27.6 C
Kochi
Monday, November 29, 2021

Daily Archives: 26th July 2021

ഡാനിഷ് സിദ്ധിഖിയുടെ ഓർമ്മകളിൽ സഹപ്രവർത്തകർ
"I shoot for Common Man" ഇന്ത്യയിലെ ആദ്യ പുലിറ്റ്‌സർ പ്രൈസ് ജേതാവായ ഫോട്ടോ ജേര്ണലിസ്റ് ഡാനിഷ് സിദ്ദീഖിയുടെ വാക്കുകളാണിത്. 2018 ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കായി പുലിറ്റ്‌സർ നേടിയ ആദ്യ ഇന്ത്യക്കാരാണ് അദ്‌നാൻ അബിദിയും ഡാനിഷ് സിദ്ദിഖിയും.സ്വന്തം ജന്മനാട്ടില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഷാ പൊറിഡ് ദ്വീപിലെത്തി നിരാലംബരായ റോഹിൻഗ്യൻ  അഭയാര്‍ഥികളുടെ ചിത്രങ്ങൾ  പകർത്തിയതിന് പുലിറ്റ്‌സർ പ്രൈസ് നേടുമ്പോൾ ഡാനിഷ് സിദ്ധിഖി എന്ന 35കാരൻ റോയിട്ടേഴ്‌സിന്റെ ചീഫ്...
തിരുവനന്തപുരം:സുഹൃത്തിൻ്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടി അഭി പകർത്തിയ കൂട്ടുകാരുടെ തകർപ്പൻ ഡാൻസ്‌ വൈറൽ. തമിഴ്‌ താരം സൂര്യക്ക്‌ ജന്മദിനാശംസയേകാൻ രാജാജി നഗറിലെ ചുള്ളന്മാർ പുനരാവിഷ്‌കരിച്ചത്‌ ‘അയൻ’ സിനിമയിലെ ഗാനരംഗം. പിള്ളേരുടെ ഡാൻസ്‌ സാക്ഷാൽ സൂര്യ തന്നെ ട്വീറ്ററിൽ ഷെയർ ചെയ്‌തതോടെ സംഗതി സൂപ്പർ ഹിറ്റായി, പിള്ളേർ ‘താരങ്ങളായി’. "ഇത് ഇഷ്ടമായി, ഗംഭീരം, സുരക്ഷിതരായി ഇരിക്കൂ' എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചത്‌.സൂര്യയും സംഘവും തകർത്ത ‘പല...
തിരുവല്ല:അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ വാൽവ് പരീക്ഷണവുമായി റെയിൽവേ. വെള്ളക്കെട്ടുമൂലം ദുരിതത്തിലായ ഇരുവള്ളിപ്ര,കുറ്റൂർ, തൈമറവുംകര അടിപ്പാതകളിലാണ് വെള്ളം ഒഴുകാൻ പണിത ചാലുകളിൽ പ്രത്യേക സംരക്ഷണ ഭിത്തിയും വാൽവുകളും സ്ഥാപിച്ച് പുതിയ പരീക്ഷണം നടത്തിയത്. വെള്ളം കയറാതിരിക്കുവാൻ മണിമലയാറിനും അടിപ്പാതയ്ക്കും ഇടയിൽ വാൽവുകളും ഒന്നര മീറ്ററോളം ഉയരത്തിൽ സംരക്ഷണ ഭിത്തിയും നിർമിച്ചാണ് സുരക്ഷ ഒരുക്കിയത്.മഴവെള്ളം അടിപാതയിലേക്ക് ഒഴുകാതിരിക്കാൻ റോഡിന് കുറുകെ ആഴത്തിൽ ഓവുചാൽ നിർമിച്ചു. വെള്ളം സമീപ പുഞ്ചയിലേക്ക് ഒഴുക്കിവിടാനുള്ള തോടും...
വ​ട​ശ്ശേ​രി​ക്ക​ര:കാ​ടും നാ​ടും ചേ​ർ​ന്ന​താ​ണ്​ പെ​രു​നാ​ട്. കാ​ടാ​യി​രു​ന്ന പ​ല​യി​ട​വും ഇ​പ്പോ​ൾ നാ​ടാ​ണ്. 82.05 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള പെ​രു​നാ​ട്​ പ​ഞ്ചാ​യ​ത്ത്​ ജി​ല്ല​യി​ലെ വി​സ്​​തൃ​തി​യേ​റി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ്. കാ​ട്​ ഏ​റി​യ നാ​ടാ​യ​തി​നാ​ൽ ജ​ന​സം​ഖ്യ 22,130 മാ​ത്ര​മെ​യു​ള്ളൂ.കാ​ടാ​യി​രു​ന്ന പ​ല​യി​ട​വും നാ​ടാ​ക്കി​യ​ത്​ ഭൂ​മി കൈ​യേ​റ്റ​ക്കാ​രാ​ണ്. നൂ​റ്റാ​ണ്ട്​ മു​മ്പ്​ തു​ട​ങ്ങി​യ കൈ​യേ​റ്റം ഇ​പ്പോ​ഴും ഇ​വി​ടെ തു​ട​രു​ന്നു. പു​തി​യ ക​മ്പ​നി​ക​ളും വ്യ​ക്തി​ക​ളും ഏ​ക്ക​റു​ക​ണ​ക്കി​ന്​ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​രാ​യി അ​വ​ത​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.ഭൂ​രി​ഭാ​ഗ​വും വ​ന​മേ​ഖ​ല​യാ​യ​തി​നാ​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന പെ​രി​യ കാ​ര്യ​ങ്ങ​ൾ അ​ധി​ക​മൊ​ന്നും കാ​ടു​ക​ട​ന്ന്​...
വ​ള്ളു​വ​മ്പ്രം:വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​മു​റി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വെ​ള്ളൂ​രി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ജി​ദ്ദ​യി​ലെ മ​ല​യാ​ളി വ​നി​ത കൂ​ട്ടാ​യ്മ​യാ​യ അ​ഭ​യം ചാ​രി​റ്റി വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ച് സെൻറ്​ ഭൂ​മി​യി​ൽ വീ​ട് വെ​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ത​റ വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ രോ​ഗ​ബാ​ധി​ത​നാ​യ​തോ​ടെ നി​ത്യ​ച്ചെ​ല​വി​ന് ത​ന്നെ കു​ടും​ബം ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു.അ​ത്താ​ണി​ക്ക​ൽ കാ​രു​ണ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​കു​ടും​ബ​ത്തിൻറെ ദ​യ​നീ​യ സ്ഥി​തി അ​ഭ​യം പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​കൊ​ണ്ടു​വ​രു​ന്ന​തും വീ​ടു​പ​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി...
പീരുമേട്:കേരളത്തിലെ ആരോഗ്യ മേഖലയെ ആധുനിക നിലവാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പിഎച്ച്സികളെ മുഴുവൻ എഫ്എച്ച്സികളാക്കുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ സമയ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്സിജൻ സംവിധാനം ഒരുക്കിയത്. ആശുപത്രിയിൽ 40 ഓക്സിജൻ കിടക്കകളാണ്...
പാലക്കാട്:പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോംഗ് റൂമിൻ്റെ അഴികൾ മുറിച്ച് മാറ്റുകയായിരുന്നു. ബാങ്കിൽ സിസിടിവി ഉണ്ടായിരുന്നുവെങ്കിലും അതിൽ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധന ശേഷമേ പറയാനാകൂവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.വെള്ളിയാഴ്ച വൈകിട്ട് ബാങ്ക് അടച്ചു പോയതായിരുന്നു....
ഉളിക്കൽ:കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന ഉളിക്കൽ – അറബി – കോളിത്തട്ട് റോഡിൽ കേയാപറമ്പിൽ കണ്ടെത്തിയ ഗുഹ അടയ്ക്കുന്നതിനോ ബദൽ മാർഗം സ്വീകരിക്കുന്നതിനോ നടപടിയില്ല. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 13 കോടി രൂപ മുടക്കി 10 കിലോമീറ്റർ ദൂരമാണു മെക്കാഡം ടാറിങ് നടത്തുന്നത്.ഗുഹ രൂപപ്പെട്ട ഭാഗത്തെ രണ്ടു വീട്ടുകാർ അപകട ഭീഷണി മൂലം താമസം മാറ്റി.ഈ ഭാഗത്തു റോഡ് ചെളിക്കുളമായി കിടക്കുകയാണ്. 2020 ഒക്ടോബറിലാണു റോഡ് പണിക്കിടെ...
തെന്മല:തമിഴ്നാട്ടിൽനിന്ന് നമ്പർ പ്ലേറ്റ് മറച്ച് വാഹനങ്ങൾ കേരള അതിർത്തി കടക്കുന്നത് തുടരുന്നു. ചരക്കുമായി എത്തുന്ന പല വാഹനങ്ങളുടെയും നമ്പർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മറച്ചുവയ്ക്കുകയാണു ചെയ്യുന്നത്. ഇത്തരം വാഹനങ്ങൾ അപകടം വരുത്തിയാൽ കണ്ടെത്തുക എളുപ്പമല്ല. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ നമ്പർ മറച്ചുകൊണ്ടുള്ള വാഹനങ്ങൾ ശരവേഗത്തിലാണ് പായുന്നത്.നമ്പർ പ്ലേറ്റ് മറയ്ക്കരുതെന്നാണു നിയമമെങ്കിലും പാലിക്കപ്പെടുന്നില്ല. പാതയിൽ പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസിനെയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും മറികടന്നാണ് വാഹനങ്ങൾ ഓടുന്നത്....
വൈപ്പിൻ ∙വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളക്കെട്ടിലായി. പലയിടത്തും പോക്കറ്റ് റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ചിലയിടങ്ങളിൽ  സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും വെളളം നിറഞ്ഞിട്ടുണ്ട്. മഴയ്ക്കൊപ്പം  ഉണ്ടാകാറുള്ള കാറ്റ്  ശക്തമല്ലാത്തതിനാൽ   അത്തരം നാശനഷ്ടങ്ങൾ കുറവാണ്. വെളിയത്താംപറമ്പിൽ മാത്രമാണ് കാറ്റ് നാശനഷ്ടം ഉണ്ടാക്കിയത്. ഇക്കുറി നാമമാത്രമായി നടന്ന പൊക്കാളിക്കൃഷിക്കും ശക്തമായ മഴ തിരിച്ചടിയായി.ഒരടിയോളം ഉയരമുള്ള നെൽച്ചെടി പോലും ചിലയിടങ്ങളിൽ ഒഴുകിപ്പോയി. തൊഴിലുറപ്പ് ജോലികളും പലയിടത്തും സ്തംഭിച്ചു. നിർമാണ മേഖലയിലും...