27 C
Kochi
Sunday, December 5, 2021

Daily Archives: 5th July 2021

കോവിഡ് കാലത്ത് ഉപജീവന മാർഗങ്ങൾ ഇല്ലാതെ, അനൂകുല്യങ്ങൾ ഇല്ലാതെ വലയുന്ന ഒരു കൂട്ടർ: ഹോംസ്റ്റേ വ്യവസായികൾ
ആളൊഴിഞ്ഞ ഹോംസ്റ്റേകൾ, ഇത് ആൻ്റണിയുടെ കഥ രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് 55 വയസ്സു കാരനായ ആന്റണിയുടേത്. ഏഴ് വർഷം മുൻപ് ആലപ്പുഴ മുൻസിപ്പൽ കൗൺസിലർ ആയിരുന്ന ആന്റണി നാല് വർഷമായി ഹോംസ്റ്റേ നടത്തി വരുന്നു. ആദ്യം സോലെയ്സ് ഹെറിറ്റേജ് ഹോംസ്റ്റേ (Solace Heritage Homestay) നടത്തി വന്ന് ആന്റണി പിന്നീട് ഹൗസ്ബോട്ട് നിർംമാണ മേഖലയിൽ തന്റെ പ്രവർത്തനം തുടർന്നു. അതിന് ശേഷമാണ് വിജയ പാർക്കിന്റെ...
വിതുര:പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ കരുത്തായി അയൽപക്ക പഠന കേന്ദ്രങ്ങൾ. ഇന്റർനെറ്റ്‌ കവറേജ്‌ പ്രശ്‌നങ്ങളും ഓൺലൈൻ പഠന സാമഗ്രികളുടെ അപര്യാപ്‌തതയും പഠനത്തെ ബാധിക്കാതിരിക്കാൻ ജില്ലയിൽ 73 അയൽപക്ക പഠന കേന്ദ്രമാണ്‌ സർവശിക്ഷാ കേരള (എസ്‌എസ്‌കെ) ആരംഭിച്ചിട്ടുള്ളത്‌. 12 ബിആർസി പരിധിയിലും പഠന സഹായ കേന്ദ്രമുണ്ട്‌.കുട്ടികൾക്ക്‌ വീട്ടിൽനിന്ന്‌ നടന്നെത്താവുന്നതും ഇന്റർനെറ്റ്‌ ലഭ്യമാകുന്നതുമായ കെട്ടിടങ്ങളിലാണ്‌ പൊതുജന സഹകരണത്തോടെ പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌. അങ്കണവാടി, ഗ്രന്ഥാലയങ്ങൾ, ഹാളുകൾ, പൊതുകെട്ടിടങ്ങൾ എന്നിവയിൽ അകലം...
ഇ​രി​ട്ടി:മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ​യി​ലെ വ​രി​ക​ളാ​ൽ തീ​ർ​ത്ത മ​ഹാ​ത്മ​ജി​യു​ടെ ചി​ത്രം ഇ​ന്ത്യ​ൻ ഭൂ​പ​ട​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്ത് ആ​റ​ളം പ​റ​മ്പ​ത്തെ​ക്ക​ണ്ടി​യി​ലെ ഉ​മ്മു കു​ൽ​സു​വി​ൻറെ മ​ക​ളാ​യ എ കെ റി​ഷാ​ന ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സി​ലും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സി​ലും ഇ​ടം നേ​ടി.ടൈ​പോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ്. ബോ​ട്ടി​ൽ ആ​ർ​ട്ട്, കാ​ലി​ഗ്ര​ഫി എ​ന്നി​വ​യി​ൽ മു​മ്പേ റി​ഷാ​ന ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു. ആ​റ​ളം ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യും എം എ​സ് എ​ഫ് ഹ​രി​ത...
കോന്നി:സാംക്രമിക രോഗബാധ ഉണ്ടാകുന്നവർക്ക് മികച്ച ചികിത്സസൗകര്യം ഉറപ്പുവരുത്താൻ കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന്​ സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കുമെന്ന് അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നത്.ഇതിനായി 4.25 കോടി രൂപയാണ് ചെലവഴിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് ഇതിനായി തുക മാറ്റിവെച്ചിരിക്കുന്നത്. കോന്നി...
വൈപ്പിൻ:കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശകരൊഴിഞ്ഞ ചെറായി ബീച്ച് മൂകതയിൽ. മഴക്കാലത്തു പോലും തിരക്കൊഴിയാത്ത ബീച്ച് പരിസരം സന്ദർശകർക്കു വിലക്കുള്ളതിനാൽ ഇപ്പോൾ പകൽ പോലും വിജനമാണ്. കടകളും റിസോർട്ടുകളും ഹോംസ്റ്റേകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്.ഓൺലൈനായി ഭക്ഷണം എത്തിക്കുന്ന ഒരു റസ്റ്റോറന്റ് മാത്രമാണ് ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊവിഡിന്റെ ആദ്യതരംഗത്തിനുശേഷം തുറന്നതോടെ ജനം കൂട്ടത്തോടെ ബീച്ചിൽ എത്തിയിരുന്നു. ഇതോടെ കടകമ്പോളങ്ങളും മറ്റും സജീവമായെങ്കിലും രണ്ടാംതരംഗത്തിന്റെ...
ചെങ്ങളം:കൃഷി ചെയ്യാതെ കിടക്കുന്ന പാടത്ത്‌ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിയെത്തുന്നത്‌ സമീപത്തെ വീടുകളിലേക്ക്‌. വെള്ളം ഉയരുമ്പോൾ മാലിന്യം വീടിനുള്ളിൽവരെ എത്തുകയാണ്‌.കൊതുക്‌ശല്യവും ഇഴജന്തുക്കളുടെ ഉപദ്രവവും വേറെ. ചെങ്ങളം പതുക്കാട്‌ അമ്പത്‌ പാടശേഖരമാണ്‌ മാലിന്യംനിറഞ്ഞ്‌ കാട്‌ പിടിച്ച്‌ പകർച്ചവ്യാധി രോഗഭീതിയിലുള്ളത്‌. ഇതിന്റെ എതിർവശത്തുള്ള പാടത്ത്‌ കൃഷിയുണ്ടെങ്കിലും ഇവിടെ മാത്രം കാലങ്ങളായി കൃഷിയില്ല.കൃഷിചെയ്യാൻ തയ്യാറായി ആളുകൾ ഉണ്ടെങ്കിലും സ്ഥല ഉടമ സമ്മതിക്കുന്നില്ലെന്ന്‌ നാട്ടുകാർ പറയുന്നു. കൃഷിക്കായി എം ആർ മനോജ്‌ ചെയർമാനും കെ...
ഇട്ടിയപ്പാറ:മത്സ്യ ഫെഡിനായി നിർമിച്ച കെട്ടിടത്തിനു നമ്പരിട്ടു കൊടുക്കാത്ത പഴവങ്ങാടി പഞ്ചായത്തിന്റെ നടപടി വിവാദത്തിൽ. മത്സ്യ വിൽപനയ്ക്കായി കെട്ടിടം നിർമിക്കുന്നതിന് അനുമതി തേടി കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മത്സ്യ ഫെഡ് പഞ്ചായത്തിനെ സമീപിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി വിഷയം പ്രത്യേക അജണ്ടയായി ചർച്ച ചെയ്യുകയും കോളജ് റോഡിൽ ഓട്ടോ സ്റ്റാൻഡിനു സമീപത്തെ സ്ഥലം കെട്ടിട നിർമാണത്തിനു വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.മത്സ്യ ഫെഡ് നൽകിയ രൂപരേഖ പ്രകാരം എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗമാണ്...
വടകര:തിരുവള്ളൂർ പഞ്ചായത്തിൽ ഡെൽറ്റ വൈറസ് സാന്നിധ്യം കണ്ടെത്തി. കൊവിഡിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 12–ാം വാർഡിലെ സ്ത്രീയുടെ സ്രവ പരിശോധന ഫലം കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് വൈറസ് വകഭേദം വ്യക്തമായത്. 50 ദിവസം മുൻപാണു സ്ത്രീ മരിച്ചത്.വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നു തന്നെ മരിച്ചു. തുടർന്നാണു സ്രവ പരിശോധനയ്ക്കായി...
അ​മ്പ​ല​പ്പു​ഴ: സ​ഞ്ജ​യ​ക്കു​വേ​ണ്ടി നാ​ട് കൈ​കോ​ർ​ത്തപ്പോൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സ​മാ​ഹ​രി​ച്ച​ത് ഏ​ഴ് ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ക​ളി​ത്ത​ട്ടി​ന് കി​ഴ​ക്ക് കൂ​ട്ടു​ങ്ക​ൽ ശി​വ​ദാ​സ് സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​ഞ്ജ​യി​ക്ക്​ (14) വേ​ണ്ടി​യാ​ണ് ആ​റ്, ഏ​ഴ്, എ​ട്ട്​ വാ​ർ​ഡു​ക​ളി​ലാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ന്ന​ത്.കാ​ൻ​സ​ർ ബാ​ധി​ച്ച സ​ഞ്ജ​യ​യു​ടെ ഇ​ട​തു​കാ​ൽ മു​ട്ടി​നു​താ​ഴെ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. കു​ട്ടി​യു​ടെ തു​ട​ർ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ ല​ക്ഷ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ശി​വ​ദാ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പിജി സൈ​റ​സ്...
വെച്ചൂച്ചിറ:അടുത്ത വരൾച്ചക്കാലത്തിനു മുൻപ് ജലപദ്ധതിയുടെ നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. വേനൽക്കാലത്ത് പമ്പാനദിയിൽ ജലനിരപ്പ് കുറയുന്നത് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാലാണിത്. പെരുന്തേനരുവിയിൽ നിർമിച്ചിട്ടുള്ള കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം പ്ലാന്റിൽ ശുദ്ധീകരിച്ച് കുംഭിത്തോട്, കുന്നം, അച്ചടിപ്പാറ, പ്ലാവേലിനിരവ്, തലമുട്ടിയാനിപ്പാറ എന്നീ സംഭരണികളിൽ എത്തിച്ച് വിതരണം നടത്തുന്നതാണ് വെച്ചൂച്ചിറ ജലപദ്ധതി.കാൽ നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ച പദ്ധതിയാണിത്. ഇതിനെ ആശ്രയിച്ചാണ് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ദൈനംദിന...