27 C
Kochi
Sunday, December 5, 2021

Daily Archives: 3rd July 2021

ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിനെടുക്കാനെത്തിയവർ നഗരസഭയുടെ അനാസ്ഥയെ തുടർന്ന് ദുരിതത്തിലായി. ആശുപത്രിയിലും പുറത്തും വാക്‌സിനെടുക്കാനെത്തിയവരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ വർധിച്ചതിനെ തുടർന്ന്‌ ഗേറ്റ് അടച്ചുപൂട്ടിയതോടെ പുറത്തുള്ളവർ തടിച്ചുകൂടി.തിക്കിലുംതിരക്കിലുംപെട്ട്പലരുംവീഴുകയുംചെയ്തു.വാക്‌സിനെടുക്കാനെത്തിയവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തടിച്ച് കൂടിയത് ആശങ്കയുണർത്തി. നഗരസഭയുടെ അശാസ്ത്രീയ ക്രമീകരണവും നിരുത്തരവാദിത്തവുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ആരോപണം.36 വാർഡുകളിലുള്ളവർക്ക്‌ രണ്ടാം വാക്‌സിൻ നൽകാൻ 1000 ടോക്കനാണ് നഗരസഭ വിതരണം ചെയ്തത്. ഇതോടെ ആയിരത്തോളംപേർ...
കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച  മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. സുമനസുകളുടെ സഹായം തേടുകയാണ്  മാട്ടൂലിലെ മുഹമ്മദിന്‍റെ കുടുംബം.ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന്‍ എന്നെ പോലെയാവരുത്...
വർക്കല:പാപനാശം ഉൾപ്പെടെയുള്ള തീരത്ത് നിലവിൽ ഡ്യൂട്ടി നോക്കുന്നത് മൂന്നു പൊലീസ് ഉദ്യോഗസ്ഥർ മാത്രം. അഞ്ചു കിലോമീറ്ററിലധികം തീര ദൂരപരിധിയിൽ ചില ദിവസങ്ങളിൽ ഒരാൾ മാത്രം ചുമതല വഹിക്കുന്ന സാഹചര്യവുമുണ്ട്. ദിവസങ്ങൾക്ക് മുൻപ് വിദേശ വനിതകളെ അപമാനിക്കാൻ ശ്രമിച്ച സംഭവം പുറംലോകം അറിയാതെ പോയതും ഇക്കാരണത്താലാണ്.കോവിഡ് വ്യാപനത്തെത്തുടർന്നു പൊലീസുകാരുടെ എണ്ണം പാപനാശത്ത് പരിമിതപ്പെടുത്തിയതിനാൽ മറ്റു സ്ഥലങ്ങളിലും സുരക്ഷാവീഴ്ച സംഭവിച്ചെന്നാണു വിലയിരുത്തൽ. ആലിയിറക്കം, പാപനാശം, ഹെലിപ്പാട്, തിരുവമ്പാടി, ഓടയം വരെ...
കൊല്ലം:കോർപറേഷനിൽ മണക്കാട് ഡിവിഷനിൽ വടക്കേവിള സർവിസ് സഹകരണ ബാങ്കിന് സമീപം ബോധി നഗറിൽ ഉഴത്തിൽ വയലിൽ അമ്പത് സെന്റോളം സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് പ്രദേശം​ പകർച്ചവ്യാധി ഭീഷണിയിൽ. പഴയാറ്റിൻകുഴി, തട്ടാമല വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ഓട വഴിയാണ്​ വെള്ളം വയലിൽ എത്തുന്നത്​.വയൽ പ്രദേശം​ നികത്തി വീടുകൾ ​െവച്ചതോടെ വെള്ളം ഒഴുക്ക്​ നിലച്ചതാണ്​ കെട്ടിക്കിടക്കാൻ കാരണം. മുമ്പ്​ തൂമ്പാറ്റ് തോട് വഴി അയത്തിൽ തോട്ടിൽ വെള്ളം...
തിരുവനന്തപുരം:അംഗപരിമിതയായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വാങ്ങിയ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുടുംബത്തിന്റെ റേഷൻ മുൻഗണനാകാർഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നീണ്ടകര സ്വദേശിയായ മത്സ്യത്തൊഴിലാളിയായ ഗംഗയാണ് പരാതിക്കാരി. 75 ശതമാനം അംഗപരിമിതയായ കുട്ടിയുടെ ചികിത്സാര്‍ത്ഥമാണ് കാര്‍ വാങ്ങിയതെന്ന് കുടുംബം പറയുന്നു.ഭിന്നശേഷിക്ക് പുറമേ അപസ്‍മാരംകൂടിയുള്ള മകളെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് കുടുംബം പറയുന്നു. ബസിലോ ട്രെയിനിലോ കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് കാർ വാങ്ങിയത്. എന്നാല്‍ കാർ ഉടമ ആയതോടെ മുൻഗണനാവിഭാഗത്തിലുള്ള കാർഡ്...
അമ്പലത്തറ:പുതിയ അധ്യയനവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ ചരിത്രനേട്ടം സൃഷ്​ടിച്ച് അമ്പലത്തറ ഗവ യു പി സ്കൂള്‍. കോവിഡ്​ പ്രതിസന്ധിക്കിടയില്‍ കുട്ടികളുടെ എണ്ണത്തില്‍ 27 ശതമാനത്തിലേറെ വർധനവാണ് 105 വയസ്സുള്ള സ്കൂള്‍ നേടിയത്. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലപരിധിയില്‍ വരുന്ന സ്​കൂള്‍ എന്നതിനാല്‍ അദ്ദേഹത്തിനും അഭിമാനിക്കാം.ഓരോ ക്ലാസിലെയും കുട്ടികളുടെ ബാഹുല്യം ഓണ്‍ലൈന്‍ പഠനത്തില്‍ പ്രശ്​നങ്ങള്‍ സൃഷ്​ടിക്കുന്നെങ്കിലും അതിനെയെല്ലാം അതീജിവിക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതര്‍. കാവും പുരാതന ഭൂതത്താന്‍കോവിലും ഉള്‍പ്പെട്ട സ്​കൂൾ നാടി​ൻെറ അക്ഷരസോത്രസ്സായി...
ഫറോക്ക്: ചരിത്രത്തിലാദ്യമായി ബേപ്പൂർ തുറമുഖം വഴി ചരക്ക് കണ്ടെയിനർ രാജ്യാതിർത്തി കടക്കുമ്പോൾ തെളിയുന്നത് മലബാറിൻറെ അനന്ത വികസന സാധ്യതകൾ. ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള സർക്കാർ പരിശ്രമവും വ്യാപാര വാണിജ്യ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കും. ജലമാർഗമുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാരിൻറെ പ്രഖ്യാപിത ലക്ഷ്യമാണ്‌ പ്രാവർത്തികമാക്കിയത്.തുടക്കത്തിൽ കൊച്ചി-ബേപ്പൂർ–അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ഹ്രസ്വദൂര സർവീസായാണ് കണക്കാക്കിയത്‌. എന്നാൽ ആദ്യ വരവിലേ ബേപ്പൂരിൽ നിന്നും അഴീക്കലിൽ നിന്നും...
കൊച്ചി∙2 പതിറ്റാണ്ടായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ ജലവിതരണക്കുഴലുകളാണു സമീപത്തെ താമസക്കാർക്കും യാത്രക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മാലിന്യപ്രശ്നവും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണു ഇവിടെയുള്ള നാട്ടുകാർ. ആക്രിയായി തൂക്കി വിറ്റാൽപ്പോലും ലക്ഷങ്ങൾ വിലമതിക്കുന്ന കാസ്റ്റ് അയൺ പൈപ്പുകൾ ജല അതോറിറ്റിയുടെ അവഗണന മൂലം തുരുമ്പെടുത്തു നശിക്കുന്നുവെന്ന പ്രശ്നവുമുണ്ട്.ഹഡ്കോ പദ്ധതി പ്രകാരം ഭൂമിക്കടിയിലൂടെ ശുദ്ധജലം കൊണ്ടുപോകുന്നതിനായി ഏറ്റെടുത്ത സ്ഥലത്താണ് എഴുപതോളം വലിയ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതിനാൽ, സമീപത്തെ...
തിരുവനന്തപുരം:ജില്ലയിൽ കോവിഡ് മരണങ്ങൾ വർധിക്കുമ്പോഴും കോർപറേഷ​ൻെറ മൊബൈൽ മോർച്ചറികൾ ഇടതുസംഘടന പ്രവർത്തകരുടെ ഓഫിസ് മുറിയിൽ കിടന്ന് നശിക്കുന്നു. ലക്ഷങ്ങൾ കൊടുത്ത്​ വാങ്ങിയ മൊബൈൽ മോർച്ചറികളാണ് ഒരുവർഷത്തോളമായി തൈക്കാട് ശ്മശാനത്തിനടുത്തുള്ള ഓഫിസിൽ പി പി ഇ കിറ്റുകളുടെ അടിയിൽ അലക്ഷ്യമായി കിടക്കുന്നത്.ഇത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന് ആരോപിച്ച് ബി ജെ പി കൗൺസിലർ കരമന അജിത്ത് രംഗത്തെത്തി. നിലവിൽ രണ്ട് മൊബൈൽ മോർച്ചറികളാണ് കോർപറേഷനുള്ളത്. ഇവ നേരത്തെ മുഖ്യകാര്യാലയത്തിലാണ്...
ചെ​ന്ത്രാ​പ്പി​ന്നി (തൃശൂർ):മ​ഹി​ള കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റും ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്​​റ്റ്​ വൈ​ലോ​പ്പി​ള്ളി സ​ത്യ​ന്റെ ഭാ​ര്യ​യു​മാ​യ ബി​ഷ​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 10.45ഓ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഗേ​റ്റ് ത​ക​ർ​ത്ത്​ അ​ക​ത്തു ക​ട​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യും മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​ക്കു​ക​യു​മാ​യി​രു​ന്നു.മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ മ​റി​ച്ചി​ടു​ക​യും ചെ​ടി​ച്ച​ട്ടി​ക​ളും ക​സേ​ര​ക​ളും എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡിവൈഎ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും...