27 C
Kochi
Sunday, December 5, 2021

Daily Archives: 8th July 2021

ആലക്കോട്:നിറതോക്കുകളുമായി മലയോരത്ത് പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഓടിപ്പോകാൻ ശ്രമിച്ച നടത്തിപ്പുകാരനെ സാഹസികമായി കീഴ്പ്പെടുത്തി. ഉദയഗിരി താളിപ്പാറയിലുള്ള ഒരു വീട്ടുപറമ്പിലെ ഓലഷെഡിൽ പ്രവർത്തിച്ചുവന്ന വാറ്റുകേന്ദ്രമാണ് ആലക്കോട് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ പിആർസജീവിൻറെ നേതൃത്വത്തിൽ എത്തിയ സംഘം പിടികൂടിയത്.20 ലീറ്റർ ചാരായം, 2 നാടൻതോക്ക്, 1350 ലീറ്റർ വാഷ് എന്നിവ കണ്ടെടുത്തു. നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയി...
കോട്ടയം:ചെറിയ അപകടം വൻ ദുരന്തമാകാതെ കാത്തത് രണ്ടു ഫോൺ കോളുകൾ. പുതുപ്പള്ളി കന്നുകുഴിയിൽ കെഎസ്ആർടിസി ബസ് ട്രാൻസ്ഫോമറിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ വ്യാപ്തി കുറച്ചതിനു നന്ദി പറയേണ്ടത് ഈ കോളുകൾ ചെയ്ത രണ്ടു പേരോടാണ്. കെഎസ്ഇബിയിൽ ഓവർസീയറായ എസ് മായയാണ് ഒരാൾ.അപകടവിവരം ഉടൻ തന്നെ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചറിയിച്ച അജ്ഞാത വ്യക്തിയാണ് രണ്ടാമത്തെയാൾ. ചൊവ്വാഴ്ചയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് ട്രാൻസ്ഫോമറിലും മരത്തിലും ഇടിച്ചു. ട്രാൻസ്ഫോമർ മറിയുകയും പോസ്റ്റുകൾ...
കോട്ടയം:കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ കുറഞ്ഞ സ്ഥലങ്ങളിൽ വിനോദ സഞ്ചാര മേഖല തുറക്കാൻ തീരുമാനിച്ചെങ്കിലും ജില്ലയിലെ പ്രധാന ടൂറിസം സങ്കേതമായ കുമരകം ഉണരില്ല. അതേസമയം, നിയന്ത്രണങ്ങളിൽ അയവുള്ള വാഗമണ്ണിൽ താമസസൗകര്യങ്ങൾ തുറന്നു. കുമരകത്ത്‌ ടിപിആർ കൂടിയത്‌ വിനയായി.15.01 ആണ്‌ നിലവിൽ കുമരകത്തെ രോഗവ്യാപന തോത്‌. ടിപിആർ അഞ്ചിൽ താഴെയുള്ള എ വിഭാഗത്തിലും അഞ്ച്‌ മുതൽ 10 വരെയുള്ള ബി വിഭാഗത്തിലുമുള്ള പ്രദേശങ്ങളിലാണ്‌ ടൂറിസത്തിന്‌ അനുമതി. വാക്സിൻ എടുത്തവർക്കും ആർടിപിസിആർ...
കോഴിക്കോട്:തേഞ്ഞിപ്പലത്ത് നിർബന്ധിത മതംമാറ്റം നടന്നെന്ന പരാതി തള്ളി ഹൈക്കോടതിയും. തേഞ്ഞിപ്പലത്ത് യുവതിയുടെ മതംമാറ്റത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്ന് വിലയിരുത്തിയ ഹൈക്കോടതി യുവതി തീവ്രവാദ സംഘങ്ങളുടെ കസ്റ്റഡിയിൽ ആണെന്ന രീതിയിൽ മാധ്യമവാർത്തകൾ വന്നതിൽ ആശങ്കയും പങ്കുവച്ചു.തേഞ്ഞിപ്പലം സ്വദേശിയായ യുവതിയുടെ മാറ്റത്തിന് എതിരെ യുവതിക്കൊപ്പം ജീവിച്ചിരുന്ന സഹോദരീ ഭർത്താവ് ഗിൽബർട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയെയും മകനെയും പണം വാഗ്ദാനം ചെയ്തത് മതം മാറ്റിയെന്നും തീവ്രവാദ റിക്രൂട്ടിങ്ങ്...
മലപ്പുറം:സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച 'മലപ്പുറത്തിന്‍റെ പ്രാണവായു' പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംഭാവന നൽകാനും സ്വീകരിക്കാനും മലപ്പുറത്തു കാരെ പഠിപ്പിക്കാൻ ഇവിടെ ഒരു കലക്ടറെ ആവശ്യമില്ലെന്ന് എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചു. പ്രാണവായുവിന് വേണ്ടി മലപ്പുറത്ത് മാത്രം കണ്ട് വരുന്ന പ്രത്യേക തരം 'പിഴിഞ്ഞെടുക്കല്‍' അനുവദിക്കാനാവില്ലെന്ന് ലീഗ് നേതാവ് പിഎംഎ സലാമും ഫേസ്ബുക്കില്‍ കുറിച്ചു.പ്രാണവായു പദ്ധതിക്കെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം കനക്കുകയാണ്....
വെഞ്ഞാറമൂട്:നെൽക്കർഷകർക്ക് സർക്കാർ നൽകിയിരുന്ന സഹായപദ്ധതികളെല്ലാം അപ്രത്യക്ഷമാകുന്നു. കൃഷി ബുദ്ധിമുട്ടിലായ വാമനപുരം പ‍ഞ്ചായത്തിലെ പാടശേഖര സമിതികൾ നെൽക്കൃഷി മതിയാക്കി. കഴിഞ്ഞ വർഷംവരെ നൂറ്മേനി വിളവെടുപ്പു നടത്തിയ 25 ഏക്കറോളം നെൽപാടം കളകയറി തരിശുനിലമായി.നെൽകർഷകരെ സഹായിക്കാൻ ത്രിതല പഞ്ചായത്തുകൾ ഒരു ഹെക്ടറിനു 20000 രൂപ വരെ സബ്സിഡിയിനത്തിൽ നൽകിയിരുന്നു. ഇത് ഒരു വർഷമായി യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിവച്ചുവെന്നാണ് കർഷകരുടെ ആരോപണം. ഇതോടെ വാമനപുരം പ‍ഞ്ചായത്തിലെ വാമനപുരം, കണിച്ചോട്, ആനാകുടി പാടശേഖരങ്ങളാണ്...
മലപ്പുറം:വാഴയൂര്‍ മുണ്ടകശ്ശേരി മലയിൽ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. 2005ലെ ആസ്തി രജിസ്റ്ററില്‍ ഇവിടെ 15 ചന്ദനമരങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു ചന്ദനമരംപോലും മലയില്‍ ഇപ്പോഴില്ല. ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് നാട്ടുകാര്‍.1981ല്‍ നാട്ടുകാരനായ ക്യഷ്ണന്‍ നമ്പൂതിരി ഒരേക്കര്‍ ഭൂമി പൊതുശ്മാശനത്തിനു വേണ്ടി പഞ്ചായത്തിനു വിട്ടുകൊടുത്തിരുന്നു. മഹാഗണിയും, തേക്കും, ചന്ദനവും അടക്കമുള്ള നിരവധി മരങ്ങള്‍ ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. പിന്നീട് ചില മരങ്ങള്‍ നശിച്ചു. 2005ല്‍ പഞ്ചായത്ത് കണക്കെടുത്തപ്പോഴാണ് 15...
ബാലരാമപുരം:കരമന–കളിയിക്കാവിള ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കുഴി രൂപപ്പെട്ടത് ഗതാഗതക്കുരുക്കിനിടയാക്കി. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ആഴമേറുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ഭയക്കുന്നു. മഴകൂടി പെയ്താൽ സ്ഥിതി രൂക്ഷമാകാനാണ് സാധ്യത.കാലപ്പഴക്കം വന്ന പൈപ്പ് ലൈനിൽ ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപ് അത് അടച്ച സ്ഥലത്താണ് അടുത്തടുത്തായി രണ്ട് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പൈപ്പ് പൊട്ടിയുണ്ടായ ചോർച്ച അടച്ച ശേഷം ശരിയായ രീതിയിൽ ടാർ ചെയ്തിരുന്നില്ല.ഇതാണ് ഇപ്പോൾ...
ആലപ്പുഴ:നിയമലംഘകർ സൂക്ഷിക്കുക, എല്ലാം പൊലീസിന്റെ ക്യാമറയിൽ പതിയും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർ, ബ്രേക്ക്‌ ലൈറ്റ്, പാർക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വ്യാജ നമ്പർ പ്ലേറ്റ്, മോഷണ വണ്ടികൾ, ഓവർ ലോഡ്, അപകടം ഉണ്ടാക്കി നിർത്താതെ പോകുന്ന വണ്ടികൾ തുടങ്ങി എല്ലാ നിയമലംഘനങ്ങളും നിമിഷ നേരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്‌ സഹായത്തോടെ പൊലീസ് ജില്ലാ ഓഫീസിലെ കൺട്രോൾ റൂമിലിരുന്ന്‌ കാണാം. ഡാറ്റ റെക്കോർഡ്‌ ചെയ്യാനും ദീർഘകാലം സൂക്ഷിക്കാനും സാധിക്കും. ...
നെടുങ്കണ്ടം:പഞ്ചായത്ത് ലൈബ്രറിയില്‍നിന്ന്​ കാണാതായത് 3000ത്തോളം പുസ്തകങ്ങളെന്ന് പ്രാഥമിക കണ്ടെത്തൽ. നെടുങ്കണ്ടം പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങളടക്കം കാണാനില്ലെന്ന വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്ത്​ അധികൃതര്‍ നടത്തിയ കണക്കെടുപ്പിലാണ് വായിക്കാന്‍ കൊണ്ടുപോയ പുസ്തകങ്ങളില്‍ 2845 എണ്ണം തിരികെ എത്തിച്ചിട്ടില്ലെന്ന്​ വ്യക്തമായത്. 1996 മുതലുള്ള രേഖകളാണ് പഞ്ചായത്തില്‍ നിലവിലുള്ളത്.6124 പുസ്തകങ്ങളും അംഗത്വ രജിസ്​റ്ററിൽ 575 അംഗങ്ങളുമാണുള്ളത്​.എന്നാൽ, നിലവിൽ ലൈബ്രറിയിൽ 3279 പുസ്തകങ്ങളാണുള്ളത്​. 2018ല്‍ പഞ്ചായത്തിൻ്റെ തനത് ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും കഴിഞ്ഞവര്‍ഷം 20,000...