരിശോധന യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും....
കാഞ്ഞിരപ്പള്ളി:ബസ് സ്റ്റാ‍ൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാതെ കിടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതാണ് കംഫർട്ട് സ്റ്റേഷൻ അടിച്ചിടാൻ കാരണം. മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിനാൽ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾക്കു മാർഗങ്ങളില്ല.ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഹോട്ടലുകളിൽ കയറാൻ കഴിയാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. സ്ത്രീകൾ സ്റ്റാൻഡിന് പരിസരത്തുള്ള വീടുകളിലെ ശുചിമുറികളെയാണ് ആശ്രയിക്കുന്നത്. ദിവസവും ആളുകൾ ശുചിമുറി സൗകര്യം ചോദിച്ച് എത്തുന്നുണ്ടെന്നും...
തൊ​ടു​പു​ഴ:തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​ പ​ദ്ധ​തി ത​യാ​റാ​കു​നു. ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ, ജി​ല്ല ശി​ശു​ സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നേ​ട്ട​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ​ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​. കു​ട്ടി​ക​ൾ​ക്ക്​ നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്​​ക​ര​ണ​വും ഇ​തോ​ടൊ​പ്പം ല​ക്ഷ്യ​മി​ടു​ന്നു.ചെ​റി​യ കു​ട്ടി​ക​ൾ​ക്ക്​ കാ​ർ​ട്ടൂ​ൺ മൊ​ഡ്യൂ​ൾ ത​യാ​റാ​ക്കി അ​വ​രെ ബോ​വ​ത്​​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്​​​. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള, തൊ​ഴി​ൽ വ​കു​പ്പ്, പൊ​ലീ​സ്​ തു​ട​ങ്ങി​യ മ​റ്റു വ​കു​പ്പു​ക​ളു​ടെ​കൂ​ടി...
ചാലക്കുടി:നഗരസഭയിലെ വാക്‌സീൻ വിതരണത്തിൽ അപാകതയുണ്ടെന്നാരോപിച്ചു പ്രത്യേക യോഗത്തിൽ നിന്നു പ്രതിപക്ഷ– സ്വതന്ത്ര കൗൺസിലർമാർ ഇറിങ്ങിപ്പോയി. നഗരസഭാ പ്രദേശത്തു ടിപിആർ നിരക്ക് വർധിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലായിരുന്നു ബഹളവും ഇറങ്ങിപ്പോക്കും. പ്രശ്നം ചർച്ച ചെയ്യാൻ കൗൺസിലർമാരും പൊലീസും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കുന്ന യോഗം ഇന്നു ചേരും.പടിഞ്ഞാറെ ചാലക്കുടി, വിജയരാഘവപുരം, മാർക്കറ്റ്, പോട്ട, അലവി സെന്റർ, നോർത്ത് ചാലക്കുടി എന്നിവിടങ്ങളിൽ ഡ്രൈവർമാർ, വ്യാപാരികൾ, വ്യാപാര...
വണ്ടൻമേട്:സാമൂഹിക മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി മെഡിക്കൽ ഓഫീസറും പഞ്ചായത്തും. ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആർ അനുഷ ചികിത്സ നിഷേധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ചക്കുപള്ളം സ്വദേശി ധനേഷ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്‌.ഇയാൾക്കെതിരെ മെഡിക്കൽ ഓഫീസർ കുമളി പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. ഞായറാഴ്‌ച രാവിലെ അച്ഛനൊപ്പം മരുന്നുവാങ്ങാൻ എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയതായും മരുന്ന് നൽകാതിരിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ്...
ഇ​രി​ട്ടി:സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യാ​യ ഇ​രി​ട്ടി​യെ വി​ഭ​ജി​ച്ച് പേ​രാ​വൂ​ര്‍ ആ​സ്ഥാ​ന​മാ​യി ഉ​പ​ജി​ല്ല സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​നം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് വ​ഴി​മു​ട്ടി. ഇ​തോ​ടെ ജോ​ലി​ഭാ​രം കൂ​ടി ഇ​രി​ട്ടി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഓ​ഫി​സ് ജീ​വ​ന​ക്കാ​ര്‍ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ര​ട്ടി​ദു​രി​തം പേ​റു​ക​യാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി സ​ര്‍ക്കാ​റിൻറെ കാ​ല​ത്താ​ണ് ഇ​രി​ട്ടി​യെ വി​ഭ​ജി​ച്ച് പേ​രാ​വൂ​ര്‍ ആ​സ്ഥാ​ന​മാ​യി മ​റ്റൊ​രു ഉ​പ​ജി​ല്ല ഓ​ഫി​സ് കൂ​ടി തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.പ്രാ​ഥ​മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും 12 ത​സ്തി​ക​ക​ള്‍ സൃ​ഷ്​​ടി​ക്കു​ക​യും...
പാലക്കാട്:രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചതു ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മുൻ എംഎൽഎ വിടി ബൽറാം, കെപിസിസി അംഗം പാളയം പ്രദീപ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 6 പേർക്കെതിരെയാണു കേസ്.ആക്രമണത്തിൽ പരുക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.കൊവിഡ് മാനദണ്ഡം ലംഘിച്ചതു ചോദ്യം ചെയ്ത തന്നെ...
കൊല്ലം:എസ്ബിഐ ഓഫിസിനു സമീപം എസ്എംപി പാലസ് റോഡിലെ ലോറി സ്റ്റാൻഡിൽ മൊബിലിറ്റി ഹബ്ബിനു പദ്ധതി തയാറായി. ഇതിൻ്റെ ഭാഗമായ ലോറി സ്റ്റാൻഡ് അടിയന്തരമായി മാറ്റി സ്ഥാപിക്കും. ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ല.മൊബിലിറ്റി ഹബ്ബിനു 30 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ടിന്റെ (ഡിപിആർ) കരട് ആണു തയാറായത്. ആണ്ടാമുക്കം ബസ് സ്റ്റാൻഡിൽ എത്തുന്ന ബസ് മൊബിലിറ്റി ഹബ്ബിലേക്ക് മാറും. 3 നിലയുള്ള കെട്ടിടം നിർമിക്കും.താഴത്തെ നില...
കാസർകോട്:കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്.വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവ‍ർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് എടുക്കണമെങ്കില്‍ കൊവിഡ്...